'മുസ്‌ലിം ജീവനക്കാരില്ല'; ഓര്‍ഡര്‍ പിടിക്കാന്‍ വര്‍ഗീയ പരസ്യം നല്‍കിയ ബേക്കറി ഉടമ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th May 2020, 12:56 pm
ചെന്നൈ: മതവികാരം വ്രണപ്പെടുത്തിയതിന് ചെന്നൈയില്‍ ബേക്കറി ഉടമയെ പൊലീസ് അറസ്റ്റ് ചെയതു. മുസ്‌ലിം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പരസ്യം നല്‍കിയതിനാണ് ചെന്നൈയിലെ ബേക്കറി ഉടമക്കെതിരെ കേസെടുത്തത്.
തന്റെ ബേക്കറിയിലെ പലഹാരങ്ങള്‍ നിര്‍മ്മിക്കുന്നത് ജൈന മതക്കാരാണെന്നും മുസ് ലിങ്ങളല്ലെന്നുമാണ് പരസ്യത്തില്‍ പറഞ്ഞിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇത് വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് കട ഉടമക്കെതിരെ കേസെടുത്തത്.