ഗാന്ധി ജയന്തി ദിനത്തില്‍ ഗൗരി ലങ്കേഷ് വധത്തില്‍ പ്രതിഷേധിച്ച 50 പേരെ പൊലീസ് അറസ്റ്റ് ചെയ്തു; വലിച്ചിഴച്ച് വാഹനത്തില്‍ക്കയറ്റി
India
ഗാന്ധി ജയന്തി ദിനത്തില്‍ ഗൗരി ലങ്കേഷ് വധത്തില്‍ പ്രതിഷേധിച്ച 50 പേരെ പൊലീസ് അറസ്റ്റ് ചെയ്തു; വലിച്ചിഴച്ച് വാഹനത്തില്‍ക്കയറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd October 2017, 9:58 pm

 

ചെന്നൈ: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ചെന്നൈ മറിനാ ബീച്ചില്‍ ഒത്തു ചേര്‍ന്ന പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ്് ചെയ്തു. ഇന്നു രാവിലെയാണ് ചെന്നൈയില്‍ നൂറുകണക്കിനു വരുന്ന സാമൂഹിക പ്രവര്‍ത്തകരും എഴുത്തുകാരും അധ്യാപകരും അടങ്ങിയ സംഘം ചെന്നൈയില്‍ ഒത്തുചേര്‍ന്നത്.

ഗാന്ധി പ്രതിമയ്ക്ക് സമീപം പ്രതിഷേധവുമായി ഒത്തുചേരാന്‍ തങ്ങള്‍ക്ക് അനുമതി ഉണ്ടായിരുന്നെന്നും സമാധനപരമായി പ്രതിഷേധം നടത്തുന്നതിനിടെ തങ്ങളെ അറസ്റ്റ് ചെയ്യുകയായിരുന്നെന്നും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനായ ടി വെങ്കട്ട് പറഞ്ഞു.

“തങ്ങള്‍ ഗാന്ധി പ്രതിമയ്ക്ക് സമീപം പ്രതിഷേധവുമായി ഒത്തുചേര്‍ന്നപ്പോള്‍ പൊലീസ് തങ്ങളെ തടയാന്‍ വരികയായിരുന്നു. മുദ്രാവാക്യം മുഴക്കി എന്നകാരണം ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസ് നടപടി. ഞങ്ങള്‍ മുദ്രാവാക്യം നിര്‍ത്താം എന്നു പറഞ്ഞെങ്കിലും അവര്‍ ഞങ്ങളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.” വെങ്കട്ട് പറഞ്ഞു.

പൊലീസ് തങ്ങളെ വാഹനത്തിലേക്ക് വലിച്ചിഴക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധക്കാരുടെ എല്ലാവരുടെയും പേരുകള്‍ അവര്‍ എഴുതിയെടുത്തെന്നും എന്നാല്‍ അറസ്റ്റ് രേഖപ്പെടുത്തിയോ എന്നുള്ളത് സംശയമാണെന്നും വെങ്കട്ട് കൂട്ടിച്ചേര്‍ത്തു.

ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ചായിരുന്നു മറീനാ ബീച്ചില്‍ പ്രതിഷേധ സംഗമം സഘടിപ്പിച്ചിരുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമങ്ങളില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ മനുഷ്യചങ്ങല തീര്‍ത്തിരുന്ന