ഒരു കോളനിയില്‍ ചെന്നാല്‍ നല്ല ഒരു വീട് പോലും നമുക്ക് കാണാന്‍ കഴിയില്ല. എല്ലാ ജനാലകളിലും തുണി മറച്ചിട്ട്, കതകുകള്‍ക്കു പകരം അവിടെ കൈലിയൊക്കെ വലിച്ച് കെട്ടി, കക്കൂസുകള്‍ക്ക് മുമ്പില്‍ കീറിയ ചാക്കുകളൊക്കെ കെട്ടി ചുറ്റോടുചുറ്റും ആ ഒരു അവസ്ഥയാണ്. വൃത്തിയോടു കൂടിയ ഒരു വീട് പലപ്പോഴും അപരിചിതമായ കാഴ്ചയാണ്. അതേസമയം കോളനികള്‍ക്കു വെളിയില്‍ എല്ലാവരും നല്ല രീതിയില്‍ ജീവിക്കുന്നു. ഇവരുമാത്രം നരകതുല്യരായി ജീവിക്കുകയും മരിക്കുകയും ചെയ്യുന്നു.
| പുസ്തക സഞ്ചി: സെലീന പ്രക്കാനം |
ചെങ്ങറ ഭൂമസമരത്തിന്റെ ഭാഗമായി ഭൂരഹിതരെതേടി നടത്തിയ യാത്രയില്‍ കണ്ട കാഴ്ചകള്‍
നമ്മള്‍ ചെല്ലുന്നിടങ്ങളില്‍ ഒട്ടുമിക്കവരും എ.പി.എല്‍ കാര്‍ഡുള്ളവരായിരിക്കും. പക്ഷേ, അവര്‍ക്ക് ഒരു സെന്റ് ഭൂമിപോലും സ്വന്തമായി കാണില്ല. അതിന്റെ ഉദാഹരണമാണ് കലഞ്ഞൂര്‍ കുടുത്ത എന്ന പ്രദേശം. കനാലിന്റെ പുറമ്പോക്കാണ് അവിടം. അവിടെ ചെന്നപ്പോഴാണ് ഞാന്‍ ഞെട്ടിയത്. ഒരു വീട്ടില്‍ അച്ഛനും അമ്മയും എഴുന്നേല്‍ക്കാന്‍പോലുമാകാതെ തളര്‍ന്നു കിടക്കുകയാണ്.
ആ വീട്ടില്‍ ഒരാള്‍ മാത്രമാണ് പണിക്കു പോകുന്നത്. അവര്‍ക്കു ചെറിയ മക്കളുണ്ട്. ചെലവിന് കൊടുക്കണം, വിദ്യാഭ്യാസം ചെയ്യിപ്പിക്കണം. എല്ലാം ഒരാളുടെ വരുമാനത്തില്‍ വേണം നടത്താന്‍. ആ വീട്ടിലെ റേഷന്‍ കാര്‍ഡെടുത്ത് നോക്കിയപ്പോള്‍ അവരും ദാരിദ്ര്യരേഖയ്ക്കു മുകളിലുള്ളവരാണ്. ഒരാനുകൂല്യവും കിട്ടാത്ത സ്ഥിതി.
ഇതുപോലുള്ള നിരവധി വീടുകളില്‍ ഞങ്ങള്‍ പോയിട്ടുണ്ട്. നമ്മള്‍ സംസാരിക്കുമ്പോള്‍ സ്വാഭാവികമായും അവര്‍ റേഷന്‍ കാര്‍ഡ് കാണിക്കും. ഞങ്ങളുടേതു കൂടി നോക്ക് എന്നു പറഞ്ഞുകൊണ്ട്. നിങ്ങള്‍ക്ക് ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന ചോദ്യത്തെ പലപ്പോഴും നേരിട്ടു. അങ്ങനെ എവിടെയും വിയോജിപ്പുള്ള ഒരു സമൂഹമായി കേരളത്തിലെ ദലിതര്‍ മാറിയിട്ടുണ്ടെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു.
ഒരു കോളനിയില്‍ ചെന്നാല്‍ നല്ല ഒരു വീട് പോലും നമുക്ക് കാണാന്‍ കഴിയില്ല. എല്ലാ ജനാലകളിലും തുണി മറച്ചിട്ട്, കതകുകള്‍ക്കു പകരം അവിടെ കൈലിയൊക്കെ വലിച്ച് കെട്ടി, കക്കൂസുകള്‍ക്ക് മുമ്പില്‍ കീറിയ ചാക്കുകളൊക്കെ കെട്ടി ചുറ്റോടുചുറ്റും ആ ഒരു അവസ്ഥയാണ്. വൃത്തിയോടു കൂടിയ ഒരു വീട് പലപ്പോഴും അപരിചിതമായ കാഴ്ചയാണ്. അതേസമയം കോളനികള്‍ക്കു വെളിയില്‍ എല്ലാവരും നല്ല രീതിയില്‍ ജീവിക്കുന്നു. ഇവരുമാത്രം നരകതുല്യരായി ജീവിക്കുകയും മരിക്കുകയും ചെയ്യുന്നു.
ഓരോ വീട്ടിലും അവര്‍ക്ക് നമ്മളോടുള്ള അനുഭാവത്തിന്റെ അളവനുസരിച്ചായിരിക്കും പെരുമാറുക. ചിലപ്പോള്‍ വീട്ടിലെ ഒരംഗത്തെപ്പോലെ സ്വീകരിക്കും. ഭൂമിയെപ്പറ്റി പറയുമ്പോള്‍ ശക്തമായി എതിര്‍ക്കുന്നവരുമുണ്ട്. അടികിട്ടുന്ന അവസ്ഥവരെ ഉണ്ടായിട്ടുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അടിമകളായ ദലിതുകളാണ് ഇത്തരത്തില്‍ കൂടുതലായി പ്രതികരിക്കുന്നത്. അവസാനം വീട്ടില്‍നിന്ന് ഇറങ്ങാന്‍ പറയും. “ഞങ്ങള്‍ ഒള്ളതുകൊണ്ട് എങ്ങനെയെങ്കിലും ജീവിച്ചോളാം. നിങ്ങളുടെ ആവശ്യമില്ലിവിടെ” എന്ന് പറഞ്ഞ് ഇറക്കിവിട്ട നിരവധി സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. സഭ്യമല്ലാത്ത, വളരെ മോശം പദങ്ങള്‍ ഉപയോഗിച്ചായിരിക്കും ഇത് പറയുക.
പണിതീരാത്ത വീടുകളും അതിനോടു ചേര്‍ന്ന് മെലിഞ്ഞുണങ്ങിയ കുഞ്ഞുങ്ങളെപ്പോലെ പ്ലാസ്റ്റിക് കെട്ടിയ കുടിലുകളും പതിവ് കാഴ്ചയാണ്. അതിലായിരിക്കും ജീവിതം. നേരം വെളുത്ത് കുടിലുകളിലേക്ക് നൂഴ്ന്ന് കയറിയാണവര്‍ ജീവിക്കാന്‍ തുടങ്ങുന്നത്.
പിന്നെ ഞങ്ങള്‍ക്കിതൊക്കെ മതിയെന്ന മനോഭാവം. ഇല്ലെങ്കില്‍ നമ്മള്‍ സംസാരിക്കുമ്പോള്‍ “ഞങ്ങളൊന്ന് വാര്‍ഡ് മെമ്പറുമായിട്ട് ആലോചിക്കട്ടെ, അല്ലെങ്കില്‍ ഞങ്ങളുടെ സമുദായത്തിന്റെ സെക്രട്ടറിയും പ്രസിഡന്റുമായിട്ട് ഒന്നാലോചിക്കട്ടെ”” എന്നൊക്കെയാണ് പറയുന്നത്.
സ്വന്തമായിട്ട് തീരുമാനം എടുക്കാന്‍ ഒരു കുടുംബംപോലും കേരളത്തിലെ ദലിതരില്‍ പ്രാപ്തരല്ല എന്നാണിത് കാണിക്കുന്നത്. മറ്റുള്ളവരെന്തു പറയുന്നുവോ അതാണ് ശരി, ആ രീതിയില്‍ നീങ്ങാം എന്നൊരു കാഴ്ചപ്പാടാണ്. സ്വന്തമായി അഭിപ്രായമൊന്നുമില്ല.
ഓരോ വീട്ടിലും അവര്‍ക്ക് നമ്മളോടുള്ള അനുഭാവത്തിന്റെ അളവനുസരിച്ചായിരിക്കും പെരുമാറുക. ചിലപ്പോള്‍ വീട്ടിലെ ഒരംഗത്തെപ്പോലെ സ്വീകരിക്കും. ഭൂമിയെപ്പറ്റി പറയുമ്പോള്‍ ശക്തമായി എതിര്‍ക്കുന്നവരുമുണ്ട്. അടികിട്ടുന്ന അവസ്ഥവരെ ഉണ്ടായിട്ടുണ്ട്.
സ്ത്രീകളുണ്ടായിരുന്നതുകൊണ്ടാണ് ശക്തമായ ആക്രമണത്തിന് അവര്‍ മുതിരാതിരുന്നത്. അടിയേക്കാള്‍ അസഹനീയമായിരുന്നു അവരുടെ സംസാരം. ഭൂമിയുടെ കാര്യവും പറഞ്ഞുകൊണ്ട് ഈ ഏരിയായില്‍ കണ്ടുപോകരുതെന്ന് അവര്‍ താക്കീതു ചെയ്തു. എങ്കില്‍പ്പോലും നമ്മുടെ മനസ്സിനൊരു പരാജയം തോന്നിയില്ല. ഇത് മതിയെന്നുള്ള തോന്നലും ഉണ്ടായില്ല. അറിവില്ലായ്മ കൊണ്ടാണ് അവരങ്ങനെ ചെയ്യുന്നത് എന്നു വിചാരിച്ച് വീണ്ടും ഞങ്ങള്‍ അടുത്ത കോളനിയിലേക്കു പോകും. ഈ ആക്രമണത്തിന് മുതിര്‍ന്നവരെല്ലാം ദലിതരായിരുന്നു എന്നുള്ളതാണ് രസകരമായ സംഗതി.
കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അടിമകളായ ദലിതുകളാണ് ഇത്തരത്തില്‍ കൂടുതലായി പ്രതികരിക്കുന്നത്. അവസാനം വീട്ടില്‍നിന്ന് ഇറങ്ങാന്‍ പറയും. “ഞങ്ങള്‍ ഒള്ളതുകൊണ്ട് എങ്ങനെയെങ്കിലും ജീവിച്ചോളാം. നിങ്ങളുടെ ആവശ്യമില്ലിവിടെ” എന്ന് പറഞ്ഞ് ഇറക്കിവിട്ട നിരവധി സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. സഭ്യമല്ലാത്ത, വളരെ മോശം പദങ്ങള്‍ ഉപയോഗിച്ചായിരിക്കും ഇത് പറയുക.
ഒരിക്കല്‍ കോന്നിയുടെ ഉള്‍ഭാഗത്തെന്നെന്നും പറയാന്‍ പറ്റത്തില്ല എന്നാല്‍ വളരെ കാട് പിടിച്ച സ്ഥലമാണ്. അതിന്റെ നടുക്ക് വെച്ച് വലിയ പ്രശ്‌നമുണ്ടായി. ഞങ്ങള്‍ ഒരിടത്ത് സംസാരിച്ചതിന് ശേഷം ഇറങ്ങിപ്പോരുമ്പോഴാണ് സംഭവമുണ്ടാകുന്നത്. ഞങ്ങള്‍ മറ്റൊരു കോളനി ലക്ഷ്യമാക്കി പോവുകയായിരുന്നു. ഈ സമയം രണ്ട് ഭാഗത്തുനിന്നുമാണ് അക്രമികള്‍ വരുന്നത്.
അവിടെനിന്ന് വിളിച്ച് കൂവിയാല്‍പ്പോലും ആരും കേള്‍ക്കില്ല. വലിയൊരു പ്രദേശം കാടുപിടിച്ച് കിടക്കുകയാണ്. തുരു തുരാ ഏറായിരുന്നു ചുറ്റുപാടുനിന്നുണ്ടായത്. ഒരു തരം ഒളിയാക്രമണം. കൂടാതെ ഞങ്ങളെ കൈയേറ്റം ചെയ്യാനും ശ്രമമുണ്ടായി. ഞങ്ങളന്ന് രണ്ടു ഗ്രൂപ്പായിട്ടാണ് പിരിഞ്ഞുപോയത്. ഒമ്പത് പേരുണ്ടായിരുന്നു ഞങ്ങളുടെ ഗ്രൂപ്പില്‍.
സ്ത്രീകളുണ്ടായിരുന്നതുകൊണ്ടാണ് ശക്തമായ ആക്രമണത്തിന് അവര്‍ മുതിരാതിരുന്നത്. അടിയേക്കാള്‍ അസഹനീയമായിരുന്നു അവരുടെ സംസാരം. ഭൂമിയുടെ കാര്യവും പറഞ്ഞുകൊണ്ട് ഈ ഏരിയായില്‍ കണ്ടുപോകരുതെന്ന് അവര്‍ താക്കീതു ചെയ്തു. എങ്കില്‍പ്പോലും നമ്മുടെ മനസ്സിനൊരു പരാജയം തോന്നിയില്ല. ഇത് മതിയെന്നുള്ള തോന്നലും ഉണ്ടായില്ല. അറിവില്ലായ്മ കൊണ്ടാണ് അവരങ്ങനെ ചെയ്യുന്നത് എന്നു വിചാരിച്ച് വീണ്ടും ഞങ്ങള്‍ അടുത്ത കോളനിയിലേക്കു പോകും. ഈ ആക്രമണത്തിന് മുതിര്‍ന്നവരെല്ലാം ദലിതരായിരുന്നു എന്നുള്ളതാണ് രസകരമായ സംഗതി.
അടുത്ത പേജില്‍ തുടരുന്നു
“നിങ്ങള്‍ പറയുന്നതെല്ലാം ശരിയാണ് മക്കളേ. പക്ഷേങ്കില് നമ്മളെക്കൊണ്ട് ഇറങ്ങാന്‍ പറ്റത്തില്ല. നിങ്ങള്‍ ചെയ്യ് നമ്മള്‍ ഒപ്പമുണ്ട്.”” ഇങ്ങനെ പറയുന്ന നിരവധി അമ്മമാരുണ്ട്. ഇവരില്‍നിന്ന് ഒരാള്‍ മാത്രമായിരിക്കും ധൈര്യപൂര്‍വ്വം ഞങ്ങള്‍ വരാം എന്നു പറയുന്നത്. പത്തിരുപത് വീടു കേറുമ്പോള്‍ അതിലൊരു വീട്ടില്‍ നിന്നായിരിക്കും ഇങ്ങനെയൊരു പ്രതികരണം ലഭിക്കുക.
ആഗ്രഹമുണ്ട്; എങ്കിലും നിങ്ങള്‍ പറയുന്ന ഇക്കാര്യങ്ങളൊന്നും നടക്കില്ല എന്നു വിചാരിക്കുന്നവരുണ്ട്. നിങ്ങളെപ്പോലുള്ള ചെറുപ്പക്കാര് ഇക്കാര്യങ്ങള്‍ക്ക് ഇറങ്ങുന്നത് നല്ലതുതന്നെ. സമൂഹത്തിന്റെ ആവശ്യമാണ്. പക്ഷേ, നടക്കത്തില്ല. നിസ്സഹായരായ ഒരു ജനതയുടെ അഭിപ്രായപ്രകടനങ്ങളാണിത്.
“നിങ്ങള്‍ പറയുന്നതെല്ലാം ശരിയാണ് മക്കളേ. പക്ഷേങ്കില് നമ്മളെക്കൊണ്ട് ഇറങ്ങാന്‍ പറ്റത്തില്ല. നിങ്ങള്‍ ചെയ്യ് നമ്മള്‍ ഒപ്പമുണ്ട്.”” ഇങ്ങനെ പറയുന്ന നിരവധി അമ്മമാരുണ്ട്. ഇവരില്‍നിന്ന് ഒരാള്‍ മാത്രമായിരിക്കും ധൈര്യപൂര്‍വ്വം ഞങ്ങള്‍ വരാം എന്നു പറയുന്നത്. പത്തിരുപത് വീടു കേറുമ്പോള്‍ അതിലൊരു വീട്ടില്‍ നിന്നായിരിക്കും ഇങ്ങനെയൊരു പ്രതികരണം ലഭിക്കുക.
ഞങ്ങള്‍ യാത്ര ഒരിടത്തും നിര്‍ത്തുന്നില്ല. ആള്‍ക്കാരോട് ആശയങ്ങള്‍ പറഞ്ഞ് മുന്നോട്ട് പോകുന്നു. പ്രവര്‍ത്തനം കഴിഞ്ഞ് ചില ദിവസം വീട്ടില്‍ വരും. അല്ലാത്തപ്പോള്‍ ഓഫീസില്‍ താമസിക്കും. അവിടെ ഒരുപാട് പേരുണ്ട്. പിറ്റെദിവസം വീട്ടില്‍ വരും. വീടും ഓഫീസും ഓഫീസും വീടും അങ്ങനെ.
ഏനാദിമംഗലം എന്നു പറയുന്ന സ്ഥലത്തെ കനാല്‍ പുറമ്പോക്കിലെ ഒരു വീട് എനിക്കു മറക്കാനാവില്ല. ഞങ്ങള്‍ അവരോട് ചോദിച്ചു എന്തു കാരണത്താലാണ് നിങ്ങള്‍ ഇവിടെ വന്ന് താമസിക്കുന്നതെന്ന്. കുറച്ചധികം ഭൂമി മുന്‍പ് അവര്‍ക്കുണ്ടായിരുന്നെന്നും കുടുംബപരമായി വീതം വെച്ചപ്പോള്‍ ഓരോരുത്തര്‍ക്കും കുറച്ചു ഭൂമി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നവര്‍ പറഞ്ഞു.

ഒരു മകളെ കല്യാണം കഴിച്ച് കൊടുത്തപ്പോള്‍ അതിന്റെ കുറെ ഭാഗം വിറ്റു. പിന്നെ മറ്റൊരാള്‍ക്കു വേണ്ടി സ്ഥലം പണയംവെച്ച് ലോണെടുത്തു. പണം തിരിച്ചടയ്ക്കാതെ വന്നപ്പോള്‍ ഒടുവില്‍ ജപ്തിക്ക് നോട്ടീസ് വന്നു. അങ്ങനെയാണ് അച്ഛനും അമ്മയ്ക്കും ഇളയമകനും തെരുവില്‍ ഇറങ്ങേണ്ട അവസ്ഥയുണ്ടായത്. കരഞ്ഞുകൊണ്ടാണ് ഈ കഥ അവര്‍ പറയുന്നത്. അങ്ങനെയാണവര്‍ കനാല്‍ പുറമ്പോക്കില്‍ എത്തിച്ചേര്‍ന്നത്.
ഒരു പ്ലാസ്റ്റിക്ക് കെട്ടി ചെങ്ങറയിലെ കുടിലെങ്ങനെയാണോ അതുപോലെ നേരെ നില്‍ക്കാന്‍പോലും പറ്റാത്തത്. അവരെപ്പോലുള്ളവര്‍ക്കൊന്നും ജീവിതത്തില്‍ ഒരു പ്രതീക്ഷയുമില്ല. അച്ഛനും അമ്മയും പണിക്കു പോയി അന്നന്നുള്ള ഭക്ഷണം കണ്ടെത്തുന്ന അവസ്ഥ. ഇനി ഭൂമി വാങ്ങി നല്ലൊരു ജീവിതത്തെപ്പറ്റി അവരൊരിക്കലും ചിന്തിക്കുന്നില്ല.
പിന്നീട് ഒരുപാട് സ്ഥലങ്ങളില്‍ കാണാന്‍ പറ്റുന്നത് കബളിപ്പിക്കപ്പെട്ട ആള്‍ക്കാരെയാണ്. മുന്‍തലമുറയെ വഞ്ചിച്ച് ഭൂമി തട്ടിയെടുത്ത സവര്‍ണരുടെ കഥകളാണ് അവര്‍ക്കു പറയാനുള്ളത്. ഒരുതരി മണ്ണില്ലാതെ പാറയുടെ മുകളില്‍ വീട് വെച്ച് താമസിക്കുന്നവരുണ്ട്. അത് കൂടുതല്‍ ചിറ്റാര്‍ സീതത്തോട് മേഖലയിലാണ്.
പാറയുടെ മുകളില്‍തന്നെ കല്ലുകെട്ടി മണ്ണിട്ട് മൂടി താമസിക്കുന്നവര്‍. ഇവരുടെയൊക്കെ മനസ്സിലുള്ളത് ഒരു വ്യക്തിയോടും നമുക്ക് പറയാന്‍ പറ്റില്ല. അവരുടെയൊക്കെ ജീവിതാനുഭവങ്ങള്‍ നമ്മെ പൊള്ളിക്കും. പല കാരണങ്ങളാല്‍ ചൂഷണം ചെയ്യപ്പെട്ടവരുടെ ചരിത്രം പത്തുപേരോട് സംസാരിക്കുമ്പോള്‍ മൂന്ന് പേരെങ്കിലും ഞങ്ങളെ അനുകൂലിക്കുവാന്‍ കാരണ
മിതാണ്.
(ദലിത് മുന്നേറ്റ സമരരൂപമായിരുന്ന ചെങ്ങറസമരനായിക സെലീന പ്രക്കാനത്തിന്റെ ആത്മകഥയായ ചെങ്ങറസമരവും എന്റെ ജീവിതവും എന്ന പുസ്തകത്തിലെ ഒരു ഭാഗം)
പുസ്തകം: ചെങ്ങറ സമരവും എന്റെ ജീവിതവും
എഴുത്ത്: സെലീന പ്രക്കാനം
പ്രസാധനം: ഡി.സി ബുക്‌സ്
ISBN :9788126441228
വില: 110
Book Title :CHENGARA SAMARAVUM ENTE JEEVITHAVUM
Author: Seleena Prakkanam
Publisher:DC Books
ISBN :9788126441228
Price :110