|

കൊവിഡ് ബാധിച്ച് ഭര്‍ത്താവ് മരിച്ചു; ചെങ്ങന്നൂരില്‍ ആറ് മാസം പ്രായമായ കുഞ്ഞിന് വിഷം കൊടുത്ത ശേഷം യുവതി ജീവനൊടുക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെങ്ങന്നൂര്‍: കൊവിഡ് ബാധിച്ചു മരിച്ച ക്ഷേത്ര പൂജാരിയുടെ ഭാര്യ പിഞ്ചു കുഞ്ഞിന് വിഷം കൊടുത്ത ശേഷം ആത്മഹത്യ ചെയ്തു. ചെങ്ങന്നൂര്‍ ആലയിലാണ് ദാരുണ സംഭവം നടന്നത്.

ചെങ്ങന്നൂര്‍ ആല സ്വദേശിനി അതിഥി (24) യും ആറു മാസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്. ചെങ്ങന്നൂരിലെ അതിഥിയില്‍ വീട്ടില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്. അവശനിലയിലായ ഇരുവരേയും ചെങ്ങന്നൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാവിലെയാണ് കുഞ്ഞ് മരിച്ചത്.

അതിഥിയുടെ ഭര്‍ത്താവ് സൂര്യന്‍ നമ്പൂതിരി കഴിഞ്ഞ മാസമാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതിന്റെ മനോവിഷമത്തിലായിരുന്നു അതിഥിയെന്ന് ബന്ധുക്കള്‍ പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Video Stories