ചെങ്ങന്നൂരില്‍ ബി.ജെ.പിയെ എതിര്‍ക്കുന്ന ഏത് കക്ഷിയുടേയും പിന്തുണ തേടും: വൈക്കം വിശ്വന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th March 2018, 3:37 pm
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ എതിര്‍ക്കുന്ന ഏത് കക്ഷിയുടേയും പിന്തുണ തേടുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന്റെ പിന്തുണ തേടുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ചെങ്ങന്നൂരില്‍ മത്സരിക്കുന്ന ബി.ജെ.പിയെ പ്രതിരോധിക്കാന്‍ സി.പി.ഐ.എം നേതൃത്വം കേരള കോണ്‍ഗ്രസിന്റെ പിന്തുണ തേടിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വൈക്കം വിശ്വനും നിലപാട് വ്യക്തമാക്കിയത്.
മാര്‍ച്ച് 18 നാണ് കേരള കോണ്‍ഗ്രസിന്റെ ഉന്നതാധികാര സമിതിയോഗം കോട്ടയത്ത് ചേരുന്നത്. യോഗത്തില്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ചര്‍ച്ചയാകുമെന്നാണ് അറിയുന്നത്. അതേസമയം ഇടതുമുന്നണി പ്രവേശനക്കാര്യത്തില്‍ സി.പി.ഐ ഉയര്‍ത്തുന്ന എതിര്‍പ്പ് മാണി വിഭാഗത്തെ പ്രതിരോധത്തിലാക്കുന്നുമുണ്ട്.