|

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം പാഠമായിരിക്കണം; സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തോട് രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം പാഠമാക്കി പ്രവര്‍ത്തിക്കാന്‍ സംസ്ഥാന നേതൃത്വം തയ്യാറാകണമെന്ന് കേരളത്തിലെ നേതാക്കളോട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാര്‍ട്ടിയോട് അകന്നു നില്‍ക്കുന്ന ജാതി-മത സംഘടനകളുടെ വിശ്വാസം ആര്‍ജ്ജിക്കാന്‍ സംസ്ഥാന നേതൃത്വം ക്രിയാത്മക ഇടപെടല്‍ നടത്തണമെന്നും രാഹുല്‍ പറഞ്ഞു.

ദല്‍ഹിയില്‍ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, വര്‍ക്കിങ് പ്രസിഡന്റുമാരായ കെ. സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, പ്രചാരണ സമിതി ചെയര്‍മാന്‍ കെ. മുരളീധരന്‍, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ എന്നിവരുമായുള്ള കൂടിക്കാഴ്ചയിലാണ് രാഹുലിന്റെ പ്രതികരണം.

ALSO READ: മോദി കള്ളന്‍; യുവാക്കളുടെ പോക്കറ്റില്‍ നിന്ന് പണമെടുത്ത് അംബാനിക്ക് നല്‍കി; : കേന്ദ്രത്തെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

“പ്രതിസന്ധി നേരിടുന്ന പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കൂട്ടായ ശ്രമം വേണം. കേരളത്തില്‍ ജാതി, മത സമുദായ സംഘടനകള്‍ ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടിയെ കൈയൊഴിഞ്ഞു.”

മോദി സര്‍ക്കാരിനെതിരായ അഴിമതി വിഷയങ്ങള്‍ ചര്‍ച്ചയാക്കണമെന്നും രാഹുല്‍ നിര്‍ദേശിച്ചു.

അതേസമയം കേരളത്തില്‍ താഴെത്തട്ടില്‍ പാര്‍ട്ടി ദുര്‍ബലമാണെന്നും ഒരേ സ്വരത്തില്‍ സംസാരിക്കുന്ന നേതൃത്വമാണു വേണ്ടതെന്നും എ.കെ. ആന്റണി പറഞ്ഞു.

ALSO READ: അഭയ മുതല്‍ ജലന്ധര്‍ വരെ; ക്രൈസ്തവ സഭയെ പിടിച്ചുലച്ച ലൈംഗികപീഡനക്കേസുകള്‍

സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ പുതിയ നേതൃത്വം നിലവില്‍ വന്നതോടെയാണ് ഭാവി പരിപാടികളില്‍ തീരുമാനമെടുക്കാന്‍ ദല്‍ഹിയില്‍ ഭാരവാഹികളുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തിയത്.

WATCH THIS VIDEO: