| Friday, 1st June 2018, 9:08 am

ഇടതുപക്ഷത്തിന്റെ അടിത്തറയിളക്കുമെന്നു പറഞ്ഞ ബി.ജെ.പിയ്ക്കുള്ള മറുപടിയാണ് ചെങ്ങന്നൂരിലെ വിജയം: സീതാറാം യെച്ചൂരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തിന്റെ ഐക്യത്തിനും സുരക്ഷക്കും വെല്ലുവിളിയാണെന്ന് മനസ്സിലാക്കി ജനങ്ങള്‍ ഒന്നിച്ചു നിന്നതാണ് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായതെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അടിത്തറ തകര്‍ന്ന ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യം കൂടി രൂപപ്പെട്ടത് അവര്‍ക്ക് കനത്ത തിരിച്ചടിയായെന്നും യെച്ചൂരി പറഞ്ഞു.

“2014ല്‍ ബി.ജെ.പിയെ ഒറ്റക്കക്ഷിയായി ഉയര്‍ത്താന്‍ സഹായിച്ച യു.പിയിലും ബീഹാറിലും വരെ അവര്‍ക്ക് തിരിച്ചടി നേരിട്ടു. മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ മാത്രമാണ് ബി.ജെ.പിക്ക് വിജയിക്കാനായത്.”

Also Read:  ഇന്ധനവിലയ്ക്ക് പിന്നാലെ പാചകവാതകത്തിനും വിലകൂട്ടി; ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിപ്പിച്ചത് 49 രൂപ

അതും ചതുഷ്‌കോണ മത്സരംമൂലം വോട്ടുകള്‍ വിഭജിച്ചതുകൊണ്ടു മാത്രമാണെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. കയ്‌റാനയിലും ജോക്കിഹട്ടിലും വലിയ പരാജമാണ് ബി.ജെ.പി ഏറ്റുവാങ്ങിയതെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

ചെങ്ങന്നൂരില്‍ നിന്നാകും ഇടതുപക്ഷത്തിന്റെ തകര്‍ച്ചയുടെ തുടക്കമെന്ന് അവകാശവാദമുന്നയിച്ച ബി.ജെ.പിക്ക് ആരുടെ തകര്‍ച്ചയുടെ തുടക്കമാണിതെന്നു തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ വ്യക്തമായി. ചെങ്ങന്നൂരില്‍ ഇടതുപക്ഷത്തിനു ചരിത്രവിജയം സമ്മാനിച്ച ജനങ്ങള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച യെച്ചൂരി, പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയതാണ് ഇടതുമുന്നണിയുടെ ചരിത്രവിജയത്തിനു വഴിയൊരുക്കിയതെന്നും പറഞ്ഞു.

Also Read:  ചെങ്ങന്നൂരിലെ തോല്‍വി; കോണ്‍ഗ്രസ് ആത്മപരിശോധനയ്ക്ക് തയ്യാറാകണമെന്ന് കുഞ്ഞാലിക്കുട്ടി

മുഖ്യമന്ത്രി പിണറായി വിജയനെയും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചതായും അദ്ദേഹം അറിയിച്ചു. നാല് ലോക്സഭാ സീറ്റുകളിലേക്കും പതിനൊന്ന് നിയമസഭാ സീറ്റുകളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പില്‍ മൂന്നിടത്ത് മാത്രമായിരുന്നു ബി.ജെ.പി ക്ക് ജയിക്കാനായത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more