| Tuesday, 3rd April 2018, 9:27 am

ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പണമെറിഞ്ഞ് ബി.ജെ.പി; നേതൃത്വം നല്‍കുന്നത് ബി.ജെ.പിയുടെ എക്‌സ് സര്‍വീസ് മെന്‍ സെല്ലിന്റെ കോ.കണ്‍വീനര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെങ്ങന്നൂര്‍: കെ.കെ.രാമചന്ദ്രന്‍ നായരുടെ വിയോഗത്തോടെ ഒഴിവ് വന്ന ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വോട്ടു പിടിക്കാന്‍ ബി.ജെ.പി പണമൊഴുക്കുന്നു എന്ന് ആരോപണം. ബി.ജെ.പി സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്യാന്‍ 2000 മുതല്‍ 5000 രൂപവരെ നല്‍കുന്നു. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കൂടുതല്‍ തുക നല്‍കാമെന്ന് വാഗ്ദാനവുമുണ്ടെന്നും ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

സിംഗപ്പൂര്‍ ചേമ്പര്‍ ഓഫ് മാരിടൈം ആര്‍ബിട്രേഷന്‍ അംഗവും ബി.ജെ.പിയുടെ എക്‌സ് സര്‍വീസ് മെന്‍ സെല്ലിന്റെ കോ കണ്‍വീനറുമായ ക്യാപ്റ്റന്‍ കെ.എ പിള്ളയുടെ നേതൃത്വത്തിലാണ് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ വീടുകളില്‍ പണം വിതരണം ചെയ്യുന്നത്. കൂടാതെ തൊഴില്‍ വാഗ്ദാനവും ചെയ്യുന്നുണ്ട്. സിംഗപ്പൂരിലും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ് വോട്ടര്‍മാര്‍ക്ക് തൊഴില്‍ വാഗ്ദാനം ചെയ്യുന്നത്.


Read Also : വര്‍ഗീയ സംഘര്‍ഷങ്ങള്‍ തെരഞ്ഞടുപ്പ് മുന്നില്‍ കണ്ടുള്ള ഗൂഢാലോചനയുടെ ഫലം; രാഷ്ട്രീയചായ്‌വുകള്‍ നോക്കാതെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രാജ് നാഥ് സിംഗിന് അഹമ്മദ് പട്ടേലിന്റെ കത്ത്


തിങ്കളാഴ്ച രാവിലെ മുതല്‍ ചെങ്ങന്നൂര്‍ നഗരപരിധിയിലെ 49ാം ബൂത്ത് ഉള്‍പ്പെടുന്ന അങ്ങാടിക്കല്‍മലയിലെ വീടുകളില്‍ പണം നല്‍കി. മൂന്നുകോളനികളിലെ സ്ത്രീകള്‍ക്കും ചെറുപ്പക്കാര്‍ക്കുമാണ് പണംനല്‍കിയത്. കുട്ടികള്‍ക്ക് 50മുതല്‍ 200 രൂപവരെയും നല്‍കി. യുവാക്കള്‍ക്ക് സിംഗപ്പൂരിലും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലുമാണ് ജോലി വാഗ്്ദാനം. മോദിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പദ്ധതിയില്‍ മക്കള്‍ക്ക് ജോലി ഉറപ്പാക്കാമെന്നു പറഞ്ഞ് അപേക്ഷാഫോം രക്ഷിതാക്കള്‍ക്ക് കാട്ടിക്കൊടുക്കും. ഫോം പൂരിപ്പിക്കാന്‍ പിന്നീട് വരാമെന്ന് പറഞ്ഞാണ് ക്യാപ്റ്റന്‍ പിള്ള മടങ്ങുന്നത്. കെ.എ പിള്ളയുടെ സിങ്കപ്പൂര്‍ ബന്ധവും ബി.ജെ.പി ബന്ധവും കാണിക്കുന്ന രണ്ട് വിസിറ്റിങ് കാര്‍ഡുകളും വീടുകളില്‍ നല്‍കി. സംഘമായിട്ടാണ് പോകുന്നതെങ്കിലും വീടുകളിലേക്ക് പിള്ള മാത്രമേ കയറുന്നുള്ളൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു


Read Also :     രാജസ്ഥാനിലും പൊലീസ് ഭീകരത; അമ്രാറാം പ്രസംഗിച്ചുകൊണ്ടിരിക്കെ കര്‍ഷക പ്രക്ഷോഭത്തിനുനേരെ പൊലീസ് വെടിവെയ്പ്


ബി.ജെ.പിക്ക് വോട്ടുപിടിക്കാന്‍ പണം വിതരണം ചെയ്ത വിവരമറിഞ്ഞതിനെ തുടര്‍ന്ന് വീടുകളില്‍ സംഘം നല്‍കിയ വിസിറ്റിങ് കാര്‍ഡിലെ നമ്പറില്‍ ക്യാപ്റ്റന്‍ പിള്ളയെ റിപ്പോര്‍ട്ടര്‍ ബന്ധപ്പെട്ടപ്പോള്‍. ഇതേ കോളനിയിലാണെന്നും അസുഖബാധിതനാണെന്നും എവിടെയാണ് ഉള്ളതെന്നും അന്വേഷിച്ചു. “ചെങ്ങന്നൂരില്‍ തന്നെയുണ്ടെന്നും ഞങ്ങള്‍ക്ക് നിങ്ങളെ സഹായിക്കാന്‍ കഴിയുന്ന പദ്ധതികളുണ്ടെന്നും വ്യക്തമാക്കുന്നു. ഉടന്‍ നിങ്ങളുടെ വീട്ടിലെത്താമെന്നും അറിയിക്കുന്നു.

അതേസമയം വിദേശബന്ധമുള്ളവര്‍ ബി.ജെ.പിക്ക് വോട്ടുപിടിക്കാന്‍ പണം വിതരണം ചെയ്തതിനെക്കുറിച്ച് സമഗ്രാന്വേഷണം ആവശ്യപ്പെട്ട് സി.പി.ഐ.എം മണ്ഡലം സെക്രട്ടറി എം.എച്ച് റഷീദ് പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞദിവസം ബി.ജെ.പി പ്രചാരണത്തിന് തുടക്കംകുറിച്ച് കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ നടത്തിയ ഗൃഹസന്ദര്‍ശനത്തിലും വീടുകളില്‍ ജോലിയും പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായവുമൊക്കെ വാഗ്ദാനം ചെയ്തിരുന്നതായും ആരോപണമുണ്ട്.


Read Also :  ഭാരത് ബന്ദില്‍ ദളിത് രോഷം ഇരമ്പി; പൊലീസ് വെടിവെപ്പില്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ടു: നിരോധനാജ്ഞ തുടരുന്നു


കെ.കെ.രാമചന്ദ്രന്‍ നായരുടെ വിയോഗത്തോടെ ഒഴിവ് വന്ന ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന്റെ ചിത്രം ഏകദേശം തെളിഞ്ഞിരിക്കുകയാണ്. മൂന്ന് മുന്നണികളും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ മണ്ഡലത്തിലെ പ്രചാരണത്തിന് ചൂടുപിടിച്ചു.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി കെ.പി.സി.സി നിര്‍വാഹക സമിതി അംഗമായ ഡി. വിജയകുമാറും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സി.പി.ഐ.എം ജില്ലാ സെക്രട്ടറി സജി ചെറിയാനും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി അംഗം പി.എസ്. ശ്രീധരന്‍പിള്ളയുമാണ് മത്സരിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more