ജമൈക്ക: ഫസ്റ്റ് ക്ലാസ് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഇതാദ്യമായി അച്ഛനും മകനും ഒരു മത്സരത്തില്‍ അര്‍ധ സെഞ്ച്വറികള്‍ നേടി. വെസ്റ്റ്ഇന്‍ഡീസ് മുന്‍ അന്താരാഷ്ട്ര താരം ശിവനാരായണ ചന്ദര്‍പോളും മകന്‍ തേജ്‌നാരായണ ചന്ദ്രപോളുമാണ് ഒരു മത്സരത്തില്‍ അര്‍ധ സെഞ്ച്വുറി നേടി അപൂര്‍വ നേട്ടത്തിന് ഉടമകളായത്.
ശിവ്‌നാരായണ ചന്ദ്രപോള്‍ 57റണ്‍സെടുത്ത മത്സരത്തില്‍ മകന്‍ 58 റണ്‍സോടെയായിരുന്നു തിളങ്ങിയത്. ജമൈക്കയും ഗയാനയും തമ്മിലുള്ള മത്സരത്തില്‍ ഗയാനയ്ക്ക് വേണ്ടി ഇറങ്ങിയാണ് താരങ്ങള്‍ കാണികളെ വിസ്മയിപ്പിച്ചത്. നാലാം വിക്കറ്റില്‍ അച്ഛനും മകനും ചേര്‍ന്ന് 38 റണ്‍സിന്റെ കൂട്ടുകെട്ടും സൃഷ്ടിച്ചു.
പ്രായം തളര്‍ത്താത്ത പോരാളിയാണ് താനെന്ന് തെളിയിക്കുതായിരുന്നു ശിവ്‌നാരായ ചന്ദ്രപോളിന്റെ ഇന്നിങ്‌സ് 147പന്തുകള്‍ നേരിട്ടാണ് താരം 57 റണ്‍സെടുത്തത്. വെസ്റ്റ്ഇന്‍ഡീസിന്റെ എക്കാലത്തെയും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാന്മാരില്‍ ഒരാളുടെ മകനെന്ന ഖ്യാതി നിലനിര്‍ത്തുന്ന പ്രകടനം തേജ്‌നാരായണനും പുറത്തെടുത്തു.
200 പന്തുകള്‍ നേരിട്ടാണ് തേജ് 58 റണ്‍സ് നേടിയത്. ഇതിനുമുമ്പും പ്രാദേശിക മത്സരങ്ങളില്‍ ഇരുവരും ഒരുമിച്ചിറങ്ങിയിട്ടുണ്ട്. നിരവധി താരങ്ങളുടെ മക്കള്‍ ക്രിക്കറ്റ് രംഗത്തുണ്ടെങ്കിലും അച്ഛനും മകനും ഒരുമിച്ചിറങ്ങി മികച്ച പ്രകചനം പുറത്തെടുക്കുന്നത് ഇതാദ്യമാണ്.