| Tuesday, 17th March 2020, 11:58 pm

കൊവിഡ് 19; ജുമുഅയും ജമ അത്ത് നിസ്‌കാരങ്ങളും ഒഴിവാക്കി ചേന്ദമംഗലൂര്‍ പള്ളി കമ്മിറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ മാതൃകാപരമായ തീരുമാനവുമായി ചേന്ദമംഗലൂര്‍ ഒതയമംഗലം ജുമു അത്ത് പള്ളിക്കമ്മിറ്റി. കൊറോണ വൈറസ് അനിയന്ത്രിതമായി വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പള്ളിയിയിലെ സംഘടിത നിസ്‌കാരങ്ങളും വെള്ളിയാഴ്ച്ച ദിവസങ്ങളിലെ ജുമുഅ നിസ്‌കാരവും താല്‍ക്കാലികമായി നിര്‍ത്തിവെക്കാനാണ് തീരുമാനമായത്.

കൊവിഡ് 19 സംസ്ഥാനത്ത് കൂടുതല്‍ വ്യാപകമാവുന്ന സാഹചര്യമുണ്ടായാല്‍ പള്ളി അടച്ചിടുമെന്നും പള്ളിക്കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

സാഹചര്യം അനുകൂലമാണെങ്കില്‍ മാത്രം ജുമുഅ 15 മിനിറ്റ് കൊണ്ട് അവസാനിക്കുന്ന വിധം നടത്തുന്നതായിരിക്കുമെന്നും അതിലും ആളുകള്‍ പരമാവധി പങ്കെടുക്കാതിരിക്കാനാണ് ശ്രമിക്കേണ്ടതെന്നും കമ്മിറ്റി അറിയിച്ചു.

പള്ളിയില്‍ ബാങ്ക് വിളിയും നിസ്‌കാരവും സാധാരണഗതിയില്‍ നടക്കുമെങ്കിലും ബാങ്ക് വിളിച്ച ഉടനെ പള്ളി ജീവനക്കാര്‍ മാത്രം നിസ്‌കാരം നിര്‍വഹിക്കുമെന്നും കമ്മിറ്റി വ്യക്തമാക്കി.

സര്‍ക്കാര്‍, ആരോഗ്യ കേന്ദ്രങ്ങളുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഏതെങ്കിലും തരത്തിലുള്ള ആവശ്യം വരുന്ന പക്ഷം ഏത് രീതിയിലുള്ള സംവിധാനമൊരുക്കാനും പള്ളിയും മറ്റ് മഹല്ല് സംവിധാനങ്ങളും തയ്യാറാണെന്നും കമ്മിറ്റി അറിയിച്ചു.

മിഡിലീസ്റ്റ് രാജ്യങ്ങളായ തുര്‍ക്കിയും യു.എ.ഇയും നേരത്തെ ഇത്തരത്തില്‍ പള്ളികളടച്ചിടാന്‍ തീരുമാനമെടുത്തിരുന്നു.

കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ചെയ്യേണ്ട ചേന്ദമംഗല്ലൂര്‍ ഒതയമംഗലം ജുമു അത്ത് പള്ളി മുന്നോട്ടു വെച്ച മറ്റു നിര്‍ദേശങ്ങള്‍

1. കൊറോണ വൈറസ് അനിയന്ത്രിതമായി വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ചേന്ദമംഗല്ലൂര്‍ ഒതയമംഗലം ജുമുഅത്ത് പള്ളിയിയില്‍ സംഘടിത നമസ്‌കാരങ്ങളും വെള്ളിയാഴ്ച്ച ദിവസങ്ങളിലെ ജുമുഅ നമസ്‌കാരവും താലക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നു.

2. പള്ളിയില്‍ ബാങ്ക് വിളിയും നമസ്‌കാരവും നടക്കും. ബാങ്ക് വിളിച്ച ഉടനെ പള്ളി ജീവനക്കാര്‍ മാത്രം നമസ്‌കാരം നിര്‍വഹിക്കുന്നതാണ്.

3) സാഹചര്യം ഇനിയും മോശമാവുകയാണെങ്കില്‍ പള്ളി പൂര്‍ണമായും അടച്ചിടുന്നതാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സാഹചര്യം അനുകൂലമാണെങ്കില്‍ മാത്രം ജുമുഅ 15 മിനിറ്റ് കൊണ്ട് അവസാനിക്കുന്ന വിധം നടത്തുന്നതായിരിക്കും. അതിലും ആളുകള്‍ പരമാവധി പങ്കെടുക്കാതിരിക്കാനാണ് ശ്രമിക്കേണ്ടത്.

4. വിദേശങ്ങളില്‍ നിന്ന് വരുന്നവരും രോഗം സംശയിക്കുന്നവരും വീട്ടുകാരുമായുള്ള സമ്പര്‍ക്കം വരെ ഒഴിവാക്കി ക്വാറന്റൈന്‍ പാലിക്കുകയും സര്‍ക്കാര്‍ സംവിധാനത്തില്‍ വിവരമറിയിക്കുകയും ചെയ്യേണ്ടതാണ്.

5. പൊതുസ്ഥലങ്ങളില്‍ കൂടി നില്‍ക്കുന്നത് ഒഴിവാക്കേണ്ടതും പരമാവധി വീടുകളില്‍ തന്നെ ഇരിക്കാന്‍ ശ്രമിക്കേണ്ടതുമാണ്.

6. സര്‍ക്കാര്‍ വകുപ്പുകള്‍ അറിയിക്കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കുക.

7. സര്‍ക്കാര്‍, ആരോഗ്യ കേന്ദ്രങ്ങളുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ആവശ്യമാവുന്ന പക്ഷം ഏത് രീതിയിലുള്ള സംവിധാനമൊരുക്കാനും പള്ളിയും മറ്റ് മഹല്ല് സംവിധാനങ്ങളും തയ്യാറാണെന്ന് കൂടി ഇതിനാല്‍ അറിയിക്കുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more