| Tuesday, 4th September 2018, 10:06 am

അടുത്ത ആറു മാസം ഞങ്ങള്‍ക്ക് പട്ടിണിയാണ് പ്രളയമെടുത്ത ചേന്ദമംഗലം കൈത്തറിക്കാര്‍ പറയുന്നു

ശ്രീഷ്മ കെ

150 വര്‍ഷത്തെ പാരമ്പര്യമുള്ള ചേന്ദമംഗലം കൈത്തറി വ്യവസായം ഒട്ടേറേ പ്രതിസന്ധികളെ കടന്നാണ് ഇവിടെയെത്തിയത് മറ്റ് പല കൈത്തറി ബ്രാന്റുകളും പരാജയപ്പെട്ടിടത്താണ് വര്‍ഷങ്ങളോളം പടവെട്ടി ചേന്ദമംഗലം കൈത്തറി നിലനിന്നുപോന്നത്. ഷര്‍ട്ടുകളും മുണ്ടുകളും സുലഭമായി നെയ്ത് കമ്പോളങ്ങളിലെത്തിച്ചിരുന്നിടത്തു നിന്നും സര്‍ക്കാര്‍ റിബേറ്റില്‍ നല്‍കുന്ന യൂണിഫോം ഓര്‍ഡറുകളില്‍ തൃപ്തിപ്പെടേണ്ടിവന്നിട്ടും തളര്‍ന്നുപോകാത്ത ചേന്ദമംഗലം കൈത്തറിയെ പക്ഷെ, പ്രളയം തകര്‍ത്തെറിഞ്ഞു.

ഓണവിപണിയ്ക്ക് തയ്യാറാക്കിയിരുന്ന മുഴുവന്‍ സ്റ്റോക്കും തറികളും പാവും ഗാര്‍ഹിക കേന്ദ്രങ്ങളിലെ ഉപകരണങ്ങളുമടക്കം വെള്ളപ്പൊക്കത്തില്‍ നശിച്ചുപോയി. അടുത്ത ആറുമാസക്കാലം തങ്ങള്‍ക്ക് മുഴുപ്പട്ടിണിയാണെന്ന് കുറഞ്ഞവേതനത്തില്‍ ജോലി ചെയ്യുന്ന നെയ്ത്തുകാര്‍ പറയുന്നു. എത്രയും പെട്ടെന്ന് ബന്ധപ്പെട്ടവരുടെ ശ്രദ്ധയെത്തിയില്ലെങ്കില്‍ നുറ്റാണ്ടുകാലത്തെ പഴക്കമുള്ള ചേന്ദമംഗലം കൈത്തറി ഓര്‍മ്മയാകും.

ശ്രീഷ്മ കെ