ശ്വാസകോശ ക്യാന്‍സര്‍ ബാധിതരായ സ്ത്രീകളില്‍ കീമോതെറാപ്പി ചെയ്യുന്നതിലൂടെ സ്ത്രീകളില്‍ അമിനോറിയ ഉണ്ടാകുമെന്ന് പുതിയ പഠനത്തില്‍ കണ്ടെത്തി. 50 വയസ്സിന് താഴെയുള്ള സ്ത്രീകളിലെ അമിനോറിയയുടെ അളവിനെക്കുറിച്ച് നടത്തിയ ആദ്യ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.
ശ്വാസകോശ ബാധിതരായ സ്ത്രീകള്‍ക്ക്് ഗര്‍ഭധാരണം സംബന്ധിച്ചും, അതില്‍ എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും ബോധവല്‍ക്കരണം നടത്തണം. ആര്‍ത്തവവിരാമത്തിന് മുന്‍പേ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ള സ്ത്രീകളില്‍ കുട്ടികള്‍ വേണമെന്നവരെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ ഇവരുടെ ഭ്രൂണത്തിന്റെയും അണ്ഡത്തിന്റെയും സംരക്ഷണത്തെക്കുറിച്ചും കൃത്യമായ ധാരണ രോഗികള്‍ക്ക് നല്‍കേണ്ടതാണ്.
ഇതിനായി ആര്‍ത്തവവിരാമത്തിന് മുമ്പുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉള്ള 43 വയസ്സ്് മാത്രം പ്രായമുള്ള 182 സ്ത്രീകളെയാണ് പഠനത്തിന് വിധേയമാക്കിയത്.
ALSO RE AD: വാട്ട്‌സപ്പൈറ്റിസും ടെക്സ്റ്റ് നെക്കും; അമിതമായ സോഷ്യല്‍ മീഡിയ ഉപയോഗം നിങ്ങളെ രോഗിയാക്കിയേക്കാം
1999 മുതല്‍ 2016 ശ്വാസകോശ ക്യാന്‍സറിനെ സംബന്ധിച്ച് മയോക്ലിനിക് എപ്പിഡെമോളജി നടത്തിയ ഗവേഷണത്തില്‍ രോഗം കണ്ടെത്തിയവരില്‍ എല്ലാ വര്‍ഷവും രോഗനിര്‍ണ്ണയം നടത്തിയിരുന്നു.
ഇത് സംബന്ധിച്ച ചികിത്സയുടെ എല്ലാ രേഖകളും രേഖപ്പെടുത്തിയിരുന്നു. ഓരോ സര്‍വ്വേയിലും സ്വയം റിപ്പോര്‍ട്ട് ചെയ്ത ആര്‍ത്തവചക്രവിരാമം രേഖപ്പെടുത്തി. ശ്വാസകോശ ക്യാന്‍സര്‍ രോഗികള്‍ക്ക് ആര്‍ത്തചക്രത്തില്‍ വലിയ വ്യതിയാനം തന്നെ വരുന്നു എന്ന് കണ്ടെത്തി.
ശ്വാസകോശ ക്യാന്‍സര്‍ ഉള്ളവരും ആര്‍ത്തവവിരാമത്തിന് മുന്‍പേ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ള സ്ത്രീകള്‍ക്കും അവരുടെ ഉല്‍പ്പാദനശേഷിയെ സംബന്ധിച്ചും ഗര്‍ഭധാരണത്തെ സംബന്ധിച്ചുമുള്ള ബോധവല്‍ക്കരണം നല്‍കേണ്ടത് അനിവാര്യമാണെന്നും പുതിയ പഠനത്തില്‍ പറയുന്നു. ഇതിനെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ദി ജേണല്‍ ഓഫ് ദി നോര്‍ത്ത്് അമേരിക്കന്‍ മെനോപ്പസ് സൊസൈറ്റിയില്‍ പറയുന്നുണ്ട്.