Advertisement
Big Buy
ചെമ്മണ്ണൂര്‍ ലൈഫ് വിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റും കുടുംബശ്രീയും ചേര്‍ന്ന് സ്ത്രീ ശാക്തീകരണ പദ്ധതിക്ക് തുടക്കം കുറിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 May 03, 07:42 am
Wednesday, 3rd May 2017, 1:12 pm

തവനൂര്‍: ചെമ്മണ്ണൂര്‍ ലൈഫ് വിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റും കുടുംബശ്രീയും ചേര്‍ന്ന് രൂപീകരിച്ച സ്ത്രീ ശാക്തീകരണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ തവനൂരില്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ഡോ. ബോബി ചെമ്മണ്ണൂര്‍, ഹേമലത സി. (കുടുംബശ്രീ ഡിസ്ട്രിക്ട് മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍) കെ. ലക്ഷ്മി (പൊന്നാനി ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ) കെ.പി സുബ്രഹ്മണ്യന്‍ ( പ്രസിഡന്റ് തവനൂര്‍ ഗ്രാമപഞ്ചായത്ത്) തുടങ്ങിയവര്‍ സംസാരിച്ചു.

കേരളത്തില്‍ സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി ചെമ്മണ്ണൂര്‍ ലൈഫ് വിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സമഗ്ര പരിശീലനത്തിലൂടെ 40000 സ്ത്രീകളെ മുതല്‍മുടക്കില്ലാതെ ചെമ്മണ്ണൂര്‍ വിമന്‍ പാര്‍ട്‌ണേഴ്‌സ് ആക്കിക്കൊണ്ട് തൊഴിലും ബിസിനസും പഠിപ്പിക്കുകയും അതിലൂടെ സ്ത്രീകള്‍ക്ക് വരുമാനമാര്‍ഗ്ഗവും ലാഭവിഹിതവും നേടി സ്വയം പര്യാപ്തത കൈവരിക്കാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്ന പദ്ധതിയാണ് നടപ്പില്‍ വരുത്തുന്നത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 10 ലക്ഷം വനിതാ പാര്‍ട്ണര്‍മാരെ സൃഷ്ടിച്ചുകൊണ്ട് വിമന്‍ എംപവര്‍മെന്റ് നടപ്പില്‍ വരുത്തുന്ന എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചതെന്ന് ഡോ. ബോബി ചെമ്മണ്ണൂര്‍ അറിയിച്ചു.

ജീവിത നൈപുണ്യ പരിശീലനം, സ്വര്‍ണാഭരണ മേഖലയില്‍ സൂക്ഷ്മ സംരംഭകത്വ തൊഴില്‍ വൈദഗ്ദ്ധ്യ പരിശീലനം, പരിസ്ഥിതി സൗഹൃദ സൂക്ഷ്മ -സംരംഭകത്വ പരിശീലനം എന്നവയാണ് ഈ പദ്ധതിയിലൂടെ സ്്ത്രീകള്‍ക്ക് ലഭിക്കുന്നത്.