മുംബൈ: 159 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ മുംബൈയിലെ രണ്ടാമത്തെ ഷോറൂം മലാടില്‍. ഞായറാഴ്ച വൈകീട്ട് 4ന് നടക്കുന്ന ചടങ്ങില്‍ മഹാരാഷ്ട്ര തുറമുഖ വികസന വകുപ്പ് മന്ത്രി അസ്‌ലം റംസാന്‍ അലി ഷെയ്ക്ക്, 812 കി.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ജേതാവും സമാധാനത്തിനുള്ള ഗിന്നസ് റെക്കോര്‍ഡ് ജേതാവുമായ ബോചെയും (ഡോ. ബോബി ചെമ്മണൂര്‍) ചേര്‍ന്ന് ഷോറൂം ഉദ്ഘാടനം ചെയ്യും.
മുനിസിപ്പല്‍ കൗണ്‍സിലര്‍ ജയ സത്‌നാം സിംഗ് തിവാന ആദ്യ വില്‍പ്പന നിര്‍വഹിക്കും.
മലാട് വെസ്റ്റിലുള്ള സോളിറ്റയര്‍ ബില്‍ഡിംഗിലാണ് പുതിയ ഷോറൂം പ്രവര്‍ത്തിക്കുന്നത്. ഉദ്ഘാടനത്തിന്റെ ഭാഗമായി ഒരുമാസം നീളുന്ന നിരവധി ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
ബി.ഐ.എസ് ഹാള്‍മാര്‍ക്ക്ഡ് 916 സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ സ്‌പെഷ്യല്‍ ഓഫറുകളും ഡയമണ്ട് ആഭരണങ്ങള്‍ക്ക് പ ണിക്കൂലിയില്‍ 50% വരെ കിഴിവും ലഭിക്കും.
ഉദ്ഘാടനദിവസം നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന 10 ഭാഗ്യശാലികള്‍ക്ക് സ്വര്‍ണനാണയങ്ങള്‍ സമ്മാനമായി ലഭിക്കും.
ഉദ്ഘാടന മാസം നിത്യേനേ നറുക്കെടു പ്പിലൂടെ സ്വര്‍ണനാണയങ്ങളും ബോബി ഓക്
സിജന്‍ റിസോര്‍ട്ടില്‍ താമസം, റോള്‍സ് റോ യ്‌സ് കാറില്‍ സൗജന്യതാമസം എന്നിങ്ങനെ ആകര്‍ഷകമായ സമ്മാനങ്ങളും ഉപഭോക്താ ക്കള്‍ക്ക് ലഭിക്കും.
Content Highlight: Chemmannur Jewellers new showroom in Mumbai Malad