Big Buy
ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ 43 ാമത് ഷോറൂം അബുദാബി ഗയാത്തിയില്‍ പ്രവര്‍ത്തനമാരംഭിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Feb 12, 09:33 am
Sunday, 12th February 2017, 3:03 pm

അബുദാബി: ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ 43 ാമത് ഷോറൂം അബുദാബി ഗയാത്തിയില്‍ പ്രവര്‍ത്തനമാരംഭിച്ചു.

സ്വര്‍ണം ഡയമണ്ട് ആഭരണങ്ങളുടെ അതിവിപുലമായ ശേഖരവുമായി പ്രവര്‍ത്തനമാരംഭിച്ച ജ്വല്ലറി ഷോറൂം ഉദ്ഘാടനം ചെയ്തത് ഡോ. ബോബി ചെമ്മണ്ണൂരും പ്രശസ്ത ബോളിവുഡ് താരം കരിഷ്മ കപൂറും ചേര്‍ന്നാണ്.

വര്‍ണാഭമായ ചടങ്ങ് വീക്ഷിക്കുന്നതിനും ആഭരണങ്ങള്‍ പര്‍ച്ചേസ് ചെയ്യുന്നതിനുമായി വന്‍ ജനാവലിയാണ് എത്തിച്ചേര്‍ന്നത്.

ഉദ്ഘാനാഘോഷങ്ങളുടെ ഭാഗമായി പണിക്കൂലി ഇല്ലാതെ സ്വര്‍ണാഭരണങ്ങള്‍ സ്വന്തമാക്കാന്‍ കഴിയുന്ന ഗോള്‍ഡ് അഡ്വാന്‍സ് പദ്ധതി, ഏതുരാജ്യത്തേക്കും സൗജന്യമായി പണം അയയ്ക്കാനുള്ള സൗകര്യം,

ഡയമണ്ട് ആഭരണങ്ങള്‍ക്ക് 50 ശതമാനം വരെ ഡിസ്‌ക്കൗണ്ട്, സൗജന്യമായി മറഡോണ ഗോള്‍ഡ് പാര്‍ട്ണര്‍ കാര്‍ഡ് സ്വന്തമാക്കാനുള്ള അവസരം തുടങ്ങിയ നിരവധി ആനുകൂല്യങ്ങളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.