Advertisement
Big Buy
ചെമ്മണ്ണൂര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സ്‌കോളര്‍ഷിപ്പ് വിതരണം നടത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Jun 19, 09:56 am
Monday, 19th June 2017, 3:26 pm

കോഴിക്കോട്: ചെമ്മണ്ണൂര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ 5000 കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുന്നതിന്റെ ഭാഗമായി കോഴിക്കോട് എമറാള്‍ഡ് ഹോട്ടലില്‍ വെച്ച് 250 കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു.

കോഴിക്കോട് ഡെപ്യൂട്ടി കളക്ടര്‍ ജനില്‍ കുമാറിന്റെ നേതൃത്വത്തിലാണ് സ്‌കോളര്‍ഷിപ്പ് വിതരണം നടന്നത്. ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് നോര്‍ത്ത് റീജ്യനല്‍ മാനേജര്‍ ഗോകുല്‍ദാസ്, മാര്‍ക്കറ്റിങ് സോണല്‍ മാനേജര്‍ നിഷാദ്, റീജ്യണല്‍ മാനേജര്‍ മഹേഷ്, എച്ച്.ആര്‍. എ.ജി.എം എല്‍ദോ എന്നിവര്‍ പങ്കെടുത്തു.

ചെമ്മണ്ണൂര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് വര്‍ഷംതോറും നടത്തിവരാറുള്ള സ്‌കോളര്‍ഷിപ്പ് വിതരണം കേരളത്തിലെ എല്ലാ ബ്രാഞ്ചുകളുടെ കീഴിലും നടന്നുകൊണ്ടിരിക്കുകയാണ്.