Kerala News
കിഴക്കമ്പലത്ത് തോട്ടില്‍ രാസമാലിന്യം ഒഴുകിയെത്തുന്നു; പരാതിയുമായി നാട്ടുകാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jan 01, 08:47 am
Friday, 1st January 2021, 2:17 pm

കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്തിലെ മങ്കുഴി കടമ്പ്രയാര്‍ തോട്ടില്‍ രാസമാലിന്യം കലര്‍ന്നു. കിലോമീറ്ററുകളോളം ദൂരത്തില്‍ വെള്ളമൊഴുകുന്നത് കറുത്ത നിറത്തിലാണ്.

പ്രദേശത്തെ പ്ലൈവുഡ് കമ്പനിയില്‍ നിന്നാണ് രാസമാലിന്യം തോട്ടിലേക്ക് ഒഴുകിയെത്തുന്നത് എന്നാണ് നാട്ടുകാര്‍ സംശയിക്കുന്നത്.

ഏകദേശം മൂന്ന് കിലോമീറ്ററോളം ദൂരത്തില്‍ വെള്ളത്തില്‍ രാസമാലിന്യത്തിന്റെ സാന്നിധ്യം വ്യക്തമാണ്. അസഹനീയമായ ദുര്‍ഗന്ധവും ഉയരുന്നുണ്ട്.

വെള്ളത്തില്‍ ഇറങ്ങുമ്പോള്‍ ചൊറിച്ചലും അനുഭവപ്പെടുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ജലസ്രോതസ്സ് മലിനമാക്കിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.

വെള്ളത്തില്‍ രാസമാലിന്യം പാടകെട്ടി കിടക്കുകയാണ്. ഇതിനു മുന്‍പും സമാനമായ രീതിയില്‍ പ്രദേശത്ത് മാലിന്യം ഒഴുകിയെത്തിയിട്ടുണ്ട്. നാട്ടുകാര്‍ പരാതി ഉന്നയിച്ചതോടെ ഇത് നിര്‍ത്തുകയായിരുന്നു.

പ്രദേശവാസികള്‍ കൃഷി ആവശ്യത്തിന് വേണ്ടികൂടി ഉപയോഗിക്കുന്ന തോടാണിത്. ജലസ്രോതസ്സ് മലിനമാക്കിയവര്‍ക്കെതിരെ പൊലീസ് ശക്തമായ നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Chemical waste pollutes water resource in Twenty 20’S  Kizhakkambalam panchayath