കഴിഞ്ഞവർഷം ഒക്ടോബർ മാസം മോഹൻലാൽ ആരാധകർക്ക് അപ്രതീക്ഷിതമായി കിട്ടിയ ഒന്നായിരുന്നു റമ്പാൻ സിനിമയുടെ അനൗൺസ്‌മെന്റ്. ജോഷിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് നടൻ ചെമ്പൻ വിനോദ് ജോസാണ്.
കഴിഞ്ഞവർഷം ഒക്ടോബർ മാസം മോഹൻലാൽ ആരാധകർക്ക് അപ്രതീക്ഷിതമായി കിട്ടിയ ഒന്നായിരുന്നു റമ്പാൻ സിനിമയുടെ അനൗൺസ്‌മെന്റ്. ജോഷിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് നടൻ ചെമ്പൻ വിനോദ് ജോസാണ്.
2024 സിനിമ പ്രേമികൾക്ക് ഒരുപാട് പ്രതീക്ഷയുള്ള വർഷമാണ്. അത് ശരിവെക്കുന്ന തുടക്കം തന്നെയാണ് മലയാള സിനിമയ്ക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ് എന്നീ സിനിമകൾ തിയേറ്ററിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. മൂന്ന് ചിത്രങ്ങളും വിവിധ ഴോണറിലുള്ളവായാണ്. ഇതിൽ മഞ്ഞുമ്മൽ ബോയ്സിന് തമിഴ്നാട്ടിൽ ഗംഭീര വരവേൽപ്പാണ് ലഭിച്ചത്. ഇന്നുവരെ ഒരു മലയാള സിനിമയ്ക്കും കിട്ടാത്ത കളക്ഷൻ ഇതിനോടകം ചിത്രം തമിഴ്നാട്ടിൽ നിന്ന് സ്വന്തമാക്കിയിരുന്നു.
2024 ആരംഭത്തിൽ ഇറങ്ങിയ മോഹൻലാൽ ചിത്രമായിരുന്നു മലൈക്കോട്ടൈ വാലിബൻ. വലിയ ഹൈപ്പോടെ എത്തിയ ചിത്രം എന്നാൽ വേണ്ട വിധത്തിൽ സ്വീകരിക്കപ്പെട്ടില്ല.
ലൂസിഫറിന്റെ രണ്ടാംഭാഗമായ എമ്പുരാൻ, മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് തുടങ്ങിയ ചിത്രങ്ങൾ ഈ വർഷം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നവയാണ്. ആ കൂട്ടത്തിൽ ഒന്നാണ് റമ്പാൻ.
അങ്കമാലി ഡയറീസ്, ഭീമന്റെ വഴി എന്നീ ചിത്രങ്ങൾക്കുശേഷം ചെമ്പൻ വിനോദ് ജോസ് കഥയെഴുതുന്നു എന്നതാണ് ചിത്രത്തിന്റെ ഹൈപ്പ് കൂട്ടുന്നത്. ചിത്രത്തെ കുറിച്ച് കൂടുതൽ ഒന്നും പറയാൻ കഴിയില്ലെന്നും ചിത്രത്തിൽ ലാലേട്ടന്റെ ഫോറിൻ ഇടിയും നാടൻ ഇടിയും ഉണ്ടാകുമെന്നും ചെമ്പൻ പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു താരം.
‘ആ ചിത്രത്തെ കുറിച്ച് അങ്ങനെയൊന്നും പറയാൻ പറ്റില്ല. അതിൽ കുറച്ച് നാടൻ ഇടിയുമുണ്ടാവും കുറച്ച് ഫോറിൻ ഇടിയുമുണ്ടാവും. അത്രയേ അതിനെ പറ്റി പറയാൻ കഴിയുള്ളൂ,’ ചെമ്പൻ വിനോദ് പറയുന്നു.
സമീർ താഹിർ, വിവേക് ഹർഷൻ, വിഷ്ണു വിജയ് തുടങ്ങി അണിയറ പ്രവർത്തകരെല്ലാം ഇൻഡസ്ട്രിയിൽ കളം നിറഞ്ഞു നിൽക്കുന്നവരാണ് എന്നതും ചിത്രത്തിലുള്ള പ്രതീക്ഷ കൂട്ടുന്ന ഘടകമാണ്.
Content Highlight: Chemban Vinodh Jose Talk About Rambaan Movie And Mohanlal