തന്റെ കല്യാണം നടന്നപ്പോൾ മീഡിയ നൽകിയ തംബ്ലൈനിനെക്കുറിച്ച് പറയുകയാണ് നടനും നിർമാതാവും തിരക്കഥാകൃത്തുമായ ചെമ്പൻ വിനോദ്. താനും തന്റെ ഭാര്യയും തമ്മിൽ 18 വയസ്സിന് വ്യത്യാസമുണ്ടെന്നും ഒരു പ്രമുഖ മീഡിയ 43കാരൻ ചെമ്പന്‍ 23കാരി മറിയം വധു എന്നാണ് ഇട്ടതെന്നും ചെമ്പൻ പറയുന്നുണ്ട്.
എന്നാൽ അങ്ങനെ ക്യാപ്ഷൻ കൊടുക്കേണ്ട കാര്യമുണ്ടോയെന്നാണ് ചെമ്പൻ ചോദിക്കുന്നുണ്ട്. ഒരു ജനതയ്ക്ക് കൊടുക്കേണ്ടത് എന്താണെന്ന് മീഡിയക്ക് അറിയാമെന്നും ചെമ്പൻ കൂട്ടിച്ചേർത്തു. ബിഹൈൻഡ്വുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ഞാനും എന്റെ ഭാര്യയും തമ്മിൽ 18 വയസ്സിന് വ്യത്യാസമുണ്ട്. ഒരു പ്രമുഖ മീഡിയ ഇട്ടത് 43കാരൻ ചെമ്പന്‍ 23കാരി മറിയം വധു എന്നതാണ്. വേറെ എന്തൊക്കെ ഹെഡിങ് അതിനു കൊടുക്കാം. മീഡിയ അങ്ങനെ തന്നെയാണ്. സൊസൈറ്റിയെ അറിയിക്കുന്നത് മീഡിയകൾ ആണല്ലോ.
എങ്ങനെയാണ് ഇവരുടെ ലൈഫും എന്റെ ലൈഫും കണക്ടഡ് ആവുന്നത്. ഞാൻ വളരെ സന്തോഷകരമായ ഒരു ജീവിതമാണ് നയിച്ചു കൊണ്ടിരിക്കുന്നത്.
ഒരു പ്രമുഖ മീഡിയ കൊടുത്തതാണ് 43 കാരൻ ചെമ്പന്‍ 23കാരി മറിയം എന്നത് അതിനുപകരം ചെമ്പന്റെ രണ്ടാം വിവാഹം എന്നോ, ചെമ്പൻ വിവാഹം കഴിച്ചു എന്നോ തുടങ്ങി എന്തൊക്കെ കൊടുക്കാം. ഒരു ജനതയ്ക്ക് കൊടുക്കേണ്ടത് എന്താണെന്ന് അവർക്കറിയാം. ജനത ഡിസേർവ് ചെയ്യുന്ന കാര്യങ്ങളൊക്കെ തന്നെയാണ് ഇവിടെ നടക്കുന്നത്. ഞാൻ ഉൾപെടുന്ന ജനത.
ഇതിനെതിരെ പ്രതികരിക്കണമെങ്കിൽ ആഴത്തിലുള്ള അറിവ് വേണം. അതെനിക്ക് ഇല്ല. നമ്മളിങ്ങനെ ഔട്ടർ ലെയറിൽ നിന്നിട്ട് കാര്യങ്ങൾ ചിന്തിക്കുമ്പോൾ പറയാമെന്നല്ലാതെ, എനിക്ക് പ്രതികരിക്കണം എന്ന് തോന്നിയിട്ടില്ല,’ ചെമ്പൻ പറയുന്നു.
അതേ സമയം മോഹൻലാൽ നായകനാവുന്ന പുതിയ ചിത്രം റമ്പാന്റെ തിരക്കഥ എഴുതുന്നത് ചെമ്പൻ വിനോദാണ്. ചിത്രം ജോഷിയാണ് സംവിധാനം ചെയ്യുന്നത്. ഭീമന്റെ വഴിക്ക് ശേഷം ചെമ്പൻ വിനോദ് തിരക്കഥയെഴുതുന്ന ചിത്രമാണ് റമ്പാൻ. ലൈല ഒ ലൈലയാണ് ഒടുവിൽ ജോഷിയും മോഹൻലാലും ഒന്നിച്ച ചിത്രം.
ചെംബോസ്കി മോഷൻ പിക്ചേഴ്സ്, ഐൻസ്റ്റിൻ മീഡിയ, നെക്സ്റ്റൽ സ്റ്റുഡിയോ എന്നിവയുടെ ബാനറിൽ ചെമ്പൻ വിനോദ് ജോസ്, ഐൻസ്റ്റിൻ സാക്ക് പോൾ, ശൈലേഷ് ആർ. സിങ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 2024-ന്റെ മധ്യത്തോടെ ചിത്രീകരണം ആരംഭിക്കും. 2025ലായിരിക്കും ചിത്രത്തിന്റെ റിലീസ്.
Content Highlight: Chemban Vinod that the media knows what to give to a people