മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ചെമ്പന്‍ വിനോദ്. അഭിനയം, നിര്‍മാണം, തിരക്കഥയെഴുതല്‍ എന്നീ മേഖലകളില്‍ തന്റെ കഴിവ് തെളിയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. നിവിന്‍ പോളി നായകനായ പ്രേമം എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ചെമ്പന്‍ വിനോദ്. പ്രേമത്തിലേക്ക് തന്നെ ഒഡീഷന് വിളിച്ചിരുന്നെന്നും എന്നാല്‍ ഒഡീഷന് കോണ്‍ഫിഡന്‍സില്ലാത്തത് കൊണ്ട് പറ്റില്ലെന്ന് പറയുകയായിരുന്നുവെന്നും താരം പറയുന്നു.
‘ഒഡീഷന് പങ്കെടുക്കുന്നത് എനിക്ക് ബുദ്ധിമുട്ടാണ്. പ്രേമം സിനിമയിലേക്ക് എന്നെ ഒഡീഷന് വേണ്ടി വിളിച്ചിരുന്നു. എനിക്ക് തോന്നുന്നത് വിനയ് ഫോര്‍ട്ട് ചെയ്ത കഥാപാത്രം ചെയ്യാനാണ് എന്നെ വിളിച്ചതെന്നാണ്. അന്ന് ആ സിനിമയുടെ അസോസിയേറ്റായിരുന്നു എന്നെ വിളിച്ചത്. അവര്‍ വിളിച്ചിട്ട് ഒഡീഷന് വരാന്‍ പറഞ്ഞു. പക്ഷെ സത്യം പറഞ്ഞാല്‍ എനിക്ക് ഒഡീഷന് ഒരു കോണ്‍ഫിഡന്‍സുമില്ലായിരുന്നു.
അതുകൊണ്ട് ഒഡീഷന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു. അവര്‍ക്കാണെങ്കില്‍ അത്തരത്തില്‍ ഡിസൈന്‍ ചെയ്ത പടമായത് കൊണ്ടാകണം സ്‌ക്രീന്‍ ടെസ്റ്റില്ലാതെ പറ്റില്ലായിരുന്നു. ഞാന്‍ അതില്‍ കംഫേര്‍ട്ടല്ലെന്ന് പറഞ്ഞു. ആ കാരണത്താല്‍ പ്രേമമെന്ന സിനിമ എനിക്ക് നഷ്ടമായി. ഇപ്പോഴും എനിക്ക് ഒഡീഷന് പോകാന്‍ പറ്റില്ല. എന്താണ് കാരണമെന്ന് അറിയില്ല. ഒഡീഷന്റെ കാര്യത്തില്‍ എനിക്ക് എന്തോ ഒരു ബ്ലോക്കുണ്ട്. എനിക്ക് തോന്നുന്നത് പലര്‍ക്കും അതേ പ്രശ്നമുണ്ടെന്നാണ്,’ ചെമ്പന്‍ വിനോദ് പറഞ്ഞു.
Content Highlight: Chemban Vinod Talks About Vinay Forrt’s Role In Premam Movie