| Saturday, 9th September 2023, 10:05 pm

രോമാഞ്ചത്തിലെ ആ സീന്‍ ഷൂട്ട് ചെയ്തത് വെളുപ്പിന് രണ്ട് മണിക്ക്, അത്ര എളുപ്പമായിരുന്നില്ല; തിയേറ്ററില്‍ കണ്ട് ഞാന്‍ പൊട്ടിച്ചിരിച്ചു: ചെമ്പന്‍ വിനോദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ ജീവിതത്തില്‍ താന്‍ അഭിനയിച്ച ഒരു സീന്‍ തിയേറ്ററില്‍ കണ്ട് ചിരിച്ചു പോയതിനെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ ചെമ്പന്‍ വിനോദ്. രോമാഞ്ചം സിനിമയിലെ സീന്‍ കണ്ട തനിക്ക് തിയേറ്ററില്‍ ചിരി അടക്കാനായില്ലെന്നാണ് താരം പറയുന്നത്. രോമാഞ്ചം സിനിമയിലെ ഗസ്റ്റ് റോളിനെ കുറിച്ച് ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ചെമ്പന്‍ വിനോദ്.

‘രോമാഞ്ചത്തിലെ കഥാപാത്രങ്ങളെ എനിക്ക് വളരെ അടുത്ത് പരിചയമുണ്ട്. വൈറ്റ് ആന്‍ഡ് വൈറ്റ് ഇടുന്ന ഒരുപാട് സുഹൃത്തുക്കളുണ്ടെനിക്ക്. ഗിരീഷാണ് ഇതിന്റെ ഒരു പ്രൊഡ്യൂസര്‍. വിക്രം എന്ന പടത്തിന്റെ ഷൂട്ട് കഴിഞ്ഞിട്ട് ഞാനും ഗിരീഷും കൂടെ ചെന്നൈയിലേക്ക് പോന്നു വെളുപ്പിന് രണ്ട് മണിക്കാണ് സീന്‍ ഷൂട്ട് ചെയ്യുന്നത്.

അവന്‍ ഒരു കണ്ടന്റ് പറഞ്ഞു, അതിന്റെ പ്രോപ്പര്‍ ഡയലോഗ്സ് എഴുതിയിട്ടുണ്ടായിരുന്നു. ഞാനത് പറഞ്ഞു വന്നപ്പോള്‍ അത്ര ഈസിയായി ചെയ്യാന്‍ പറ്റിയ ഒരു ഏരിയ അല്ലെന്ന് മനസ്സിലായി. അതിലെ കന്നട സംഭാഷണങ്ങള്‍ എന്റെ ഇന്‍പുട്ടാണ്. അപ്പോള്‍ ഞാന്‍ എന്തൊക്കയാണോ തോന്നിയത് അതൊക്കെ പറഞ്ഞു. എല്ലാം ഒക്കെയാണെന്ന് സംവിധായകന്‍ പറഞ്ഞു. അങ്ങനെ അവരത് പല ആംഗിളില്‍ നിന്നെടുത്തു. സിംങ്ക് സൗണ്ട് ആയതുകൊണ്ട് എനിക്കത് ഡബ്ബിങ് ചെയ്യേണ്ടി വരികയോ അത് കാണേണ്ടി വരികയോ ചെയ്തിട്ടില്ല.

ഞാന്‍ ലൈഫില്‍ ആദ്യമായിട്ട് ഞാന്‍ അഭിനയിച്ച ഒരു സിനിമ കണ്ടിട്ട് ചിരിക്കുന്നത് ഈ രോമാഞ്ചത്തിലെ സീനാണ്. ഞാന്‍ അതിനുമുമ്പ് അങ്ങനെ ചിരിച്ചിട്ടേയില്ല. കാരണം അന്ന് ലേറ്റ് നൈറ്റ് ഷൂട്ടായിരുന്നു. ശരിക്കും അവിടെ എന്തൊക്കെയാണ് നടന്നെതെന്ന് എനിക്കൊരു ഐഡിയയുമില്ല

കണ്ടന്റ് എന്താണെന്ന് അറിയാം പക്ഷേ ഞാന്‍ അത് എങ്ങനെയാണ് ചെയ്തതെന്ന് ഏതൊക്കെ ഡയലോഗ് ആണ് അവിടെ പറഞ്ഞതൊന്നും എനിക്ക് ഒരു ഐഡിയയും ഇല്ല. പിന്നെ ഞാന്‍ കാണുന്നത് തിയേറ്ററില്‍ വെച്ചാണ്. അത് കണ്ട് ഞാന്‍ ചിരിച്ചു. അപ്പോള്‍ എന്നോട് വൈഫ് ചോദിക്കുകയുണ്ടായി ആദ്യമായിട്ടാണല്ലോ ഇങ്ങനെ ചിരിക്കുന്നതെന്ന്. ഞാന്‍ ഇതില്‍ പൊട്ടിച്ചിരിക്കുകയാണ് ചെയ്തത്. ആളുകള്‍ എന്നെ നോക്കുന്നുണ്ടായിരുന്നു എന്താ ഇങ്ങനെ ഇരുന്ന് ചിരിക്കുന്നത് എന്ന് ആലോചിച്ച്,’ താരം പറഞ്ഞു.

content highlights: Chemban vinod talks about his role in Romancham movie

We use cookies to give you the best possible experience. Learn more