| Tuesday, 26th March 2024, 9:28 am

ഇന്ത്യയിൽ ഏറ്റവും കൂടുതൽ റീ റിലീസ് ചെയ്യപ്പെട്ട സിനിമ; ഞാനും ലിജോയും കാണുമായിരുന്നു: ചെമ്പൻ വിനോദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കന്നഡ സിനിമ ഫോളോ ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് നടനും നിർമാതാവുമായ ചെമ്പൻ വിനോദ്. താനും ലിജോ ജോസ് പെല്ലിശേരിയും ശിവരാജ് കുമാറിന്റെ ഓം എന്ന സിനിമ കാണാൻ പോയിരുന്നെന്ന് വിനോദ് പറഞ്ഞു. അത് ശിവരാജ് കുമാറിൻറെ സൂപ്പർ ഹിറ്റ് സിനിമയാണെന്നും ഉപേന്ദ്ര എന്ന ഫെയ്മസ് നടൻ സംവിധാനം ചെയ്തതാണെന്നും ചെമ്പൻ വിനോദ് കൂട്ടിച്ചേർത്തു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ റീ റിലീസ് ചെയ്യപ്പെട്ട സിനിമയാണെന്നും അത് എപ്പോൾ ഇറങ്ങിയാലും പോയി കണ്ടിരുന്നെന്നും ചെമ്പൻ ക്യൂ സ്റ്റുഡിയോട് പറഞ്ഞു.

‘ഞാനും ലിജോയും പണ്ട് ഓം എന്നൊരു ശിവരാജ് കുമാറിന്റെ സിനിമ കാണുമായിരുന്നു. അത് ശിവരാജ് കുമാറിൻറെ സൂപ്പർ ഹിറ്റ് സിനിമയാണ്. ഉപേന്ദ്ര എന്ന ഫെയ്മസ് നടൻ സംവിധാനം ചെയ്ത സിനിമയാണത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ റീ റിലീസ് ചെയ്യപ്പെട്ട സിനിമ. അങ്ങനെ എത്തിയ സിനിമയാണ്.

അതിന്റെ സി.ഡി ഒന്നും കിട്ടാനുണ്ടായിരുന്നില്ല. അന്ന് ബെംഗളൂരിൽ പല പല തീയേറ്ററിൽ ഇങ്ങനെ മാറിമാറി കളിച്ചുകൊണ്ടിരുന്നു. പടം വന്നിട്ടുണ്ടെന്ന് അറിഞ്ഞിട്ട് പേപ്പറിൽ വായിച്ചിട്ട് അവിടെ പോയിട്ട് സിനിമ കാണുമായിരുന്നു. ഞാനടക്കം കന്നഡ അങ്ങനെ ഫോളോ ചെയ്തിട്ടുള്ളത്.

1993 മുതൽ ഞാൻ ബെംഗളൂരിൽ പോകുന്നതാണ്. അന്ന് ഇത്രത്തോളം സിനിമ വളർന്നിട്ടില്ല. ചില ഇൻഡസ്ട്രി ഇതുപോലെ പരിപാടികൾ ഒക്കെ ചെയ്തിരുന്നു. ചിലതൊക്കെ പോരല്ലോ എന്ന് തോന്നിയിരുന്നു. പക്ഷേ ചിലതൊക്കെ ഉഗ്രനായിരുന്നു. കന്നട അന്നമുതലേ ഫോളോ ചെയ്യുന്നതാണ്,’ ചെമ്പൻ വിനോദ് പറഞ്ഞു.

ചെമ്പന്‍ വിനോദ് ജോസ് നിർമിച്ച് അഭിനയിച്ച പുതിയ ചിത്രമാണ് അഞ്ചക്കള്ളക്കോക്കാൻ. ചെമ്പന്‍ വിനോദ്, ലുക്മാന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം മാര്‍ച്ച് 15 ന് തീയേറ്ററുകളില്‍ പ്രദർശനം തുടങ്ങിയിട്ടുണ്ട്. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചെമ്പന്‍ വിനോദിന്റെ സഹോദരനായ ഉല്ലാസ് ചെമ്പനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അഭിനേതാവായാണ് ഉല്ലാസ് സിനിമാ രംഗത്തെത്തുന്നത്.

Content Highlight: Chemban vinod about kannada movies

We use cookies to give you the best possible experience. Learn more