Malayalam Cinema
ചെമ്പനും മംമ്തയും ശ്രീനാഥ് ഭാസിയും പ്രധാനതാരങ്ങള്‍; അണ്‍ലോക്കുമായി സോഹന്‍ സിനുലാല്‍; പോസ്റ്റര്‍ പുറത്തുവിട്ട് മമ്മൂട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2020 Nov 23, 10:02 am
Monday, 23rd November 2020, 3:32 pm

കൊച്ചി: സംവിധായകനും നടനും തിരക്കഥാകൃത്തുമായ സോഹന്‍ സിനുലാല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അണ്‍ലോക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മമ്മൂട്ടിയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

ചെമ്പന്‍ വിനോദും മംമ്ത മോഹന്‍ദാസും മുഖാമുഖം നോക്കുന്നതാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. ചെമ്പന്‍ വിനോദും ശ്രീനാഥ് ഭാസിയും മംമ്ത മോഹന്‍ദാസുമാണ് ചിത്രത്തില്‍ പ്രധാന പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അഭിലാഷ് ശങ്കര്‍ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തില്‍ സാജന്‍ വി എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നു.മോഷന്‍ പ്രൈം മൂവീസിന്റെ ബാനറില്‍ സജീഷ് മഞ്ചേരിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഇന്ദ്രന്‍സ്, ഷാജി നവോദയ തുടങ്ങിയവരും ചിത്രത്തിലുണ്ട്. എറണാകുളം പ്രധാന ലൊക്കേഷനാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഒക്ടോബര്‍ 15നായിരുന്നു ആരംഭിച്ചത്.

Content Highlights: Chemban, Mamtha Mohandas and Srinath Bhasi are the main actors; Sohan Sinulal with Unlock; Mammootty releases poster