കഴിഞ്ഞ ദിവസം സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ചെൽസിക്കെതിരായി നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സമനില വഴങ്ങുകയായിരുന്നു.
ചെൽസിക്കായി ജോർജീഞ്ഞോ വലകുലുക്കിയപ്പോൾ യുണൈറ്റഡിന്റെ കാസെമിറോയാണ് മറു ഗോൾ നേടിയത്.
മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ കോച്ച് എറിക് ടെൻ ഹാഗ് പങ്കെടുപ്പിച്ചിരുന്നില്ല. പ്രീമിയർ ലീഗിൽ ടോട്ടൻഹാമുമായി നടന്ന മത്സരത്തിനിടെ താരം കളം വിട്ടിറങ്ങിപ്പോയതിനാലാണ് തുടർന്ന് നടന്ന മത്സരത്തിൽ നിന്ന് താരത്തെ പുറത്താക്കിയത്.
ടോട്ടൻഹാമുമായി നടന്ന മത്സരം അവസാനിക്കാൻ മിനിട്ടുകൾ ബാക്കി നിൽക്കെ റോണോ ഡ്രസിങ് റൂമിലേക്ക് മടങ്ങിയതാണ് വലിയ വിവാദമായത്.
മത്സരം കീഴടക്കിയ ആഹ്ളാദത്തിനിടയിലും യുണൈറ്റഡ് കോച്ച് എറിക് ടെൻ ഹാഗ് റൊണാൾഡോക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയായിരുന്നു.
രണ്ടാഴ്ചത്തെ വേതനം റദ്ദാക്കുകയും ടീമിലെ എല്ലാ അംഗങ്ങളോടും മാപ്പ് പറയണമെന്നുമായിരുന്നു ടെൻഹാഗ് റോണോയോട് ആദ്യം ആവശ്യപ്പെട്ടത്.
എന്നാൽ തൊട്ടടുത്ത ദിവസം നടക്കാനിരുന്നിരുന്ന ചെൽസിക്കെതിരായ മത്സരത്തിന്റെ സ്‌ക്വാഡിൽ നിന്ന് റൊണാൾഡോയെ പുറത്താക്കിക്കൊണ്ടുള്ള നടപടിയാണ് പിന്നീടുണ്ടാത്.
അടുത്ത സമ്മർ ട്രാൻസ്ഫറിൽ ക്ലബ്ബ് വിടാനൊരുങ്ങിയ റൊണാൾഡോയെ പിടിച്ച് വെച്ചിരുന്ന യുണൈറ്റഡ് അദ്ദേഹത്തിന് താത്പര്യമാണെങ്കിൽ പറഞ്ഞയക്കാം എന്നായി.
സംഭവത്തിന്റെ തൊട്ടടുത്ത ദിവസം തന്നെ റൊണാൾഡോ തന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയിൽ സോഷ്യൽ മീഡിയയിലൂടെ ഖേദപ്രകടനം നടത്തിയിരുന്നു.
എന്നാൽ മറ്റ് വിശദീകരണങ്ങളോ പ്രതികരണമോ താരം പങ്കുവെച്ചിട്ടില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരുമോ എന്ന കാര്യത്തിലും അദ്ദേഹം അഭിപ്രായം അറിയിച്ചിട്ടില്ല.
എന്നാലിപ്പോൾ വരുന്ന സമ്മർ സീസണിൽ താരത്തെ സൈൻ ചെയ്യിക്കാനുള്ള ആഗ്രഹവുമായി എത്തിയിരിക്കുകയാണ് ചെൽസിയുടെ പരിശീലകൻ ഗ്രഹാം പോട്ടർ.
കഴിഞ്ഞ സീസണിൽ തന്നെ റൊണാൾഡോയെ സ്വന്തമാക്കാൻ ചെൽസിക്ക് താത്പര്യമുണ്ടായിരുന്നെന്നും എന്നാൽ താരം യുണൈറ്റഡിലേക്ക് പോവുകയായിരുന്നുമെന്നുമാണ് പോട്ടർ പറഞ്ഞത്.
ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരുമോ എന്നുള്ള കാര്യത്തിൽ വ്യക്തമായ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല.
എന്നിരുന്നാലും യുണൈറ്റഡിന്റെ അടുത്ത് മാച്ചിൽ താരത്തെ കളിപ്പിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.
Content Highlights: Chelsea wants to sign Cristiano Ronaldo on next summer transfer