| Saturday, 26th January 2019, 11:35 pm

സലായ്ക്കുവേണ്ടിയുള്ള തിരച്ചില്‍ നിര്‍ത്തരുത്; അതിനുവേണ്ടി ചിലവാകുന്ന തുക എത്രയായാലും ഞാന്‍ തരാം; കാന്റെ

സ്പോര്‍ട്സ് ഡെസ്‌ക്

ലണ്ടന്‍: തിങ്കളാഴ്ച മുതല്‍ കാണാതായ അര്‍ജന്റീനന്‍ യുവ ഫുട്‌ബോള്‍ താരം എമിലിയാനോ സലായ്ക്കായുളള തിരച്ചില്‍ അവസാനിപ്പിക്കരുതെന്ന് ഫ്രഞ്ചു താരം കാന്റെ. തിരച്ചില്‍ പുനരരാരംഭിക്കണം അതിനു വരുന്ന ചിലവ് എത്രതന്നെ ആയാലും അത് ഞാന്‍ വഹിച്ചോളാം എന്നും  കാന്റെ വ്യക്തമാക്കി.

കാന്റയുടെ മുന്‍ ക്ലബ്ബായ ഫ്രഞ്ചു ക്ലബ് എസ്.എം സിയാന്‍ ടീമിനു വേണ്ടി 2015 ല്‍ ഇരുവരും 13 ഓളം മത്സരങ്ങള്‍ ഒരുമിച്ച് കളിച്ചിരുന്നു.

സലായ്ക്കായുളള തിരച്ചില്‍ അവസാനിപ്പിക്കരുതെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസം ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി രംഗത്തെത്തിയിരുന്നു അതിന് പിന്നാലെയാണ് സലായ്ക്ക് വേണ്ടി കാന്റെയും രംഗത്തെത്തുന്നത്.

Read Also : കല്യാണദിവസം സെവന്‍സ് കളിക്കാന്‍ പോയ റിദുവിനെ കാണണമെന്ന് കായികമന്ത്രി റാത്തോര്‍

ഒരു തരി പ്രതീക്ഷയെങ്കിലും ബാക്കി നില്‍ക്കുമ്പോള്‍ എമിലിയാനോയ്ക്കു വേണ്ടിയുളള തിരച്ചില്‍ അവസാനിപ്പിക്കരുതെന്ന് സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു മെസി അഭ്യര്‍ത്ഥിച്ചത്. സാലയുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത മെസി സലായ്ക്കായി പ്രാര്‍ത്ഥിക്കുന്നതായി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

ലഭിച്ച എല്ലാ തെളിവുകളുടെയും അടിസ്ഥാനത്തില്‍ സാലെയും ബ്രീട്ടുഷുകാരനായ പൈലറ്റ് ഡേവിഡ് ഇബോട്‌സണും ജീവനോടെയുണ്ടാകാന്‍ സാധ്യതയില്ലെന്നും അതിനാല്‍ തിരച്ചില്‍ അവസാനിപ്പിക്കുന്നുവെന്നുമായിരുന്നു ഗേര്‍ണെസി പോലീസ് നല്‍കിയ വിശദീകരണം. മണിക്കൂറുകള്‍ നീണ്ട തിരച്ചില്‍ ഫലം കാണാതെ വന്നപ്പോഴാണ് താരത്തെ കണ്ടെത്താനുള്ള ശ്രമം അവസാനിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറുകളോളം നിര്‍ത്താതെ തിരഞ്ഞ സംഘത്തിനു വിമാനത്തിന്റെ ഒരു വിവരവും കണ്ടെത്താന്‍ ആയില്ല. ഫ്രാന്‍സിനെയും ഇംഗ്ലണ്ടിനെയും വേര്‍തിരിക്കുന്ന ഇംഗ്ലിഷ് ചാനലിലെ ദ്വീപുകളിലൊന്നായ ഗേര്‍ണെസി പൊലീസാണ് തിരച്ചില്‍ നടത്തിയത്. അതേസമയം താരത്തെ കണ്ടെത്താനുള്ള ശ്രമം അവസാനിപ്പിക്കരുതെന്നും തിരച്ചില്‍ തുടരണമെന്നും സലായുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ശനിയാഴ്ച റെക്കോര്‍ഡ് തുകയായ 138 കോടി രൂപയ്ക്ക് കാര്‍ഡിഫ് സിറ്റി ഫ്രഞ്ച് ക്ലബ്ബ് നാന്റെസില്‍ നിന്ന് സാലെയെ വാങ്ങിയത്. തുടര്‍ന്ന് സഹതാരങ്ങളോടും ക്ലബിനോടും യാത്ര പറഞ്ഞ് പുതിയ ക്ലബിലേയ്ക്കുളള യാത്ര മദ്ധ്യേയാണ് ദുരന്തമെത്തിയത്.

ഫ്രാന്‍സിലെ നാന്റെസില്‍ നിന്ന് കാര്‍ഡിഫിലേയ്ക്കുളള യാത്രമദ്ധ്യേ അല്‍ഡേര്‍നി ദ്വീപുകള്‍ക്ക് സമീപം വിമാനം അപ്രത്യക്ഷമാകുകയായിരുന്നു. സിംഗിള്‍ ടര്‍ബൈന്‍ എഞ്ചിനുള്ള “പൈപ്പര്‍ പി.എ46 മാലിബു” ചെറുവിമാനമാണ് കാണാതായത്. പ്രാദേശിക സമയം രാത്രി 8.30 വരെ വിമാനം റഡാറിന്റെ പരിധിയിലുണ്ടായിരുന്നു. യു.കെ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുടെ സഹായത്തോടെയായിരുന്നു തിരച്ചില്‍. ഫ്രഞ്ച് ലീഗില്‍ തുടര്‍ച്ചയായി “പ്ലെയര്‍ ഓഫ് ദ മന്ത്” പുരസ്‌കാരം വാങ്ങി മികച്ച ഫോമിലായിരുന്നു സാലെ. ഈ മികവാണ് താരത്തെ കാര്‍ഡിഫ് സിറ്റിയിലെത്തിച്ചത്.

We use cookies to give you the best possible experience. Learn more