ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ചെല്‍സി ഫൈനലില്‍. രണ്ടാം സെമിയിലെ രണ്ടാം പാദ മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക്
റയല്‍ മാഡ്രിഡിനെ തോല്‍പിച്ചാണ് ചെല്‍സി ഫൈനലില്‍ കടന്നത്. 28ാം മിനുറ്റില്‍ തിമോ വെര്‍ണര്‍, 85ാം മിനുറ്റില്‍ മാസണ്‍ മൗണ്ട് എന്നിവരാണ് ചെല്‍സിയുടെ ഗോളുകള്‍ നേടിയത്.
പന്ത് കൂടുതല്‍ നേരം കൈവശം വെച്ച് കളിക്കാന്‍ റയല്‍ ശ്രമിച്ചപ്പോള്‍ അവസരങ്ങള്‍ ഗോളാക്കുന്നതിലായിരുന്നു ചെല്‍സിയുടെ കരുതല്‍. ഇരുപാദങ്ങളിലുമായി 3-1നാണ് ചെല്‍സിയുടെ മുന്നേറ്റം.
ആദ്യ പാദത്തില്‍ റയല്‍ മാഡ്രിഡിന്റെ തട്ടകത്തില്‍ ചെല്‍സി 1-1ന് സമനില പിടിച്ചിരുന്നു.
ചെല്‍സി ഫൈനലില്‍ കടന്നതോടെ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഇംഗ്ലീഷ് ക്ലബുകള്‍ ഏറ്റുമുട്ടുന്ന ഫൈനല്‍ എത്തിയിരിക്കുകയാണ്. നേരത്തെ പി.എസ്.ജിയെ തോല്‍പിച്ചായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റി ഫൈനലില്‍ പ്രവേശിച്ചത്. മെയ് 29ന് ഇസ്താംബൂളില്‍ നടക്കുന്ന ഫൈനലില്‍ ചെല്‍സി മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും.
Content Highlights : Chelsea reach UEFA Champions League final