| Thursday, 20th April 2023, 4:46 pm

പ്രണയത്തിന്റെ നീറുന്ന ഓര്‍മ; പൊന്നിയിന്‍ സെല്‍വനിലെ പുതിയ പാട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൊന്നിയിന്‍ സെല്‍വനിലെ പുതിയ ഗാനത്തിന്റെ പ്രൊമോ വീഡിയോ പുറത്ത്. ആദിത്യ കരികാലനും നന്ദിനിയും എത്തുന്ന ചിന്നഞ്ചിരു നിലവേ എന്ന പാട്ടിന്റെ പ്രൊമോ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്.

ചെല്ലച്ചെറു നിലവേ എന്നാണ് മലയാളം വേര്‍ഷന്‍ ആരംഭിക്കുന്നത്. ഹരിചരണ്‍ തമിഴ് വേര്‍ഷന്‍ പാടിയപ്പോള്‍ വിജയ് യേശുദാസാണ് മലയാളം വേര്‍ഷന് ശബ്ദമായിരിക്കുന്നത്. എ.ആര്‍. റഹ്‌മാന്‍ സംഗീതം നല്‍കിയിരിക്കുന്ന പാട്ടിന് തമിഴില്‍ വരികള്‍ എഴുതിയിരിക്കുന്നത് ഇളങ്കോയും മലയാളത്തില്‍ റഫീക്ക് അഹമ്മദുമാണ്.

ഏപ്രില്‍ 28നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഐശ്വര്യ റായ്, ചിയാന്‍ വിക്രം, ജയം രവി, കാര്‍ത്തി, തൃഷ കൃഷ്ണന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുമ്പോള്‍ ശരത് കുമാര്‍, പ്രഭു, ജയറാം, ലാല്‍, കിഷോര്‍, ശോഭിത ധൂലിപാല തുടങ്ങിയവരാണ് മറ്റ് വേഷങ്ങളില്‍ എത്തുന്നത്.

ലൈക്കാ പ്രൊഡക്ഷന്‍സും മദ്രാസ് ടാക്കീസും സംയുക്തമായാണ് ചിത്രം നിര്‍മിക്കുന്നത്. എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

രവി വര്‍മന്‍ ഛായാഗ്രഹണവും തോട്ടാ ധരണി കലാ സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട, മലയാളം ഭാഷകളിലാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.

Content Highlight: chellacheru nilave song from ponniyin selvan 2

We use cookies to give you the best possible experience. Learn more