ബേബി എന്ന അമ്മയുടേയും 11 വയസ്സ് കാരിയായ മകള്‍ അശ്വതിയുടേയും ജീവിത പ്രതിസന്ധി ചേലാമ്പ്രയിലെ നാട്ടുകാരുടേതായിത്തീര്‍ന്നു. നിത്യവൃത്തിക്ക് കൂലി പണി ചെയ്ത് ജീവിച്ചിരുന്ന ബേബിയുടെ ഭര്‍ത്താവ് സ്വാമിയുടെ മരണം യാദൃശ്ചികമായി ഉണ്ടായതല്ല.ദിവ്യ ദിവാകരന്‍ എഴുതുന്നു
നില നില്‍പ്പിനായുള്ള സമരങ്ങള്‍ ഇപ്പോള്‍ നിത്യ കാഴ്ചയായിട്ടുണ്ട്. ജീവിതം സ്വപ്‌നം കാണുന്നതിന് പകരം ഏറ്റവും അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിരാകരിച്ചും നിഷേധിച്ചും മാറി മാറി സര്‍ക്കാരുകള്‍ പ്രതിസ്ഥാനത്ത് നില്‍ക്കുമ്പോള്‍ ഏറ്റവും നല്ല ജീവിതം സ്വപ്‌നം കാണുന്നതിന് പകരം തെരുവില്‍ സമരം ചെയ്യുന്ന മനുഷ്യര്‍, രാത്രിയേയും പകലാക്കുന്ന മനുഷ്യര്‍, സ്ത്രീപുരുഷ ഭേദമില്ലാതെ ജീവിതം തന്നെ സമരമാക്കേണ്ടി വരുന്ന ജീവിത സാഹചര്യങ്ങളിലാണ് നാമിന്ന്. നമ്മുടെ കാഴ്ചകള്‍ സ്വസ്തമല്ല, സുഖകരമല്ല.[]
വായുവും വെള്ളവും മാര്‍ഗവുമൊക്കെ നിലക്കുന്ന രീതിയില്‍ ഗവണ്‍മെന്റും നയങ്ങള്‍ മാറ്റികൊണ്ടിരിക്കുന്നു. ജീവിത ചെലവുകള്‍ സാധാരണക്കാര്‍ക്ക് താങ്ങാനാകുന്നില്ല. ഒരു പ്രദേശത്തെ ബാധിക്കുന്ന വിഷയങ്ങള്‍ പ്രാദേശിക സമരങ്ങള്‍ ആയി തന്നെ ഉയര്‍ന്നു വരികയും അവ വിജയിക്കുകയും ചെയ്യുന്നുണ്ട്.
എന്നാല്‍ ബേബി എന്ന അമ്മയുടേയും 11 വയസ്സ് കാരിയായ മകള്‍ അശ്വതിയുടേയും ജീവിത പ്രതിസന്ധി ചേലാമ്പ്രയിലെ നാട്ടുകാരുടേതായിത്തീര്‍ന്നു. നിത്യവൃത്തിക്ക് കൂലി പണി ചെയ്ത് ജീവിച്ചിരുന്ന ബേബിയുടെ ഭര്‍ത്താവ് സ്വാമിയുടെ മരണം യാദൃശ്ചികമായി ഉണ്ടായതല്ല.
അതുവരെ ഉണ്ടായിരുന്ന സമ്പാദ്യം സ്വരുകൂട്ടിയും മറ്റും ചില നാട്ടുകാരുടേയും സഹായത്തോടെ തമിഴ് നാട്ടുകാരനായ സ്വാമിയും ഭാര്യയും മകളും 1998 ലാണ് ചേലാമ്പ്ര നാലര സെന്റ് സ്ഥലം വാങ്ങി വീട് വെച്ചത്. വീട്ടിലേക്ക് ഉപയോഗിച്ച് കൊണ്ടിരുന്ന വഴി അയല്‍വാസിയായ മുഹമ്മദിന്റെ പുരയിടത്തിലൂടെയായിരുന്നു.
പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടതു മണ്ണെടുത്ത്് വില്‍പ്പന നടത്തുന്ന മുഹമ്മദ് ബേബിയുടെ വീട്ടിലേക്കുള്ള വഴി ഉള്‍പ്പെടുന്ന് സ്ഥലത്തുനിന്ന് മണ്ണെടുക്കാന്‍ തുടങ്ങിയതോടെയാണ്. വഴിയുടെ ആവശ്യം ഉന്നയിച്ചപ്പോള്‍ സ്‌റ്റെപ്പ് കെട്ടികൊടുക്കണമെന്നായിരുന്നു മുഹമ്മദിന്റെ ആവശ്യം. മണ്ണെടുത്ത് ഭൂമി നല്‍കിയ ശേഷം മുഹമ്മദ് ഭൂമി അയാളുടെ പേരിലുമാക്കി.
തുടര്‍ന്ന് ബേബിയുടെ വീട്ടിലേക്കുള്ള വഴി പൂര്‍ണ്ണമായും തടസ്സപ്പെടുകയായിരുന്നു. ഈ പ്രശ്‌നം ഉന്നയിച്ച സ്വാമിക്ക് മുഹമ്മദിന്റേയും സഹായികളുടേയും ക്രൂരമര്‍ദ്ദനത്തിന് ഇരയാവേണ്ടിവന്നു. അതേ തുടര്‍ന്ന് ഫറോക്ക് ഹോസ്പിറ്റലില്‍ അഡ്മിറ്റാകുകയും ഇതു കാണിച്ച് തേഞ്ഞിപ്പാലം പോലീസ്‌റ്റേഷനിലും, ഫറോക്ക് സ്‌റ്റേഷനിലും പരാതി കൊടുത്തെങ്കിലും യാതൊരു തുടരന്വേഷണവും ഉണ്ടായില്ല എന്നു മാത്രമല്ല സ്വാമിക്കും ഭാര്യക്കുമെതിരെ മുഹമ്മദ് കൊടുത്ത് പരാതിയില്‍ പോലീസ് കേസെടുക്കുകയും ചെയ്തു.
വീട്ടിലേക്കുള്ള വഴി ഇല്ലാതായതോടെ സ്വാമിയും, ബേബിയും അവരുടെ ചെറിയകുട്ടിയേയും കൊണ്ട അവിടെ നിന്നും ഇറങ്ങേണ്ടിവന്നു. പിന്നീട് താമസിക്കാനൊരിടം കിട്ടിയത് സ്വാമിയുടെ മുതലാളിയുടെ കുറ്റിപ്പാലയിലുള്ള പീടികയുടെ ഒരു ഭാഗത്തായിരുന്നു. വഴി നടക്കാനുള്ള അവകാശത്തിന് വേണ്ടി ബേബി പല ഓഫീസുകള്‍ കയറിയിറങ്ങി. ഒടുവില്‍ വഴി ഇല്ല എന്ന മറുപടിയാണ് അവര്‍ക്ക് കിട്ടിയത്. ആകെ തകര്‍ന്ന സ്വാമി ഏറെ കഷ്ടപ്പെട്ട് വച്ച വഴിയടഞ്ഞ വീട്ടിലേക്ക് പോയി തൂങ്ങി മരിക്കുകയാണുണ്ടായത്.
വീട്ടിലേക്കുള്ള വഴി പുനസ്ഥാപിച്ച് കിട്ടുന്നതിനായുള്ള പോരാട്ടത്തില്‍ പിന്നീട് നാട്ടുകാരും സാമൂഹിക പ്രവര്‍ത്തകരും ഇവരോടൊപ്പം അണിചേരാന്‍ തുടങ്ങി. നിരവധി ഓഫീസുകളില്‍ നിന്നു നിഷേധപരമായ മറുപടികള്‍ക്കൊടുവിന്‍ മനുഷ്യാവകാശ കമ്മീഷനു മുന്‍പില്‍ പരാതി കൊടുക്കുന്നത് വരെയെത്തി നിന്നു കാര്യങ്ങള്‍. കമ്മീഷന്‍ തെളിവെടുപ്പ് നടത്തി 21.11.2011 നു ബേബിക്കും മകള്‍ക്കും അനുകൂലമായി ഉത്തരവ് വന്നു.
ജനകീയവും ശക്തവുമായി തീരുകയായിരുന്നു ആ അമ്മയുടേയും വിദ്യാര്‍ത്ഥിനിയായ മകളുടേയും സമരം. സമരത്തിന് സഹായമായി സമരസഹായ സമിതിയും രൂപികൃതമായി. ഇങ്ങനെയൊരു കത്തെഴുതേണ്ടി വരരുതേയെന്ന് പറഞ്ഞുകൊണ്ട് അമ്മ മകള്‍ക്കുവേണ്ടി സ്‌കൂളില്‍ നിന്നു അവധി ലഭിക്കുന്നതിന് വേണ്ടി സ്‌കൂള്‍ അധികൃതര്‍ക്കും പി.ടി.എക്കും കത്തെഴുതി.
ഒരു ദരിദ്രകുടുംബത്തിന് ഇങ്ങനെ അനുഭവിക്കേണ്ടി വന്നതു സങ്കടകരമാണെന്ന് വിലയിരുത്തിയ കമ്മീഷന്‍ ചേലാമ്പ്ര ഗ്രാമപഞ്ചായത്തിനോട് ബേബിയുടെ വീട്ടിലേക്കുള്ള വഴിതടസ്സം നീക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കുകയുണ്ടായി.
ഇതു നടപ്പാക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കാതെ പഞ്ചായത്തും ഈ അമ്മയേയും കുട്ടിയേയും കൈയ്യൊഴിയുകയാണുണ്ടായത്. കേരള പഞ്ചായത്ത് ആക്റ്റ പ്രകാരം കമ്മീഷന്‍ ഉത്തരവ് നടപ്പാക്കാന്‍ തങ്ങള്‍ക്ക് ബാധ്യതയില്ലെന്ന് പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്ന് അവര്‍ക്ക് കിട്ടിയ മറുപടി .
അതുവരെ താമസിച്ചിരുന്ന പീടിക മുറിയി്ല്‍ നിന്നും ഇറങ്ങേണ്ടി വന്നപ്പോഴാണ് ബേബിയും മകള്‍ അശ്വനിയും പൂര്‍ണ്ണമായും നിസ്സഹായവസ്ഥയിലായത്. അച്ചന്‍ ചെയ്തപോലെ നമുക്കും ചെയ്യാമെന്നായിരുന്നു 14 വയസ്സുകാരി അശ്വനി പറഞ്ഞത്.
2012 ഡിസംബര്‍ 24 നാണ് ബേബിയും മകളും സാമൂഹിക പ്രവര്‍ത്തകനായ കെ.വി ഷാജിയുടെ അടുത്ത് പ്രശ്‌നവുമായി വരുന്നത്. ബേബിയുടെയും മകളുടെയും പ്രശ്‌ന പരിഹാരത്തിനു വേണ്ടി തൊട്ടടുത്ത ദിവസം തന്നെ ഒരു സര്‍വ്വകക്ഷിയോഗം വിളിച്ച് ചേര്‍ക്കപ്പെട്ടു.
മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് വച്ചിട്ടു ഒരു വര്‍ഷം കഴിഞ്ഞിട്ടും ചേലാമ്പ്ര പഞ്ചായത്ത് ഭരണ സമിതി ആ ഉത്തരവ് നടപ്പിലാക്കാന്‍ ശ്രമിക്കാതെ ചില ചര്‍ച്ച ശ്രമങ്ങള്‍ മാത്രമാണ് പഞ്ചായത്ത് നടത്തിയിരുന്നത്. അതിനാല്‍ ആ പഞ്ചായത്തിന് മുന്നില്‍ തന്നെ പൊതു സമരം തുടങ്ങാന്‍ ബേബിയും മകളും തീരുമാനിച്ചു.
ഡിസംബര്‍ 27, 2012 ന് ഭര്‍ത്താവ് സ്വാമിയുടെ ആത്മഹത്യക്ക് കാരണമായവര്‍ക്കെതിരെ കേസെടുക്കുക , തങ്ങള്‍ക്കനുകൂലമായ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് നടപ്പിലാക്കുക, സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ബേബിയും മകളും സത്യാഗ്രഹസമരം ആരംഭിച്ചു.
ജനകീയവും ശക്തവുമായി തീരുകയായിരുന്നു ആ അമ്മയുടേയും വിദ്യാര്‍ത്ഥിനിയായ മകളുടേയും സമരം. സമരത്തിന് സഹായമായി സമരസഹായ സമിതിയും രൂപികൃതമായി. ഇങ്ങനെയൊരു കത്തെഴുതേണ്ടി വരരുതേയെന്ന് പറഞ്ഞുകൊണ്ട് അമ്മ മകള്‍ക്കുവേണ്ടി സ്‌കൂളില്‍ നിന്നു അവധി ലഭിക്കുന്നതിന് വേണ്ടി സ്‌കൂള്‍ അധികൃതര്‍ക്കും പി.ടി.എക്കും കത്തെഴുതി.
ഡിസംബര്‍ 28 ന് പഞ്ചായത്ത് എതിര്‍കക്ഷിയായ മുഹമ്മദിന് കാരണം കാണിക്കല്‍ നോട്ടീസു നല്‍കി. ഏഴ് ദിവസത്തെ സമയവും നല്‍കി.
വസ്തുവിന്റെ യഥാര്‍ത്ഥ ഉടമസ്ഥാവകാശം ഭാര്യയ്ക്കാണെന്നും അതിനാല്‍ തന്നെ വസ്തു ഉടമയായ മുഹമ്മദ് കമ്മീഷന്‍ ഉത്തരവ് അംഗീകരിക്കണമെന്ന നിര്‍ദേശം അയാള്‍ ചെയ്യേണ്ടതില്ലെന്നുമായിരുന്നു മുഹമ്മദിന്റെ എതിര്‍ വാദം.അടുത്തപേജില്‍ തുടരുന്നു
തുടര്‍ന്ന് ജനുവരി 5ാം തിയ്യതി കൂടിയ യോഗത്തില്‍ ബഹുജനമാര്‍ച്ച് സംഘടിപ്പിക്കാന്‍ തന്നെ സമരസഹായ സമിതി തീരുമാനമായി. ജനുവരി 7ന് പഞ്ചായത്തിന് മുന്നിലെത്തിയ ബഹുജനമാര്‍ച്ചിനിടയില്‍ പഞ്ചായത്ത് കെട്ടിടത്തിലെ ചില്ലു തകര്‍ക്കപ്പെട്ടു. ഇതിന്റെ ഭാഗമായി സമരസഹായ സമിതിയിലെ 6 പേരെ പോലീസ് അറസ്റ്റ ചെയ്തു.
പൊതുമുതല്‍ നശിപ്പിച്ച കുറ്റം ചുമത്തുകയും ജാമ്യവേളയില്‍ 10,000 രൂപയുടെ ആള്‍ജാമ്യം കെട്ടിവെക്കേണ്ടതായും വന്നു. ഇതിനാവശ്യമായ തുകയും നികുതി ചീട്ടും നാട്ടുകാര്‍ ഒറ്റ ദിവസം കൊണ്ടാണ് പിരിച്ചെടുത്ത് നല്‍കിയത് ഒരു ജനകീയ സമരത്തിന്റെ പുരോഗമന മുഖം ശക്തമാക്കുകയായയിരുന്നു.
ബേബിയുടേയും മകളുടേയും ജീവിതം കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ജാതി മത ഭേതമില്ലാതെ ഒരു നാടേറ്റെടുക്കുകയായിരുന്നു. ഇതോടെ പഞ്ചായത്ത് സമ്മര്‍ദ്ദത്തിലാകുകയും ചെയ്തു. സംഘടിതമായ ജനക്തിക്കു മുമ്പില്‍ അധികാരികള്‍ മുട്ടുമടക്കാന്‍ തയ്യാറായ കാഴ്ചയായിരുന്നു പിന്നീട് കണ്ടത്.
ജനുവരി 8ന് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം തിരൂര്‍ ആര്‍.ഡി.ഒ സമരസഹായ സമിതിയുമായി ചര്‍ച്ചക്ക് വന്നു.സമരസമിതിയുടേയും പോലീസിന്റെയും പഞ്ചായത്തിന്റേയും അത് പോലെ എതിര്‍ കക്ഷിയായ മുഹമ്മദിന്റയും പ്രതിനിധികള്‍ ചര്‍ച്ചയില്‍ ഉണ്ടായിരുന്നു. മൂന്ന് പ്രൊപ്പോസലുകള്‍ ആണ് പഞ്ചായത്ത് സെക്രട്ടറി ആര്‍.ഡി.ഒ ക്ക് മുന്നില്‍ വച്ചത്. 14ാം തിയ്യതി ആര്‍.ഡി.ഒ സ്ഥലം സന്ദര്‍ശിക്കുകയുണ്ടായി.
ചര്‍ച്ചയില്‍ അംഗീകരിക്കാനാവുന്ന പ്രൊപ്പോസലുകള്‍ മുന്നോട്ട് വെക്കുന്നതിന് പകരം ബേബിയുടെ വീട്ടിലേക്ക് പ്രവേശിക്കാന്‍ 6 സ്വകാര്യ വ്യക്തികളുടെ വസ്തുക്കളിലൂടെ കുണ്ടും കുഴിയുമായ മാര്‍ഗമാണ് ആണ് നിര്‍ദ്ദേശിച്ചത്.
4 പേരുടെ വസ്തുക്കള്‍ കോഴിക്കോട് ജില്ലയിലായിട്ടാണ് കിടക്കുന്നത്. മാത്രമല്ല നടക്കാനുള്ള അവകാശത്തെ ഒരു കരാറിലൂടെയും വ്യക്തമാവുകയില്ല എന്നുമായിരുന്നു. ബേബിയുടെ മുന്നില്‍ വച്ചുനീട്ടിയ മോഹനവാഗ്ദാനം. ഈ വഴി സൗകര്യം നേരത്തെ ഉപയോഗിച്ചിരുന്ന വഴിയുമായി ബന്ധപ്പെട്ട് സ്വകാര്യ അന്യായം തീര്‍പ്പാകുന്നത് വരെ മാത്രവുമായിരിക്കും. പ്രായോഗികമായ വളെരെ ബുദ്ധിമുട്ടുള്ള ഈ പ്രതിവിധി സ്വീകാര്യമായി കാണാനാകുന്നതെങ്ങനെയാണ്?
ആര്‍ക്കുണ്ടേിയാണോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വര്‍ത്തിക്കേണ്ടത് ആരുടെ നീതിയാണോ ലക്ഷ്യമാക്കേണ്ടത് ആ നീതിക്ക് വേണ്ടി അലഞ്ഞ ബേബിയും കുഞ്ഞും സാമൂഹിക സുരക്ഷിതത്തിന്റേയും പ്രതീകമായും ജനകീയ പൂരത്തിന്റെ വിജയമായും മാറി. ഇതിനെ ലോകമെമ്പാടും സമരങ്ങളില്‍ നമുക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കുന്ന ഒന്നായി തന്നെ കാണാവുന്നതാണ്.
സമരം വീ്ണ്ടും ശക്തമായി. ഇതൊരു ഹിന്ദു മുസ്ലിം പ്രശ്‌നമായി തന്നെ ഉയര്‍ത്തിയവരും മുസ്‌ലീങ്ങള്‍ സമരത്തില്‍ പങ്കെടുക്കില്ലെന്ന വ്യാജപ്രചരണം നടത്തിയവരും സമരത്തിന്റെ വഴി തിരിച്ചുവിടാനുണ്ടായിരുന്നു. മുഹമ്മദിന്റെ മകന്‍ ഇതിനിടയില്‍ തന്നെ ആര്‍.ഡി.ഒ യുടെ മുന്നില്‍ വെച്ച് ബേബിയെ വെല്ലുവിളിക്കുകയും നിനക്കിനിയും അടികിട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ജനുവരി 21 മുതല്‍ സമരത്തിന്റെ രൂപം മാറി. പഞ്ചായത്തിനകത്തേക്ക് സമരം നീക്കാന്‍ സമരസഹായസമിതി തീരുമാനിച്ചു. പോലീസ് ഗെയ്റ്റ ലോക്ക് ചെയ്തതിനാല്‍ ബേബിക്കും മകള്‍ക്കും അകത്തേക്ക് കടക്കാനായില്ല. പഞ്ചായത്ത് ഇതിനകം മുഹമ്മദിന് നല്‍കിയ 7 ദിവസത്തെ നോട്ടീസിന് ശേഷം എന്തു നടപടി സ്വീകരിച്ചു എന്ന് സമരനായകരുടെ അപേക്ഷയുടെ മറുപടിമേല്‍ പഞ്ചായത്തില്‍ പ്രവേശിക്കേണ്ടതുണ്ടെന്ന പോലീസിനോട് പറഞ്ഞുകൊണ്ട് തന്ത്രപരമായി അമ്മയും മകളും പഞ്ചായത്ത് കാര്യലയത്തിനുള്ളില്‍ പ്രവേശിച്ചു.
തുടര്‍ന്ന് അമ്മയേയും മകളേയും പഞ്ചായത്തിലേല്‍പ്പിച്ചു എന്ന് മൈക്ക് അനൗണ്‍സ്‌മെന്റിലൂടെ സമരസമിിക്കാര്‍ എല്ലായിടത്തും എത്തിച്ചു.
ഇത് തുടര്‍ചര്‍ച്ചയിലേക്ക് എത്താന്‍ പഞ്ചായത്ത് നിര്‍ബന്ധിതമായി . രാത്രി 8 മണിവരെ ചര്‍ച്ച നീണ്ടു. അമ്മയെയും മകളേയും താത്ക്കാലികമായി റസ്റ്റ് ഹൗസില്‍ പാര്‍പ്പിക്കാം എന്ന നിര്‍ദ്ദേശത്തെ സമരസമിതി അംഗീകരിച്ചില്ല.
1) പുതിയ വഴി ഉണ്ടാകുന്നത് വരെ സംരക്ഷണം നല്‍കുക
2) ജനുവരി 31 നകം വഴി നിര്‍മ്മിക്കുക.
3) ആള്‍പാര്‍പ്പില്ലാത്തെ തകര്‍ന്ന വീട് പുനര്‍നിര്‍മ്മിക്കുക
4) കുട്ടിയുടെ വിദ്യഭ്യാസത്തിനും മറ്റുമായി ഫിക്‌സഡായി പണം സമാഹരിക്കുക
5) ഒരു വെല്‍ഫെയര്‍ കമ്മിറ്റി ഉണ്ടാക്കുക. അതില്‍ സമരസഹായസമിതിയുടെ പ്രതിനിധികളെ അംഗങ്ങളാക്കുക
എന്നിങ്ങനെ ബേബിയുടെയും കുട്ടിയുടേയും ജീവിതത്തില്‍ വേണ്ട പ്രധാന നടപടികള്‍ ചേലാമ്പ്ര പഞ്ചായത്തില്‍ തന്നെ നടത്താനുള്ള ഉത്തരവാദിത്വം നിക്ഷി്പ്തമാക്കിയുള്ള കരാര്‍ ആയിരുന്നു ദിവസങ്ങള്‍ നീണ്ട സമരം നിര്‍ത്തിവെക്കുന്നതിന് വലിയ സഹായമായത്.
ബേബിയുടെയും മകളുടേയും ആവശ്യങ്ങള്‍ ഒടുവില്‍ പഞ്ചായത്തിന് അംഗീകരിക്കേണ്ടി വന്നു. സംഘടിതമായ ജനവികാരത്തിന് മുന്നില്‍ നില്‍ക്കകളിയില്ലാതായഎന്നതില്‍ തര്‍ക്കമില്ല. ജനങ്ങള്‍ ഉയര്‍ത്തിയ സമരരൂപം അത്രക്കും ജനകീയമായിരുന്നു.
ആര്‍ക്കുണ്ടേിയാണോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വര്‍ത്തിക്കേണ്ടത് ആരുടെ നീതിയാണോ ലക്ഷ്യമാക്കേണ്ടത് ആ നീതിക്ക് വേണ്ടി അലഞ്ഞ ബേബിയും കുഞ്ഞും സാമൂഹിക സുരക്ഷിതത്തിന്റേയും പ്രതീകമായും ജനകീയ പൂരത്തിന്റെ വിജയമായും മാറി. ഇതിനെ ലോകമെമ്പാടും സമരങ്ങളില്‍ നമുക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കുന്ന ഒന്നായി തന്നെ കാണാവുന്നതാണ്.
ഒരു വ്യക്തി, ഒരു സാമൂഹിക വ്യക്തിയായും ഒരു സമൂഹ്യ പ്രശ്‌നമായും മാറ്റി നിര്‍ത്തിയപ്പോഴാണ് ബേബിയും മകളും അവകാശബോധത്തോടെ, അംഗീകാരത്തോടെ,
പ്രതീക്ഷയോടെ, ആത്മധൈര്യത്തോടെ ഇന്നും നിലനില്‍ക്കുന്നത്. സമരസഹായ സമിതി എന്നത് വിശാലമായ പ്ലാറ്റ്‌ഫോം തന്നെയായിരുന്നു. നീതിക്ക് വേണ്ടിയുള്ള പൊതുബോധം. അതിലൂടെ പ്രവര്‍ത്തിക്കുകയുമായിരുന്നു.