നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ മിതത്വം പാലിക്കുന്നയാളാണെന്ന് പറയുകയാണ് ഷെഫ് പിള്ള. ബ്രേക്ക് ഫാസ്റ്റും ലഞ്ചും കൃത്യമായേ കഴിക്കൂവെന്നും അദ്ദേഹത്തിന്റെ കാര്യങ്ങള്‍ നോക്കാനായി പേഴ്‌സണല്‍ ഷെഫുണ്ടെന്നും പിള്ള മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
പക്ഷേ ഞായറാഴ്ച ദിവസം മാത്രം സുഹൃത്തുക്കളെ വിളിച്ച് ബിരിയാണിയും ഇറച്ചിയുമെല്ലാം കഴിക്കുമെന്നും ഷെഫ് പിള്ള കൂട്ടിച്ചേര്‍ത്തു.
‘സല്യൂട്ടിന്റെ ഷൂട്ടിന് രണ്ട് ദിവസത്തോളം അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കൊല്ലത്ത് വെച്ചായിരുന്നു ഷൂട്ട്. അവിടെ ഞാനായിരുന്നു അദ്ദേഹത്തിന്റെ മുഴുവന്‍ കാര്യവും നോക്കിയത്. അദ്ദേഹത്തിന് പേഴ്‌സണല്‍ ഷെഫ് ഉണ്ട്.
എല്ലാ ദിവസവും ആ പേഴ്‌സണല്‍ ഷെഫുണ്ടാക്കുന്നതേ കഴിക്കൂ. കുറച്ച് ബദാം, രണ്ട് ഈത്തപ്പഴം. ബ്രേക്ക് ഫാസ്റ്റൊക്കെ വളരെ കൃത്യം. ലഞ്ച് ലിമിറ്റഡായേ കഴിക്കൂ.
പക്ഷേ ഞായറാഴ്ച ഒരു ദിവസം മാത്രം സുഹൃത്തുക്കളുണ്ടെങ്കില്‍ കുറച്ച് ബിരിയാണി, മീറ്റ് ഒക്കെ കഴിക്കും. എന്നിട്ട് അന്നത്തെ ദിവസം മാത്രമെന്ന് പറയും. അല്ലാതൊരു ദിവസവും പുള്ളി തൊടില്ല.
സൗഹൃദം ഭയങ്കരമായിട്ട് കാത്തുസൂക്ഷിക്കുന്നൊരാളാണ്. അതും പഴയ സുഹൃത്തുക്കളാണ്. പുള്ളിയുടെ കൂടെ ആദ്യമൊക്കെ ഉണ്ടായിരുന്ന ആള്‍ക്കാരെല്ലാം അവിടെ വരും. ഷൂട്ടില്ലാത്ത ബ്രേക്ക് ഡേയാണെങ്കില്‍ അവരെല്ലാം കൊച്ചിയില്‍ നിന്ന് വരും.
ഇവരെല്ലാവരും കുറെ മീറ്റും ബിരിയാണിയൊക്കെ ആയിട്ട് ഭയങ്കര എന്‍ജോയ് ചെയ്ത് കഴിക്കും. അല്ലെങ്കില്‍ അതേ ലെവലിലാണ് അദ്ദേഹം പോകുന്നത്. ഞാന്‍ ആ രണ്ട് മാസവും ഈ ഡിസിപ്ലിന്‍ കണ്ടൊരു വ്യക്തിയാണ് അദ്ദേഹം.
ഞായറാഴ്ച ഞങ്ങള്‍ നിര്‍വാണയൊക്കെ ഉണ്ടാക്കി രണ്ടും മൂന്നും ഒക്കെയായി കരിമീന്‍, നെയ് മീനൊക്കെ ഗ്രില്‍ ചെയ്ത് കൊടുക്കും. പുള്ളിയുടെ ഏറ്റവും അടുത്ത കുറച്ച് സുഹൃത്തുക്കളുണ്ട്. സിനിമയിലുള്ളവരും അല്ലാത്തവരുമായ അഞ്ചാറ് ആളുകളുണ്ട്.
ഉള്ള സുഹൃത്തുക്കളെ ഏറ്റവും നന്നായി അദ്ദേഹം നോക്കും. അവരൊക്കെ ഇദ്ദേഹത്തെ കാണാനും സംസാരിക്കാനും വരുന്നവരാണ്. സണ്ണി വെയ്‌നൊന്നും ആ സിനിമയിലില്ല. എന്നാലും അവിടെ വന്ന് അദ്ദേഹത്തിന്റെ കൂടെ ഇരുന്ന് ഭക്ഷണം കഴിക്കും പോകും,’ പിള്ള പറഞ്ഞു.
മമ്മൂട്ടിയുടെ ഭക്ഷണത്തിന്റെ ഡിസിപ്ലിനെ കുറിച്ച് അദ്ദേഹം പറഞ്ഞു. മമ്മൂട്ടിയുടെ ഭക്ഷണം കൃത്യമായത് കൊണ്ടാണ് ഇപ്പോഴും സൗന്ദര്യം നിലനിര്‍ത്തുന്നതെന്ന് പിള്ള കൂട്ടിച്ചേര്‍ത്തു.
‘ഒരിക്കല്‍ അദ്ദേഹത്തിന് നല്ല വിശപ്പുണ്ട്, ഇഷ്ടപ്പെട്ട കറിയാണ്. എന്നിട്ടും കഴിക്കാനെടുത്തിട്ട് പുള്ളി വേണ്ടെന്ന് പറഞ്ഞു. ഇനി അത് കഴിക്കാന്‍ പാടില്ല, ഇത്രയും മതിയെന്ന് പറഞ്ഞു. ഇപ്പോഴും മമ്മൂട്ടിയെക്കുറിച്ച് എന്തൊക്കെയോ ചെയ്തിട്ടാണ് സൗന്ദര്യം നിലനിര്‍ത്തുന്നതെന്ന് പറയും. പക്ഷേ ആ മനുഷ്യന്റെ ഭക്ഷണം കൃത്യമായിരിക്കും. പുള്ളി വാതോരാതെ ആ റെസിപ്പിയെക്കുറിച്ച് അന്വേഷിച്ചു. ചില റെസപ്പി എനിക്കും പറഞ്ഞു തന്നു. ഞങ്ങളുടെ കൂടെയിരുന്നാണ് കഴിച്ചതൊക്കെ.
നമ്മുടെ കയ്യില്‍ ഉള്ളപ്പോള്‍ കഴിക്കാതിരിക്കുന്നതാണ് ഡിസിപ്ലിന്‍. കഴിക്കാന്‍ ഇല്ലാതെ ഒരുപാട് പേര്‍ പട്ടിണി കിടന്നിട്ടുണ്ട്. അത് ഇല്ലാത്തത് കൊണ്ടാണ്. നിങ്ങള്‍ക്ക് ഉള്ളപ്പോള്‍ വേണ്ടെന്ന് വെക്കുന്നതാണ് ഡിസിപ്ലിന്‍. അത് പാലിക്കുന്നയാളാണ് മമ്മൂക്ക,’ പിള്ള പറഞ്ഞു.
content highlights: chef pillai about dulquer salman