| Saturday, 20th December 2014, 4:47 pm

ഇടയ്ക്കിടെ തൂക്കം നോക്കിയാല്‍ തന്നെ തൂക്കം കുറയുമെന്ന് ഗവേഷകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്ലിം ആകാന്‍ ആഗ്രഹിക്കാത്തവരുണ്ടാകില്ല. ഈ ആഗ്രഹമുള്ളവര്‍ ആദ്യം ചെയ്യേണ്ടത് ഇടയ്ക്കിടെ വെയ്റ്റ് നോക്കുകയെന്നതാണ്. ഇടയ്ക്കിടെ വെയ്റ്റ് നോക്കുന്നതും വെയ്റ്റ് കുറയുന്നതും തമ്മില്‍ ബന്ധമുണ്ടെന്നാണ് ഇത് സംബന്ധിച്ച് ഗവേഷണം നടത്തിയവരുടെ വാദം.

ആഴ്ചകളോളം വെയ്റ്റ് നോക്കാതിരിക്കുന്നവര്‍ക്ക് സ്വാഭാവികമായും വെയ്റ്റ് കൂടുമെന്നും അവര്‍ പറയുന്നു. ഫിന്‍ലാന്റിലെ ടെമ്പര്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയാണ് ഇതുസംബന്ധിച്ച ഗവേഷണം നടത്തിയത്.

ആഴ്ചയില്‍ ഒരിക്കലെങ്കിലും വെയ്റ്റ് പരിശോധിക്കണമെന്നാണ് ഗവേഷകര്‍ നിര്‍ദേശിക്കുന്നത്. വെയ്റ്റ് കുറയ്ക്കണമെന്ന് ലക്ഷ്യമിട്ട 2,838 പേരിലാണ് പഠനം നടത്തിയത്. ഇവരില്‍ 40 പേര്‍ വെയ്റ്റ് കൂടിയവരാണ്.

വ്യക്തികള്‍ എത്രമാത്രം വെയ്റ്റ് നോക്കുന്നവോ അത്രത്തോളം വെയ്റ്റ് കുറയാനുള്ള സാധ്യത കൂടുതലാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. ഈ പഠനം തീര്‍ത്തും നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലുള്ളതാണെന്ന് ഇവര്‍ പറയുന്നു. ഇത് കാര്യകാരണ സഹിതം വ്യക്തമാക്കാനായിട്ടില്ലെന്നും ഗവേഷകര്‍ അറിയിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more