ദീപാവലി ആഘോഷങ്ങളില്‍ മുസ്‌ലീങ്ങളെ പങ്കെടുപ്പിക്കരുത്; ആധാര്‍ കാര്‍ഡ് പരിശോധിച്ച് ഹിന്ദുക്കള്‍ക്ക് മാത്രം പ്രവേശനം അനുവദിക്കണമെന്ന് ബജ്‌റംഗ്ദള്‍
India
ദീപാവലി ആഘോഷങ്ങളില്‍ മുസ്‌ലീങ്ങളെ പങ്കെടുപ്പിക്കരുത്; ആധാര്‍ കാര്‍ഡ് പരിശോധിച്ച് ഹിന്ദുക്കള്‍ക്ക് മാത്രം പ്രവേശനം അനുവദിക്കണമെന്ന് ബജ്‌റംഗ്ദള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th September 2019, 11:09 am

 

ന്യൂദല്‍ഹി: ഉത്തരേന്ത്യയിലെ ദീപാവലി ആഘോഷങ്ങളില്‍ ഹിന്ദുക്കളല്ലാത്ത ഒരാളേയും പങ്കെടുപ്പിക്കരുതെന്ന് ബജ്‌റംഗദള്‍.

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഗര്‍ബ, ഡാണ്ടിയ നൃത്തപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്നവരുടെ ആധാര്‍ കാര്‍ഡുകള്‍ പരിശോധിക്കണമെന്നും ഒരൊറ്റ മുസ്‌ലീങ്ങളെപ്പോലും പരിപാടിയില്‍ പങ്കെടുക്കാനോ സംഘാടകരാകാനോ അനുവദിക്കരുതെന്നുമാണ് ബജ്‌റംഗദള്‍ മീഡിയ കണ്‍വീനര്‍ എസ്. കൈലാഷ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കളല്ലാത്ത സമുദായക്കാരെ തിരിച്ചറിയുന്നതിനായി പരിപാടികളുടെ എന്‍ട്രി പോയിന്റുകളില്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കണമെന്നാണ് ഇദ്ദേഹം എല്ലാ ‘ഗര്‍ബ’,ഡാണ്ടിയ സംഘാടകരോടും ആവശ്യപ്പെട്ടിരിക്കുന്നത്.

‘വേദികളിലേക്ക് പ്രവേശിക്കുന്ന ഹിന്ദുക്കളല്ലാത്തവരെ തിരിച്ചറിയുന്നതിന് വേണ്ടി പ്രവേശന പരിപാടികളില്‍ ആധാര്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാക്കാന്‍ സംഘാടകരോട് ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരിപാടികളുടെ സംഘാടനത്തിന് ഹിന്ദുക്കളല്ലാത്തവരെ നിയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ചുമതലപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ട്’- കൈലാഷ് പറഞ്ഞു.

കഴിഞ്ഞ രണ്ട് വര്‍ഷമായി ഹിന്ദുക്കളല്ലാത്ത ചിലര്‍ ഈ പരിപാടികളിലേക്ക് പ്രവേശിക്കുകയും ഇത്തരം പരിപാടികളോട് യാതൊരു ബഹുമാനവും പരിഗണനയും കാണിക്കാതെ പല അവസരങ്ങളിലും ഡാണ്ടിയയിലും ഗര്‍ബയിലും പങ്കെടുക്കുന്ന സ്ത്രീകളോട് മോശമായി പെരുമാറിയിട്ടുണ്ട്. ഇവരുടെ രക്ഷയ്ക്കെത്തുന്നവരെ അവര്‍ കൈകാര്യം ചെയ്തിട്ടുണ്ടെന്നുമാണ് കൈലാഷിന്റെ അവകാശവാദം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കൂടാതെ, ഇവന്റ് മാനേജ്‌മെന്റ് സംഘാടകര്‍ മുസ്‌ലീങ്ങളെ ജോലി ഏല്‍പ്പിക്കുന്നതായും. ഇതും ഇവരെപ്പോലുള്ള ‘ക്രിമിനലുകള്‍ക്ക്’ പരിപാടിയില്‍ എത്തിച്ചേരാന്‍ അവസരം ഒരുക്കുന്നതാണ്. ആരെല്ലാമാണ് അക്രമത്തില്‍ പങ്കാളികളാകുന്നതെന്ന് തിരിച്ചറിയാന്‍ കഴിയാത്തതും പ്രധാന പോരായ്മയാണ് എന്നായിരുന്നു കൈലാഷിന്റെ വാദം.

ബജ്റംഗ്ദളിന്റെ കാര്യകര്‍ത്താക്കള്‍ അതാതു സംഘങ്ങള്‍ക്കൊപ്പം വേദികളില്‍ ഉണ്ടാകണമെന്നും ഏതെങ്കിലും രീതിയിലുള്ള അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ അത് തടയാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നും ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ അത് മുഴുവന്‍ പരിപാടികളും തടസ്സപ്പെടാന്‍ ഇടയാക്കുമെന്നും കൈലാഷ് പറഞ്ഞു.