നേഷന്‍സ് ലീഗില്‍ കഴിഞ്ഞ മത്സരത്തില്‍ പോളണ്ടിനെതിരെ പോര്‍ച്ചുഗല്‍ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് പോര്‍ച്ചുഗല്‍ പോളണ്ടിനെ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ 37ാം മിനിട്ടില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും എതിരാളികളുടെ വലകുലുക്കി ഇന്റര്‍നാഷണല്‍ കരിയറില്‍ 133 ഗോള്‍ പൂര്‍ത്തിയാക്കി ചരിത്രം സൃഷ്ടിച്ചിരുന്നു.
ലീഗില്‍ പോര്‍ച്ചുഗലിന്റെ അടുത്ത മത്സരം സ്‌കോട്‌ലാന്‍ഡിനോടാണ്. ഒക്ടോബര്‍ 16ന് ഇന്ത്യന്‍ സമയം 12:15ന് സ്‌കോട്ട്‌ലാന്റിന്റെ മൈതാനത്ത് വെച്ചാണ് മത്സരം നടക്ക. പോര്‍ച്ചുഗലിന് വേണ്ടി ക്രിസ്റ്റിയാനോയും കളത്തിലറങ്ങുന്നത് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. മത്സരത്തിന് മുമ്പ് സ്‌കോട്‌ലാന്‍ഡ് താരം ചെ ആഡംസ് ക്രിസ്റ്റിയാനോയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്.
‘പല ആളുകളും ഫുട്‌ബോളിനെ ഇഷ്ടപ്പെടാന്‍ കാരണം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആണ്. അദ്ദേഹം ഒരു ഫന്റാസ്റ്റിക് പ്ലെയറാണ്. പക്ഷേ ഈ മത്സരത്തില്‍ ഞങ്ങള്‍ അദ്ദേഹത്തെ തടയും, അദ്ദേഹത്തിന്റെ ട്രാക്കില്‍ നിന്നും മാറ്റും. അദ്ദേഹത്തിന് എതിരെ മികച്ച രൂപത്തില്‍ കളിച്ച് നിശബ്ദനാക്കണം. എന്നിട്ട് മത്സരത്തില്‍ ഞങ്ങളുടെ മുദ്ര പതിപ്പിക്കണം,’ ചെ ആഡംസ് പറഞ്ഞു.
പോളണ്ടിനെതിരെയുള്ള മത്സരത്തില്‍ ഗോള്‍ നേടിയ ഇതിഹാസ താരം റൊണാള്‍ഡോ മൂന്ന് തകര്‍പ്പന്‍ നേട്ടങ്ങളും സ്വന്തമാക്കിയത്. ഇന്റര്‍നാഷണല്‍ ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ വിജയം സ്വന്തമാക്കിയ താരമാകാനും ദേശീയ ടീമിന് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരം കളിക്കുന്ന താരമാകാനും ഏറ്റവും കൂടുതല്‍ വിജയം നേടുന്ന താരമാകാനുമാണ് റൊണാള്‍ഡോക്ക് സാധിച്ചത്.
റൊണാള്‍ഡോയുടെ നേട്ടങ്ങള്‍
ഏറ്റവും കൂടുതല്‍ ഇന്റര്‍നാഷണല്‍ ഗോള്‍ – 133
ഏറ്റവും കൂടുതല്‍ ഇന്റര്‍നാഷണല്‍ വിജയം – 131
ഏറ്റവും കൂടുതല്‍ ദേശീയ മത്സരങ്ങള്‍ – 215
Content Highlight: Che Adams Talking About Cristiano Ronaldo