| Saturday, 23rd February 2013, 12:30 am

ഹ്യൂഗോ ഷാവേസിന് വീണ്ടും ശ്വാസതടസ്സം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാരക്കസ്: അര്‍ബുദബാധിതനായ വെസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന് ശ്വസനസംബന്ധിയായ പ്രശ്‌നമുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍. രണ്ട് മാസം മുമ്പ് ക്യൂബയില്‍ വെച്ച് ശസ്ത്രക്രിയക്ക് വിധേയനായിരുന്ന ഷാവേസ് കഴിഞ്ഞ തിങ്കളാഴ്ചയാണ് വെസ്വേലയിലെത്തിയത്.[]

കാരക്കസിലെ സൈനിക ആശുപത്രയില്‍ ചികിത്സയിലാണ് ഷാവേസെന്ന് വിവര പ്രക്ഷേപണ മന്ത്രി ഏണസ്റ്റോ വിലലേഗാസ് പറഞ്ഞു. ശസ്ത്രക്രിയക്ക് ശേഷമാണ് ശ്വാസതടസം നേരിട്ടത്. ഇപ്പോഴും പൂര്‍ണമായി മാറിയിട്ടില്ല. അതിന് ചികിത്സ തേടുകയാണ്.

ഷാവേസ് തിരിച്ചെത്തിയതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആരോഗ്യത്തെ സംബന്ധിച്ച ആദ്യ ഔദ്യോഗിക പ്രതകരണമാണ് ഇത്.

14 വര്‍ഷമായി രാഷ്ട്രം ഭരിക്കുന്ന ഷാവേസിന്റെ ആരോഗ്യസ്ഥിതിയില്‍ പരോഗതിയുണ്ടെന്നും ഭാവിയില്‍ പ്രതീക്ഷയുണ്ടെന്നും വെനസ്വേലന്‍ ജനങ്ങളെ ബോധ്യപ്പെടുത്താനുള്ളതാണ് സര്‍ക്കാരിന്റെ ഇടയ്ക്കിടെയുള്ള പ്രസ്താവനകള്‍.

അര്‍ബുദത്തിനുള്ള നാലാമത്തെ ശസത്രക്രിയക്ക് ഡിസംബര്‍ 11 ന് ഹവാനയില്‍ വിധേയനായ ശേഷം ഒരാഴ്ച മുമ്പാണ് അദ്ദേഹത്തിന്റെ ഫോട്ടോ പരസ്യപ്പെടുത്തിയത്. തന്റെ രണ്ട് പെണ്‍മക്കളോടൊപ്പം പത്രത്തില്‍ നോക്കി ചിരിച്ച് കിടക്കയില്‍ കിടക്കുന്ന രീതിയിലായിരുന്നു ഫോട്ടോ.

അതേസമയം കാരക്കസിലെ സൈനിക ആശുപത്രയിലെ ചികിത്സയില്‍ പുരോഗതിയുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കനത്ത സുരക്ഷയാണ് ഇവിടെ ഏര്‍പ്പെടുത്തിയത്.

മാധ്യമപ്രവര്‍ത്തകരേയം സന്ദര്‍ശകരേയും കാണാന്‍ അനുവദിക്കുന്നില്ല. തങ്ങള്‍ക്ക് ഒന്നുമറിയില്ലെന്നും പ്രസിഡന്റിനെ കണ്ടില്ലെന്നും ആശുപത്രി ജീവനക്കാര്‍ പറഞ്ഞതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

We use cookies to give you the best possible experience. Learn more