[] കൊല്ലം: വാതക ചോര്‍ച്ചയെ തുടര്‍ന്ന് അടച്ചിട്ട ചവറ കെ.എം.എം.എല്‍ നാളെ തുറക്കും. ഉപാധികളോടെയാണ് ബോയ്‌ലര്‍ പ്ലാന്റുകള്‍ തുറക്കാന്‍ കമ്പനിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്.
ഫാക്ടറീസ് ആന്‍ഡ് ബോയ്‌ലേഴ്‌സ് വകുപ്പിന്റെയും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരിക്കും പ്ലാന്റ് തുറക്കുന്നത്. കെ.എം.എം.എല്ലിലെ വാതകച്ചോര്‍ച്ച അട്ടിമറിയല്ലെന്ന് കണ്ടെത്തിയിരുന്നുവെങ്കിലും തകരാര്‍ പരിഹരിക്കുന്നതുവരെ പ്ലാന്റ് തുറന്നു പ്രവര്‍ത്തിക്കരുതെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.
വ്യവസായ മന്ത്രി പി,കെ കുഞ്ഞാലിക്കുട്ടി, തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി വി സോമസുന്ദരം, കെ.എം.എം.എല്‍ മാനേജിങ് ഡയറക്ടര്‍ മൈക്കിള്‍ വേദശിരോമണി എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് പ്ലാന്റ് തുറക്കാന്‍ ധാരണയായത്.
തുടര്‍ച്ചയായി രണ്ട് തവണ വാതകചോര്‍ച്ച ഉണ്ടായതിനെ തുടര്‍ന്നാണ് പ്ലാന്റ് അടച്ചുപൂട്ടിയത്. വാതകചോര്‍ച്ചെയ തുടര്‍ന്ന് സമീപത്തെ സ്‌കൂളുകളിലെ കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത് സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു.