| Monday, 18th July 2022, 6:02 pm

'മാമണവാട്ടി ഇങ്ങോട്ട് നോക്ക് പിച്ചി പൂത്തത്'; ശ്രീനാഥ് ഭാസിയുടെ ശബ്ദത്തില്‍ ചട്ടമ്പിയുടെ പ്രോമോ ഗാനം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ശ്രീനാഥ് ഭാസി നായകനാകുന്ന പുതിയ ചിത്രം ‘ചട്ടമ്പി’യുടെ പ്രോമോ സോങ് റിലീസ് ചെയ്തു.
മ്യുസിക്ക് 247 എന്ന യൂട്യുബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.

‘ഇങ്ങാട്ട് നോക്ക് പിച്ചി പൂത്തത്’ എന്ന ഗാനം പാടിയിരിക്കുന്നതും ശ്രീനാഥ് ഭാസി തന്നയാണ്. ഭീഷ്മപര്‍വ്വത്തിലെ പറുദീസാ ഗാനത്തിന് ശേഷം ഭാസി പാടുന്ന ഗാനമാണിത്. കൃപേഷ് എഴുതിയ വരികള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ശേഖര്‍ മേനോനാണ്.

ഓണപാട്ടായിട്ടാണ് ഗാനം ചിട്ടപെടുത്തിയിരിക്കുന്നത്. 1990കളിലെ ഇടുക്കിയുടെ പശ്ചാത്തലത്തില്‍ ഒരു നാടന്‍ ചട്ടമ്പിയുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രം അടുത്ത മാസം തിയേറ്ററില്‍ റിലീസ് ചെയ്യും.

22 ഫീമെയില്‍ കോട്ടയം, ഡാ തടിയാ, ഗ്യാങ്സ്റ്റര്‍ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ അഭിലാഷ് എസ്. കുമാറിന്റെ സംവിധാന അരങ്ങേറ്റമാണ് ചിത്രം. അഭിലാഷ് എസ്. കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ഡോണ്‍ പാലാത്തറയാണ്. ചെമ്പന്‍ വിനോദ്, ഗ്രേസ് ആന്റണി, ബിനു പപ്പു, ഗുരു സോമസുന്ദര്‍, മൈഥിലി ബാലചന്ദ്രന്‍, ആസിഫ് യോഗി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


ചിത്രത്തിന്റ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് അലക്‌സ് ജോസഫ് ആണ്.ആര്‍ട്ട് ബീറ്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ ആസിഫ് യോഗിയാണ് ചിത്രം നിര്‍മിക്കുന്നത്.

സിറാജ്, സന്ദീപ്, ഷാനില്‍, ജെസ്‌ന ഹാഷിം എന്നിവര്‍ സഹ നിര്‍മാതാക്കളാണ്. ചിത്രത്തിന്റെ ചിത്രീകരണം തേക്കടിയില്‍ പൂര്‍ത്തിയായി. എഡിറ്റര്‍-ജോയല്‍ കവി, മ്യൂസിക്-ശേഖര്‍ മേനോന്‍, കോസ്റ്റ്യൂം-മഷര്‍ ഹംസ, ആര്‍ട്ട് ഡയറക്ഷന്‍ സെബിന്‍ തോസ്.

Content Highlight : Chattambi movie New promo song released

Latest Stories

We use cookies to give you the best possible experience. Learn more