കൊച്ചി: സണ്ണി വെയ്‌നും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ചതുര്‍മുഖം കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് പിന്‍വലിക്കുന്നു. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് ചിത്രം പിന്‍വലിക്കുന്നതെന്ന് മഞ്ജു വാര്യര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
റിലീസ് ചെയ്ത ഭൂരിഭാഗം തിയേറ്ററുകളില്‍ ചതുര്‍മുഖം പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാല്‍ കൊവിഡിനെതിരെയുള്ള ജാഗ്രത ശക്തമാക്കേണ്ട സാഹചര്യമായതിനാല്‍ തിയേറ്ററുകളില്‍ നിന്ന് ചിത്രം പിന്‍വലിക്കുന്നുവെന്നാണ് മഞ്ജു വാര്യര്‍ ഫേസ്ബുക്കിലെഴുതിയത്.
രഞ്ജിത്ത് കമല ശങ്കര്‍,സലീല്‍ വി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തത്. ജിസ്ടോംസ് മൂവീസിന്റെ ബാനറില്‍ ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ്. അഭിനന്ദ് രാമാനുജമാണ് ഛായാഗ്രഹണം.
സംഗീതം, പശ്ചാത്തല സംഗീതം എന്നിവ നിര്‍വഹിക്കുന്നത് ഡോണ്‍ വിന്‍സെന്റാണ്. അലന്‍സിയര്‍, രഞ്ജി പണിക്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സന്‍ജോയ് അഗസ്റ്റിന്‍, ബിബിന്‍ ജോര്‍ജ്, ലിജോ പണിക്കര്‍, ആന്റണി കുഴിവേലില്‍ എന്നിവര്‍ കോ-പ്രൊഡ്യൂസ് ചെയ്യുന്ന ചിത്രത്തില്‍ ബിനീഷ് ചന്ദ്രനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. കല നിമേഷ് എം താനൂര്‍, എഡിറ്റിംഗ് മനോജ്, മേക്കപ്പ് രാജേഷ് നെന്മാറ, കോസ്റ്റ്യൂം സമീറ സനീഷ്, വിഎഫ്എക്സ് പ്രോമിസ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ സ്യമന്തക് പ്രദീപ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷബീര്‍ മലവട്ടത്ത്, സ്റ്റില്‍സ് രാഹുല്‍ എം സത്യന്‍, ഡിസൈന്‍സ് ഗിരീഷ് വി സി.
മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
പ്രിയപ്പെട്ടവരേ,
ചതുര്‍മുഖം റിലീസ് ആയ അന്ന് മുതല്‍ നിങ്ങള്‍ തന്ന സ്‌നേഹത്തിന് നന്ദി. ഞങ്ങളുടെ പ്രതീക്ഷകള്‍ക്കും മുകളിലായിരുന്നു കുടുംബപ്രേക്ഷകരില്‍ നിന്നും ലഭിച്ച സ്വീകരണം. റിലീസ് ചെയ്ത് ഭൂരിഭാഗം തിയറ്ററുകളിലും ചതുര്‍മുഖം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കെയാണ് നമ്മുടെ നാട്ടില്‍ കോവിഡിനെതിരെയുള്ള ജാഗ്രത ശക്തമാക്കേണ്ട ആവശ്യം ഉണ്ടായിരിക്കുന്നത്. അതു കൊണ്ട് കുറച്ച് വിഷമത്തോടെയാണെങ്കിലും ചതുര്‍മുഖം കേരളത്തിലെ തിയറ്ററുകളില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വലിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. രോഗവ്യാപനം നിയന്ത്രണവിധേയവും പൊതുഇടങ്ങള്‍ സുരക്ഷിതവുമാവുന്ന സാഹചര്യത്തില്‍ ചതുര്‍മുഖം നിങ്ങളിലേക്ക് തിരിച്ചു കൊണ്ടു വരുന്നതായിരിക്കും.
സര്‍ക്കാര്‍ നിഷ്‌ക്കര്‍ഷിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുക, സുരക്ഷിതരായിരിക്കുക.
സ്‌നേഹത്തോടെ
നിങ്ങളുടെ സ്വന്തം
മഞ്ജുവാര്യര്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Chathurmugam Withdraws From Theatre