ഛത്തീസ്ഗഢ് തെരഞ്ഞെടുപ്പ്; സി.പി.ഐയ്ക്ക് ഒരു സീറ്റില്‍ ജയം
Election Results 2018
ഛത്തീസ്ഗഢ് തെരഞ്ഞെടുപ്പ്; സി.പി.ഐയ്ക്ക് ഒരു സീറ്റില്‍ ജയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th December 2018, 12:13 pm

റായ്പൂര്‍: ഛത്തീസ്ഗഢില്‍ ഒരു സീറ്റില്‍ സി.പി.ഐയ്ക്ക് ജയം. ബാസ്റ്ററിലെ കോണ്ട മണ്ഡലത്തില്‍ സി.പി.ഐയുടെ മനിഷ് കുഞ്ചമാണ് ജയിച്ചത്.

അതേസമയം ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തില്‍ അധികാരം ഉറപ്പിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് 61 സീറ്റുകളിലും ബി.ജെ.പി 22 സീറ്റുകളിലുമാണ് മുന്നിട്ടു നില്‍ക്കുന്നത്. സംസ്ഥാനത്ത് കേവല ഭൂരിപക്ഷത്തിന് 45 സീറ്റുകളാണ് വേണ്ടത്.

ഛത്തീസ്ഗഢില്‍ മുന്‍ മുഖ്യമന്ത്രി അജിത് ജോഗി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. മാര്‍വാഹിയില്‍ മൂന്നാം സ്ഥാനത്താണ് അജിത് ജോഗി. മണ്ഡലത്തില്‍ ബി.ജെ.പിയാണ് മുന്നിട്ടുനില്‍ക്കുന്നത്. തൊട്ടുപിന്നില്‍ കോണ്‍ഗ്രസുമുണ്ട്.

ALSO READ: ഇത് തുടക്കത്തിലെ ട്രെന്റ് മാത്രമല്ല ; ജനങ്ങള്‍ കോണ്‍ഗ്രസിനൊപ്പമെന്ന് കമല്‍നാഥ്; മധ്യപ്രദേശില്‍ വിജയം ഉറപ്പിച്ച് കോണ്‍ഗ്രസ്; ബി.ജെ.പി മന്ത്രിമാര്‍ പിന്നില്‍

ഛത്തീസ്ഗഢില്‍ അജിത് ജോഗിയുടെ ജനതാ കോണ്‍ഗ്രസ് പാര്‍ട്ടി നിര്‍ണായക സാന്നിധ്യമാകുമെന്ന്‌ കരുതപ്പെട്ടിരുന്നു. കോണ്‍ഗ്രസ് വിട്ട അജിത് ജനതാ കോണ്‍ഗ്രസ് രൂപീകരിച്ച് മായാവതിയുടെ ബി.എസ്.പിക്കൊപ്പമായിരുന്നു തെരഞ്ഞെടുപ്പിനെ നേരിട്ടത്.

ഛത്തീസ്ഗഢില്‍ മുഖ്യമന്ത്രി രമണ്‍സിങും രാജ്‌നന്ദഗോണില്‍ പിന്നിലാണ്. എ.ബി വാജ്‌പേയിയുടെ സഹോദരിപുത്രിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ കരുണ ശുക്ലയാണ് ഇവിടെ ലീഡ് ചെയ്യുന്നത്.

WATCH THIS VIDEO: