റാഞ്ചി: ഛത്തിസ്ഗഡിലെ കോണ്‍ഗ്രസ്സ് തെരഞ്ഞെടുപ്പ് പ്രകടന പത്രികയ്ക്ക്് പിന്നാലെ വാഗ്ദാനപ്പെരുമഴയുമായി ബി.ജെ.പിയുടെ പ്രകടന പത്രികയും പുറത്ത്. ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആണ് പത്രിക പുറത്തിറക്കിയത്.
സങ്കല്പ പത്ര എന്നാണ് ബി,ജെ.പി പുറത്തിറക്കിയ പ്രകടന പത്രികയുടെ പേര്. രണ്ട് ലക്ഷം രൂപ വരെ പലിശ രഹിത വായ്പനല്‍കുന്ന പദ്ധതിയായ സങ്കല്‍പ് പത്ര, ചത്തീസ്ഗഡില്‍ ഫിലിം സിറ്റി, 12ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ യൂണിഫോമും പുസ്തകവും എന്നിവയാണ് ബി.ജെ.പിയുടെ പ്രധാന വാഗ്ദാനങ്ങള്‍.
കര്‍ഷകര്‍, യുവാക്കള്‍, സ്ത്രീകള്‍, കൃഷി എന്നിവയ്ക്കാണ് പ്രകടന പത്രികയില്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്. ജനങ്ങളില്‍ നിന്നും സ്വീകരിച്ച നിര്‍ദേശപ്രകാരമാണ് ബി.ജെ.പി പ്രകടന പത്രിക തയ്യാറാക്കിയത്.
ഛത്തീസ്ഗഡിനെ അഭിവൃദ്ധിയില്‍ എത്തിച്ചതും അഴിമതി രഹിതമാക്കിയതും ബി.ജെ.പി സര്‍ക്കാരാണെന്ന് പ്രകടന പത്രിക പുറത്തിറക്കികൊണ്ടുള്ള പ്രസംഗത്തില്‍ അമിത്ഷാ അവകാശപ്പെട്ടു. സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ കൊണ്ട് സംസ്ഥാനത്ത് അധികാരത്തുടര്‍ച്ച ഉണ്ടാകുമെന്നും അമിത് ഷാ പറഞ്ഞു.
ALSO READ: മന്ത്രി ജി.സുധാകരന്റെ ഭാര്യ കേരളാ സര്‍വ്വകലാശാലയിലെ പദവി രാജിവച്ചു
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയത്. ജന്‍ ഘോഷണ പ്രകടന പത്രിക എന്നാണ് കോണ്‍ഗ്രസ്സ് പ്രകടന പത്രികയ്ക്ക് പേരിട്ടിരുന്നത്. അധികാരത്തില്‍ എത്തിയാല്‍ പത്തു ദിവസത്തിനകം കര്‍ഷക കടങ്ങള്‍ എഴുതി തള്ളുമെന്നും തൊഴില്‍, കാര്‍ഷിക മേഖല, കുടിവെള്ളം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ വികസിപ്പിക്കുമെന്നും പത്രികയില്‍ പറയുന്നു.
എല്ലാ കര്‍ഷകര്‍ക്കും മാസത്തില്‍ 35 കിലോ അരി ഒരു രൂപയ്ക്ക് നല്‍കും. യുവാക്കള്‍ക്കായി കൂടുതല്‍ തൊഴില്‍ അവസരങ്ങളും വനിതകള്‍ക്കായി പ്രത്യേകം പൊലീസ് സ്റ്റേഷനും നിര്‍മ്മിക്കും. 6 മെഡിക്കല്‍ കോളേജുകളെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികള്‍ ആക്കും. മദ്യ നിരോധനം സാധ്യമാക്കും തുടങ്ങി നിരവധി വാഗ്ദാനങ്ങള്‍ ആണ് കോണ്‍ഗ്രസ്സ് മുന്നോട്ട് വയ്ക്കുന്നത്.
WATCH THIS VIDEO: