ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഒരു ചാറ്റ്ബോട്ടാണ് ചാറ്റ് ജി.പി.ടി.
ഓപ്പൺ എ.ഐ എന്ന കമ്പനിയാണ് 2022 നവംബറിൽ ഈ ചാറ്റ് ബോട്ടിനെ വികസിപ്പിച്ചെടുത്തിട്ടുള്ളത്.
നിർമിത ബുദ്ധിയുടെ സഹായത്തോടെ ഉപഭോക്താക്കളുമായി മികച്ച രീതിയിൽ ആശയവിനിമയം നടത്താനും കൃത്യതയോടെയും വ്യക്തമായും ചോദ്യങ്ങൾ വിശകലനം ചെയ്ത് മുമ്പ് നടത്തിയ സംഭാഷണങ്ങളുടെ കൂടി അടിസ്ഥാനത്തിൽ മറുപടി പറയാനുമുള്ള കഴിവാണ് ചാറ്റ് ജി.പി. ടി.ക്ക് വലിയ തോതിലുള്ള ജനപ്രീതി നേടിക്കൊടുത്തത്.
എന്നാൽ ഫുട്ബോളിലെ എക്കാലത്തെയും മികച്ച പതിനൊന്ന് പ്ലെയേഴ്സിനെ ഉൾപ്പെടുത്തികൊണ്ടുള്ള ഇലവൻ പ്രഖ്യാപിച്ചിരിക്കുകയാണ് ചാറ്റ് ജി.പി.ടി.
റൊണാൾഡോ, മെസി, സിദാൻ, മറഡോണ, പെലെ മുതലായ താരങ്ങളെല്ലാം ചാറ്റ് ജി.പി. ടി പ്രഖ്യാപിച്ച എക്കാലത്തെയും മികച്ച ഇലവനിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇറ്റാലിയൻ ഇതിഹാസ താരമായ ബുഫൺ, ബ്രസീലിയൻ താരമായ കഫു, ഇറ്റാലിയൻ താരമായ ഫ്രാങ്കോ ബാരെസി, ജർമൻ താരം സ്റ്റാൽവാർട്ട് ഫ്രാൻസ് ബെക്കൻബോവർ , മാൽദീനി, യോഹാൻ ക്രൈഫ് എന്നിവരാണ് ചാറ്റ് ജി.പി.ടി പുറത്ത് വിട്ട പട്ടികയിലെ മറ്റ് താരങ്ങൾ.
കൂടാതെ ഫുട്ബോളിലെ മികച്ച അഞ്ച് താരങ്ങളുടെ പട്ടികയും ചാറ്റ് ജി.പി.ടി പ്രഖ്യാപിച്ചിട്ടുണ്ട്. മെസി, റൊണാൾഡോ, സിദാൻ, റൊണാൾഡീന്യോ, ബെക്കൻബോവർ മുതലായ അഞ്ച് താരങ്ങളെയാണ് ഫുട്ബോളിലെ മികച്ച അഞ്ച് താരങ്ങളായി ചാറ്റ് ജി.പി.ടി പ്രഖ്യാപിച്ചിരിക്കുന്നത്.