കൊല്‍ക്കത്ത കപ്പടിക്കുമെന്ന് നേരത്തെ ഉറപ്പിച്ചിരുന്നു; നിതീഷ് റാണയും ഗംഭീറുമായുള്ള ചാറ്റ് പുറത്ത്!
Sports News
കൊല്‍ക്കത്ത കപ്പടിക്കുമെന്ന് നേരത്തെ ഉറപ്പിച്ചിരുന്നു; നിതീഷ് റാണയും ഗംഭീറുമായുള്ള ചാറ്റ് പുറത്ത്!
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 28th May 2024, 4:05 pm

മെയ് 26ന് നടന്ന ഐ.പി.എല്‍ ഫൈനലില്‍ വിജയിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കിരീടം സ്വന്തമാക്കിയിരുന്നു. ഫൈനലില്‍ 8 വിക്കറ്റിന് ഹൈദരാബാദിനെ തകര്‍ത്താണ് ശ്രേയസ് അയ്യരുടെ നേതൃത്വത്തില്‍ കൊല്‍ക്കത്ത തങ്ങളുടെ മൂന്നാം കിരീടം സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് വമ്പന്‍ വിക്കറ്റ് തകര്‍ച്ച നേരിട്ടതോടെ 18.3 ഓവറില്‍ 113 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ കൊല്‍ക്കത്ത 10.3 ഓവറില്‍ വിജയം സ്വന്തമാക്കുകയായിരുന്നു. ഐ.പി.എല്ലില്‍ 10 വര്‍ഷമെടുത്താണ് കൊല്‍ക്കത്ത തങ്ങളുടെ മൂന്നാം ഐ.പി.എല്‍ ട്രോഫി സ്വന്തമാക്കിയത്. 2012ലും 2014ലും ലീഗ് ജേതാക്കളായ ടീമിന് പലതവണ പ്ലേ ഓഫിലെത്തിയിട്ടും കപ്പുയര്‍ത്താനായില്ല.

എന്നാല്‍ 2023ല്‍ തന്നെ കൊല്‍ക്കത്ത കിരീടം സ്വന്തമാക്കുമെന്ന് ഗൗതം ഗംഭീര്‍ ഉറപ്പിച്ചെന്നത് വെളിപ്പെടുത്തുകയാണ് കൊല്‍ക്കത്ത താരം നിതീഷ് റാണ. ഇത് വ്യക്തമാക്കുന്ന ഒരു ചാറ്റ് സ്‌ക്രീന്‍ ഷോട്ടാണ് റാണ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. 2023 നവംബര്‍ 22നാണ് നിതീഷിന് മറുപടിയായി ഗംഭീര്‍ ഐ.പി.എല്‍ കപ്പ് ഉയര്‍ത്തുമെന്നത് പറഞ്ഞ മെസേജ് അയച്ചത്.

‘ഈ മെസേജിന് ഒരുവാട് നന്ദിയുണ്ട് നിതീഷ്, ഇതിന് ഒരുപാട് അര്‍ത്ഥങ്ങളുണ്ട്, സ്‌പെഷ്യലായി നമുക്ക് ചെയ്യാനുണ്ട്, പോഡിയത്തില്‍ നില്‍ക്കുന്നതും കിരീടം സ്വന്തമാക്കുന്നതിലും അപ്പുറത്ത് മറ്റൊരു ഫീലിങ്ങും ഇല്ല, ഇനി അത് എക്‌സ്പീരിയന്‍സ് ചെയ്യാം,’ ഗൗതം ഗംഭീര്‍ റാണയ്ക്ക് അയച്ച മെസേജില്‍ പറഞ്ഞത്.

2024ലില്‍ മുന്‍ കൊല്‍ക്കത്ത താരം ഗൗതം ഗംഭീര്‍ ടീമിലേക്ക് മെന്ററായി വന്നതും നിരവധി മാറ്റങ്ങളാണ് ടീമില്‍ ഉണ്ടായത്. രണ്ട് തവണ കൊല്‍ക്കത്തക്ക് വേണ്ടി കപ്പുയര്‍ത്തിയ ഗംഭീറിന്റെ വരവ് ശ്രേയസ് അയ്യരുടെ നേതൃത്വത്തിലുള്ള ടീമിന് ഗുണകരമായി. സീസണില്‍ കൊല്‍ക്കത്തക്ക് വേണ്ടി മിന്നും പ്രകടനമാണ് എല്ലാ താരങ്ങളും കാഴ്ചവെച്ചത്.

ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന ബൗളര്‍മാരുള്ള ടീം എന്ന നേട്ടവും മികച്ച ഓപ്പണിങ് തുടങ്ങിയ നിരവധി നേട്ടങ്ങള്‍ ടീമിനെ തേടി വന്നിരുന്നു. ഹെഡ് കോച്ച് ചന്ദ്രകാന്ത് പണ്ഡിറ്റിന്റെ പരിശീലനവും കൂടെ ആയപ്പോള്‍ കൊല്‍ക്കത്ത പൂണ്‍ണമായൊരു ടീമാവുകയും കിരീടം ഉറപ്പിക്കാനുള്ള എല്ലാ ക്വാളിറ്റി കൈവരിക്കുകയും ചെയ്തിരുന്നു.

 

Content Highlight:  Chat with Nitish Rana and Goutham Gambhir Is revealed