| Friday, 19th January 2024, 5:44 pm

മെസിയുമില്ല, റോണോയുമില്ല; റാങ്കിങ്ങില്‍ ഇതിഹാസ താരങ്ങള്‍ക്ക് വമ്പന്‍ തിരിച്ചടി

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളെ തെരഞ്ഞെടുത്ത് ചാറ്റ് ജി.പി.ടി. ഫുട്‌ബോള്‍ പിച്ചുകളില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരങ്ങളെയാണ് എ.ഐ തെരഞ്ഞെടുത്തത്.

ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളെ തെരഞ്ഞെടുക്കാന്‍ സ്‌പോര്‍ട് ബൈബിള്‍ ചാറ്റ് ജി.പി.ടിയോട് ആവശ്യപ്പെടുകയായിരുന്നു

റാങ്കിങ്ങില്‍ ഇതിഹാസതാരങ്ങളായ റൊണാള്‍ഡോയും ലയണല്‍ മെസിയും ഒന്നാം സ്ഥാനത്ത് ഇടം നേടാതെ പോയത് ഏറെ ശ്രദ്ധേയമായി.

അര്‍ജന്റീനന്‍ ഇതിഹാസതാരമായ ഡീഗോ മറഡോണ യെയാണ് എ.ഐ മികച്ച ഫുട്‌ബോള്‍ താരമായി തെരഞ്ഞെടുത്തത്.

1986ല്‍ മെക്സിക്കോയില്‍ നടന്ന ലോകകപ്പില്‍ അര്‍ജന്റീനയെ കിരീടത്തിലേക്ക് നയിച്ചത് മറഡോണയായിരുന്നു. അര്‍ജന്റീനന്‍ ജേഴ്സിയില്‍ 91 മത്സരങ്ങളില്‍ നിന്നും 31 ഗോളുകളാണ് മറഡോണ നേടിയത്.

അതേസമയം മെസിയും റൊണാള്‍ഡോയും ഫുട്‌ബോളില്‍ അവിസ്മരണീയമായ നേട്ടങ്ങള്‍ കെട്ടിപ്പടുത്തുയര്‍ത്തിയ വരാണ്.

റൊണാള്‍ഡോ നിലവില്‍ സൗദിയില്‍ മിന്നും ഫോമിലാണ് കളിക്കുന്നത്. 2023ലാണ് ഓള്‍ഡ് ട്രാഫോഡില്‍ നിന്നും പോര്‍ച്ചുഗീസ് സൂപ്പര്‍ താരം സൗദി വമ്പന്‍മാരായ അല്‍ നസറില്‍ എത്തുന്നത്. സൗദി ക്ലബ്ബിനൊപ്പം മികച്ച ഫോമിലാണ് റൊണാള്‍ഡോ കളിച്ചത്.

ഈ സീസണില്‍ 24 ഗോളുകളും 11 അസിസ്റ്റുകളും നേടികൊണ്ടാണ് റൊണാള്‍ഡോ മികച്ച പ്രകടനം നടത്തുന്നത്. മറ്റൊരു തകര്‍പ്പന്‍ നേട്ടവും ഈ 38കാരന്‍ സ്വന്തമാക്കിയിരുന്നു. 2023 കലണ്ടര്‍ ഇയറില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരം എന്ന ബഹുമതിയും റൊണാള്‍ഡോ സ്വന്തം പേരിലാക്കി മാറ്റിയിരുന്നു. അല്‍ നസറിനായും പോര്‍ച്ചുഗല്‍ ദേശീയ ടീമിനു വേണ്ടിയും 54 ഗോളുകളാണ് റോണോ അടിച്ചുകൂട്ടിയത്.

അതേസമയം മെസി അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മായാമിയില്‍ തന്നെ അരങ്ങേറ്റ സീസണ്‍ തന്നെ ഗംഭീരമാക്കിയിരുന്നു. ഇന്റര്‍ മയാമിക്കായി 11 ഗോളുകളും അഞ്ചു അസിസ്റ്റുകളും ആണ് മെസി നേടിയത്. ക്ലബ്ബിന്റെ ചരിത്രത്തില്‍ ഇതുവരെ ഇല്ലാതിരുന്ന ലീഗ്സ് കപ്പ് കിരീടവും മയാമി നേടി.

Content Highlight: Chat gpt select the best footballer.

We use cookies to give you the best possible experience. Learn more