സച്ചിനും പോണ്ടിങ്ങും, മുരളിയും വോണും ഇവരൊക്കെ ഒരു ടീമിലോ!! ദേ ഇദാണ് ടീം, നല്ല കിടിലന്‍ ടീം
icc world cup
സച്ചിനും പോണ്ടിങ്ങും, മുരളിയും വോണും ഇവരൊക്കെ ഒരു ടീമിലോ!! ദേ ഇദാണ് ടീം, നല്ല കിടിലന്‍ ടീം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 4th October 2023, 6:07 pm

1975ല്‍ ആരംഭിച്ച ലോകകപ്പ് അതിന്റെ 13ാം എഡിഷനിലെത്തി നില്‍ക്കുകയാണ്. ലോകകപ്പിന്റെ ഈ 48 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ പല താരങ്ങളുടെയും ടീമുകളുടെ ഉദയത്തിനും ഉയര്‍ച്ച താഴ്ചകള്‍ക്കും ക്രിക്കറ്റ് ലോകം സാക്ഷിയായതാണ്.

സര്‍ ക്ലൈവ് ലോയ്ഡില്‍ നിന്നാരംഭിച്ച ആ ലെഗസി അവസാനമെത്തി നില്‍ക്കുന്നത് ഓയിന്‍ മോര്‍ഗനിലാണ്.

ഇക്കാലയളവില്‍ ലോകകപ്പിനെ തന്നെ ഡിഫെന്‍ ചെയ്ത പല താരങ്ങളും പിറവിയെടുത്തിരുന്നു. ഒരു ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരമെന്ന റെക്കോഡുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കറും ഓസീസിനെ മള്‍ട്ടിപ്പിള്‍ ടൈംസ് വേള്‍ഡ് കപ്പ് ജേതാക്കളാക്കിയ റിക്കി പോണ്ടിങ്ങുമെല്ലാം അത്തരത്തിലുള്ളവരാണ്.

ഈ താരങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് ചാറ്റ് ജി.പി.ടി തെരഞ്ഞെടുത്ത ഓള്‍ ടൈം ലോകകപ്പ് ഇലവനാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ക്രിക്കറ്റ് ഇതിഹാസങ്ങള്‍ നിറഞ്ഞ ഈ ടീമിനെ കണ്ട ആരാധകരൊന്നാകെ ആവേശത്തിലാണ്.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഈ ഇലവന്റെ ഓപ്പണര്‍. സച്ചിനൊപ്പം ഓസീസ് ഇതിഹാസ താരവും ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളുമായ ആദം ഗില്‍ക്രിസ്റ്റാണ് രണ്ടാം ഓപ്പണര്‍.

മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ്ങിനാണ് ഇതിഹാസങ്ങള്‍ നിറഞ്ഞ ഈ ഇലവനെ നയിക്കാനുള്ള ചുമതലയുള്ളത്. മൂന്നാം നമ്പറില്‍ പോണ്ടിങ് ഇറങ്ങുമ്പോള്‍ നാലാമനായി ക്രീസിലെത്തുന്നത് ക്രിക്കറ്റ് ഇതിഹാസമായ സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സാണ്.

 

 

 

ലോകം കണ്ട എക്കാലത്തേയും മികച്ച ഓള്‍ റൗണ്ടറെന്ന് നിസ്സംശയം പറയാന്‍ സാധിക്കുന്ന ജാക്വസ് കാലിസാണ് ടീമിലെ അഞ്ചാമന്‍. ആറാം നമ്പറിലും മറ്റൊരു പ്രോട്ടീസ് താരമായ ‘മിസ്റ്റര്‍ 360’ എ.ബി. ഡിവില്ലിയേഴ്‌സിനെയാണ് ചാറ്റ് ജി.പി.ടി തെരഞ്ഞെടുത്തിരിക്കുന്നത്.

പാകിസ്ഥാന്‍ പേസ് ബൗളേഴ്‌സില്ലാത്ത ഒരു ഓള്‍ ടൈം ഇലവനും ഉണ്ടാകില്ല എന്നത് ഉറപ്പുള്ള കാര്യമാണ്. ഇത്തരത്തില്‍ പാകിസ്ഥാന്റെ ലെജന്‍ഡറി പേസര്‍മാരായ ഇമ്രാന്‍ ഖാനും വസീം അക്രവുമാണ് ടീമിന്റെ ഫാസ്റ്റ് ബൗളിങ് യൂണിറ്റിന്റെ കരുത്ത്. ഈ പേസ് യൂണിറ്റിനെ ഇനിയും ഡെഡ്‌ലിയാക്കാന്‍ ഗ്ലെന്‍ മഗ്രാത്തിനെയും ടീമിന്റെ ഭാഗമാക്കിയിട്ടുണ്ട്.

സ്പിന്‍ വിസാര്‍ഡ് ഷെയ്ന്‍ വോണും ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം മുത്തയ്യ മുരളീധരനും കൂടിയാകുമ്പോള്‍ ലോകകപ്പിന്റെ ഓള്‍ ടൈം ഇലവന്‍ പൂര്‍ത്തിയാകും.

ഈ ഇലവനില്‍ ഓസ്‌ട്രേലിയയില്‍ നിന്നുമാണ് ഏറ്റവുമധികം താരങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. നാല് പേര്‍. സൗത്ത് ആഫ്രിക്കയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും രണ്ട് വീതം താരങ്ങള്‍ ടീമിന്റെ ഭാഗമാകുമ്പോള്‍ ഇന്ത്യ, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് ടീമുകളില്‍ നിന്നും ഓരോ താരങ്ങളും ഇടം പിടിച്ചിട്ടുണ്ട്.

ഐ.സി.സി വേള്‍ഡ് കപ്പ് ഓള്‍ ടൈം ഇലവന്‍

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ

ആദം ഗില്‍ക്രിസ്റ്റ് (വിക്കറ്റ് കീപ്പര്‍) – ഓസ്‌ട്രേലിയ

റിക്കി പോണ്ടിങ് (ക്യാപ്റ്റന്‍) – ഓസ്‌ട്രേലിയ

സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് – വെസ്റ്റ് ഇന്‍ഡീസ്

ജാക്വസ് കാലിസ് – സൗത്ത് ആഫ്രിക്ക

എ.ബി. ഡി വില്ലിയേഴ്‌സ് – സൗത്ത് ആഫ്രിക്ക

ഇമ്രാന്‍ ഖാന്‍ – പാകിസ്ഥാന്‍

വസീം അക്രം – പാകിസ്ഥാന്‍

ഷെയ്ന്‍ വോണ്‍ – ഓസ്‌ട്രേലിയ

ഗ്ലെന്‍ മഗ്രാത്ത് – ഓസ്ട്രലിയ

മുത്തയ്യ മുരളീധരന്‍ – ശ്രീലങ്ക

 

Content highlight: Chat GPT’s All Time ODI World Cup 11