നമുക്ക് ChatGPTയുമായി ഒന്ന് ചാറ്റിയാലോ ?
Opinion
നമുക്ക് ChatGPTയുമായി ഒന്ന് ചാറ്റിയാലോ ?
ഷഫീക് റഹ്‌മാന്‍
Saturday, 28th January 2023, 11:33 am

കഴിഞ്ഞ രണ്ട്  മാസക്കാലമായി ടെക് ലോകം വളരെയധികം സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യമാണ് ChatGPT. എല്ലാ സോഷ്യല്‍മീഡിയ പ്ലാറ്റ് ഫോമുകളും ഇതിന്റെ സാധ്യതകളും കഴിവുകളും ചര്‍ച്ച ചെയ്യുകയാണ്. ഈ ലേഖനത്തില്‍  ഇതിന്റെ  കഴിവുകളും  സാധ്യതകളും  പരിമിതികളുമാണ് പ്രധാനമായും വിശകലനം  ചെയ്യുന്നത്.

എന്താണ് ChatGPT ?

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപശാഖയായ മെഷീന്‍ ലേര്‍ണിംഗ് (ML ) അധിഷ്ഠിതമായി നിര്‍മിക്കപ്പെട്ട, ഉഭയസംവേദനക്ഷമമായ  സങ്കീര്‍ണമായ ഭാഷാ മോഡലാണ് ChatGPT.  ഇനി നമുക്ക്  ഈ ചോദ്യം chatGPT യോട് ചോദിക്കാം.

ഞാന്‍ :  എന്താണ്  ChatGPT ?

ChatGPT:  OpenAI വികസിപ്പിച്ച ഒരു വലിയ ഭാഷാ മോഡലാണ് ChatGPT. ഇത് ഒരു വലിയ അളവിലുള്ള ടെക്സ്റ്റ് ഡാറ്റയില്‍ പരിശീലിപ്പിക്കപ്പെട്ടിരിക്കുന്നു, കൂടാതെ മനുഷ്യനെ പോലെ  വാചകം സൃഷ്ടിക്കാന്‍ കഴിവുള്ളതുമാണ്. ഭാഷാ വിവര്‍ത്തനം, ചോദ്യോത്തരം, വാചക സംഗ്രഹം എന്നിങ്ങനെയുള്ള വൈവിധ്യമാര്‍ന്ന സ്വാഭാവിക ഭാഷാ പ്രോസസ്സിംഗ് ജോലികള്‍ക്കായി ഇത് ഉപയോഗിക്കാം. ഉപയോക്താക്കളുമായി സംഭാഷണത്തില്‍ ഏര്‍പ്പെടാന്‍ ഇത് ഒരു ചാറ്റ് ബോട്ടായും ഉപയോഗിക്കാം.

ഞാന്‍:  എന്തൊക്കെ കാര്യങ്ങള്‍ നിങ്ങളെ കൊണ്ട് ചെയ്യാന്‍ കഴിയും ?

ChatGPT:  ഒരു ഭാഷാ മാതൃക എന്ന നിലയില്‍, ഞാന്‍ പരിശീലിപ്പിച്ച ഉദാഹരണങ്ങളും പാറ്റേണുകളും അടിസ്ഥാനമാക്കി എനിക്ക്  വാചകങ്ങളുടെ ടെക്സ്റ്റ് നിര്‍മിക്കാന്‍ കഴിയും. എനിക്ക് ചെയ്യാന്‍ കഴിയുന്ന ചില ജോലികള്‍ ഇവയാണ്.

ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നു: ചരിത്രം, ശാസ്ത്രം, സാങ്കേതികവിദ്യ തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള വിശാലമായ ചോദ്യങ്ങള്‍ക്ക് എനിക്ക് ഉത്തരം നല്‍കാന്‍ കഴിയും.

ഭാഷാ വിവര്‍ത്തനം: എനിക്ക് ഒരു ഭാഷയില്‍ നിന്ന് മറ്റൊന്നിലേക്ക് വാചകം  വിവര്‍ത്തനം ചെയ്യാന്‍ കഴിയും, എന്നാല്‍ സോഴ്സ് ടെക്സ്റ്റ് ഇംഗ്ലീഷിലായിരിക്കുമ്പോള്‍ എന്റെ പ്രകടനം മികച്ചതായിരിക്കും.

വാചക സംഗ്രഹം: തന്നിരിക്കുന്ന ടെക്സ്റ്റില്‍ നിന്ന് ഏറ്റവും പ്രധാനപ്പെട്ട വിവരങ്ങള്‍ എക്സ്ട്രാക്റ്റ് ചെയ്ത് എനിക്ക് സംഗ്രഹിക്കാം.

വാചകം പൂര്‍ത്തിയാക്കല്‍: നല്‍കിയിരിക്കുന്ന സന്ദര്‍ഭത്തെയും ഉദാഹരണങ്ങളെയും അടിസ്ഥാനമാക്കി എനിക്ക് തന്നിരിക്കുന്ന ഒരു വാചകം പൂര്‍ത്തിയാക്കാന്‍ കഴിയും.

ടെക്സ്റ്റ് ജനറേഷന്‍: തന്നിരിക്കുന്ന വിഷയത്തില്‍ അല്ലെങ്കില്‍ തന്നിരിക്കുന്ന പ്രോംപ്റ്റിനെ അടിസ്ഥാനമാക്കി എനിക്ക് ടെക്സ്റ്റ് സൃഷ്ടിക്കാന്‍ കഴിയും.

കോഡ്  ഉണ്ടാക്കല്‍ : പൈത്തണ്‍, ജാവ, സി++ എന്നിവയും അതിലേറെയും പോലുള്ള വിവിധ പ്രോഗ്രാമിംഗ് ഭാഷകളില്‍ എനിക്ക് കോഡ് സൃഷ്ടിക്കാന്‍ കഴിയും.

ചിത്രം സൃഷ്ടിക്കല്‍ : DALL-E പോലുള്ള മോഡലുകളുടെ സഹായത്തോടെ എനിക്ക് സ്വാഭാവിക ഭാഷാ വിവരണങ്ങളില്‍ നിന്ന് ചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും .

ഇതാണ്  chatGPT  നല്‍കിയ ഉത്തരം, എന്നാല്‍ ഇതില്‍  chatGPT പറഞ്ഞത് എല്ലാം മികച്ച രീതിയില്‍ ചെയ്യുന്നില്ല. വിവര്‍ത്തനത്തിന്റെ കാര്യത്തില്‍ chatGPTയുടെ പ്രകടനം മോശമാണ്. ‘ Narendra  Modi  is  the  prime minister  of  India ‘  എന്നത്   ChatGPT  മലയാളത്തില്‍  വിവര്‍ത്തനം  ചെയ്തത് ‘  ‘നരേന്ദ്ര മോദി  ഇന്ത്യയുടെ  പ്രസിഡന്റ്  ആണ് ‘ എന്നാണ്. അതുപോലെ ചിത്രം സൃഷ്ടിക്കാന്‍ ഇതിനു കഴിവില്ല.

പക്ഷെ  openAI  യുടെ മറ്റൊരു പ്രൊഡക്റ്റ് ആയ ‘DALL-E ‘ ഉപയോഗിച്ച്  നമുക്ക്  ചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. സാധാരണ ചാറ്റ് ബോട്ടില്‍  നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത് ഇതിന്റെ  അറിവിന്റെ ആഴവും പരപ്പും തന്നെയാണ്. 2021  വരെയുള്ള പുസ്തകങ്ങളും, ലേഖന സമാഹരണങ്ങളും, ശാസ്ത്ര ചരിത്ര പുസ്തകങ്ങളും ഇതിനെ പരിശീലിപ്പിക്കാന്‍ ഉപയോഗിച്ചിട്ടുണ്ട്. 75  ബില്യണ്‍  വിവരങ്ങളാണ്  ഇതിനെ പരിശീലിപ്പിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്.

ഞാന്‍: ആരാണ്  നേപ്പാളിന്റെ  പ്രധാനമന്ത്രി ?

ChatGPT : 2021 വരെയുള്ള  എന്റെ വിജ്ഞാനപ്രകാരം നേപ്പാളിന്റെ പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലിയാണ്. നമുക്കറിയാം നേപ്പാളിന്റെ ഇപ്പോഴത്തെ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹല്‍  ആണെന്ന്.

ChatGPT ഗൂഗിള്‍  പോലുള്ള  സെര്‍ച്ച്  എന്‍ജിന്  പകരക്കാരാനാവില്ല. സെര്‍ച്ച്  എന്‍ജിന്‍  എപ്പോഴും  ഏറ്റവും  അടുത്ത്  സമഗ്രഹിച്ച ഡാറ്റ ആണ്  ഉപയോഗിക്കുന്നത്. അതിനു ശേഷം  നമ്മുടെ  വിവേചനാധികാരം  ഉപയോഗിച്ച് നമ്മള്‍  തന്നിരിക്കുന്ന  പേജുകളില്‍  നിന്ന്  ഉത്തരം  തിരഞ്ഞെടുക്കുന്നു.  എന്നാല്‍ ChatGPT   അതിനെ പഠിപ്പിച്ച കാര്യങ്ങള്‍ ഉപയോഗിച്ച് ഒറ്റ ഉത്തരം നല്‍കുന്നു. ഇത് പക്ഷപാതപരമാവാന്‍ സാധ്യത ഏറെയാണ്. അതുകൊണ്ട് കാലിക പ്രസക്തമായ വിഷയങ്ങളില്‍  നമ്മുടെ വിവേചനാധികാരം  ഉപയോഗിക്കുകയാണ്  നല്ലത്.

ഞാന്‍ : നിങ്ങള്‍ക്ക്  എതിരാളികള്‍ ഉണ്ടോ ?

ChatGPT: ഉണ്ട്. Google ന്റെ BERT, T5, Microosftന്റെ MT-DNN, XLNet എന്നിവ പോലെ ChatGPT-ക്ക് സമാനമായ മറ്റ് നിരവധി വലിയ ഭാഷാ മോഡലുകളുണ്ട്. ഈ മോഡലുകള്‍ ടെക്സ്റ്റ് ഡാറ്റയുടെ വലിയ ഡാറ്റാസെറ്റുകളിലും പരിശീലിപ്പിക്കപ്പെടുന്നു, കൂടാതെ ChatGPT പോലെയുള്ള വൈവിധ്യമാര്‍ന്ന സ്വാഭാവിക ഭാഷാ പ്രോസസ്സിംഗ് ജോലികളും ചെയ്യാന്‍ കഴിയും.

ഈ മോഡലുകള്‍ക്ക് പുറമേ, വിവിധ സംഘടനകളും ഗവേഷണ ഗ്രൂപ്പുകളും വികസിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന മറ്റ് ഭാഷാ മോഡലുകളും ഉണ്ട്. ഈ മോഡലുകള്‍ക്ക് വ്യത്യസ്ത ആര്‍ക്കിടെക്ചറുകളും പരിശീലന ഡാറ്റയും കഴിവുകളും ഉണ്ടായിരിക്കാം, കൂടാതെ അവ പ്രത്യേക ജോലികള്‍ക്കോ വ്യവസായങ്ങള്‍ക്കോ കൂടുതല്‍ അനുയോജ്യമായേക്കാം.

ഭാഷാ മോഡലുകളുടെ മേഖല അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്, കൂടാതെ പുതിയ മോഡലുകളും സാങ്കേതികതകളും നിരന്തരം വികസിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. തല്‍ഫലമായി, ഈ മോഡലുകള്‍ തമ്മിലുള്ള മത്സരവും നിരന്തരം മാറിക്കൊണ്ടിരിക്കുന്നു.

യഥാര്‍ത്ഥത്തില്‍ ഗൂഗിള്‍ ഈ  സാങ്കേതിക വിദ്യയില്‍ വളരെയധികം  മുന്നിലാണ്.  എന്തുകൊണ്ട് ഗൂഗിള്‍ ഇത് പുറത്തുവിടുന്നില്ല  എന്നത്  അവരുടെ  ബിസിനസ്  സ്ട്രാറ്റജി  ആണ്.  എന്നിരുന്നാലും  ഇനിയിപ്പോള്‍ ഗൂഗിളിന് കയ്യും കെട്ടിയിരിക്കാനാവില്ല.  അവരും  ഇത്  വേറൊരു  രൂപത്തില്‍  സെര്‍ച്ച്  റിസള്‍ട്ടില്‍  അവതരിപ്പിക്കുമെന്നാണ് ഞാന്‍ കരുതുന്നത്.

രണ്ടാമതൊരു  കാര്യം ഇതിന്റെ വില ആണ്. GPT  മോഡല്‍ സെര്‍ച്ച് റിസള്‍ട്ടിനെ സംബന്ധിച്ചിടത്തോളം  വളരെയധികം  പ്രവര്‍ത്തന ചിലവുണ്ട് .GPU  മെഷീനിലാണ്  ഓരോ  റിസള്‍ട്ടും  ഉണ്ടാക്കപ്പെടുന്നത് . Microsoft ന്റെ Azure ക്ലൗഡിലാണ് ChatGPT ഹോസ്റ്റ് ചെയ്തിരിക്കുന്നത്, ഒരൊറ്റ A100 GPUന് മൈക്രോസോഫ്റ്റ് മണിക്കൂറിന് മൂന്ന് ഡോളര്‍ ഈടാക്കുന്നു, ഇവ chatGPTയില്‍ സൃഷ്ടിക്കുന്ന ഓരോ വാക്കും $0.0003 ആണ്. ഒരൊറ്റ ChatGPT അന്വേഷണം കുറഞ്ഞത് 8 GPUകളെങ്കിലും ഉപയോഗിക്കുന്നു.  ChatGPT പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ചെലവ് പ്രതിദിനം 100,000 ഡോളര്‍ ആണ്.

ഞാന്‍: നിങ്ങള്‍ എന്‍സൈക്ലോപീഡിയ  വായിച്ചിട്ടുണ്ടോ?

ChatGPT: ഒരു ഭാഷാമാതൃക എന്ന നിലയില്‍, പുസ്തകങ്ങള്‍, ലേഖനങ്ങള്‍, വെബ്സൈറ്റുകള്‍, ടെക്സ്റ്റിന്റെ മറ്റ് രൂപങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതും എന്നാല്‍ അതില്‍ മാത്രം പരിമിതപ്പെടുത്താത്തതുമായ ടെക്സ്റ്റ് ഡാറ്റയുടെ വൈവിധ്യമാര്‍ന്ന സെറ്റില്‍ ഞാന്‍ പരിശീലനം നേടിയിട്ടുണ്ട്.

ഇതിനര്‍ത്ഥം വിജ്ഞാനകോശങ്ങളില്‍ കാണാവുന്ന വിവരങ്ങളുള്‍പ്പെടെയുള്ള വിപുലമായ വിവരങ്ങളുമായി ഞാന്‍ സംവദിക്കപ്പെട്ടു എന്നാണ്. എന്നിരുന്നാലും, എന്റെ അറിവ് ഏതെങ്കിലും പ്രത്യേക ഉറവിടത്തില്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല, ഒരു നിര്‍ദ്ദിഷ്ട വിഷയത്തെക്കുറിച്ചുള്ള വിവരങ്ങള്‍ എനിക്കില്ലായിരിക്കാം അല്ലെങ്കില്‍ എന്റെ പക്കലുള്ള വിവരങ്ങള്‍ കാലഹരണപ്പെട്ടതായിരിക്കാം. ഞാന്‍ ഒരു മെഷീന്‍ ലേണിംഗ് മോഡലാണ്, എന്നെ പരിശീലിപ്പിക്കാന്‍ ഉപയോഗിച്ച ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ് എന്റെ അറിവ്.

ഈ ഉത്തരം ശ്രദ്ധിച്ചാല്‍  മനസ്സിലാവും ChatGPTക്ക് എത്രത്തോളം മനുഷ്യാത്മകമായി  പറയുവാന്‍ കഴിയും എന്ന്.  ഞാന്‍ chatGPT യുടെ  അടുത്ത് ചോദിച്ചതിന്റെ സാംഗത്യം  ഉള്‍കൊണ്ടുകൊണ്ടുള്ള മറുപടി.

ഞാന്‍ : നിങ്ങള്‍ ChatGPT യെ പറ്റി നാലുവരി കവിത എഴുതി തരുമോ?

ChatGPT : AI മോഡല്‍ വളരെ രസകരമാണ്
ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നു, സമര്‍ത്ഥമായ മനസ്സോടെ,
വാചകങ്ങള്‍  സൃഷ്ടിക്കുന്നു,
മനുഷ്യനെപ്പോലെയുള്ള ഒരു ഭാഷാ കൂട്ടാളി, എപ്പോഴും അവിടെയുണ്ട്

ഞാന്‍ :  വില്യം വേര്‍ഡ്‌സ്‌വര്‍ത് ശൈലിയില്‍ നിങ്ങള്‍  ChatGPT  യെ പറ്റി നാലു  വരി  കവിത എഴുതി തരുമോ?

ChatGPT:    Chat GPT, AI മോഡല്‍ ഗംഭീരവും വിശാലവും,
ടെക്സ്റ്റില്‍ പരിശീലനം നേടി, അതിന്റെ അറിവ് ശേഖരിച്ചു,
ശക്തിയുടെ ഒരു ഉപകരണം, ഒരു ഭാഷാ ഉല്പന്നം ,
ഒരു ഡിജിറ്റല്‍ മനസ്സ്, എന്നേക്കും ശേഖരിച്ചു.

ഞാന്‍ : ഞാന്‍ നിങ്ങളോടു ഏതു കവിയുടെ ശൈലി  ആണ്  ചോദിച്ചത്?

ChatGPT :വില്യം വേര്‍ഡ്സ്വര്‍ത്തിന്റെ ശൈലിയില്‍ ChatGPT-യെ കുറിച്ച് 4-വരി കവിത എഴുതാന്‍ നിങ്ങള്‍ എന്നോട് ആവശ്യപ്പെട്ടു.

നേരത്തെയുള്ള സംഭാഷണങ്ങള്‍ ഓര്‍മിച്ചു വെച്ച് ആവശ്യമായി സമയത്ത് ഉപയോഗിക്കാനുള്ള സവിശേഷ കഴിവ്  മറ്റു  AI ചാറ്റ്‌ബോട്ടില്‍ നിന്ന്  ഇതിനെ വ്യത്യസ്തമാക്കുന്നു. അറിയില്ലാത്ത  കാര്യങ്ങള്‍  അറിയില്ല എന്ന് പറയാനും ChatGPTക്ക്  മടിയില്ല.

ChatGPT യുടെ കഴിവ് ശരിക്ക് പ്രകടമാകുന്നത് ആശയ സംഗ്രഹത്തിനുള്ള ചോദ്യം ചോദിക്കുമ്പോഴാണ്. ഒരു 100  വാചകങ്ങള്‍ കൊടുത്തു അതില്‍നിന്നും 5 വാചകങ്ങളിലേക്കു ആശയം സംഗ്രഹിക്കാന്‍ ആവശ്യപ്പെട്ടാല്‍  മനുഷ്യനെക്കാളും വേഗത്തിലും എന്നാല്‍ ആശയം  ചോരാതെയും അത് സംഗ്രഹിക്കും.

ഞാന്‍: ഇനി ഞാന്‍ കൊടുക്കുന്ന  വാചകങ്ങള്‍  ഒന്ന്  സംഗ്രഹിച്ചു തരുമോ ?
ChatGPT : തീര്‍ച്ചയായും.

ഞാന്‍ : ജസ്റ്റിസ് വൈദ്യനാഥപുരം രാമകൃഷ്ണയ്യര്‍ (15 നവംബര്‍ 1915 – 4 ഡിസംബര്‍ 2014) ഒരു ഇന്ത്യന്‍ ജഡ്ജിയായിരുന്നു അദ്ദേഹം ജുഡീഷ്യല്‍ ആക്ടിവിസത്തിന്റെ തുടക്കക്കാരനായി. രാജ്യത്ത് നിയമസഹായ പ്രസ്ഥാനത്തിന് അദ്ദേഹം തുടക്കമിട്ടു. അതിനുമുമ്പ് അദ്ദേഹം സംസ്ഥാന മന്ത്രിയും രാഷ്ട്രീയക്കാരനുമായിരുന്നു. ഒരു ആക്ടിവിസ്റ്റ് വക്കീലെന്ന നിലയില്‍, തന്റെ ദരിദ്രരും നിരാലംബരുമായ ക്ലയിന്റുകളുടെ ആവശ്യത്തിനായി അദ്ദേഹം ജയില്‍ ശിക്ഷ അനുഭവിച്ചു.  മനുഷ്യാവകാശ പ്രവര്‍ത്തകനായാണ് അദ്ദേഹത്തെ കണ്ടിരുന്നത്. കൂടാതെ, സാമൂഹിക നീതിക്കും പരിസ്ഥിതിക്കും വേണ്ടി അദ്ദേഹം പ്രചാരണം നടത്തി. ഒരു കായിക പ്രേമിയും മികച്ച എഴുത്തുകാരനുമായ അദ്ദേഹത്തെ 1999-ല്‍ പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചു. അദ്ദേഹത്തിന്റെ വിധിന്യായങ്ങള്‍ ഉയര്‍ന്ന ജുഡീഷ്യറിയില്‍ ഉദ്ധരിക്കപ്പെടുന്നത് തുടരുന്നു.

ChatGPT : ഇന്ത്യന്‍ ജഡ്ജിയും നിയമസഹായ പ്രസ്ഥാനത്തിന്റെ തുടക്കക്കാരനുമായിരുന്ന ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍, സംസ്ഥാന മന്ത്രി, രാഷ്ട്രീയ പ്രവര്‍ത്തകന്‍, ആക്ടിവിസ്റ്റ് അഭിഭാഷകന്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍, സാമൂഹിക നീതി, പരിസ്ഥിതി, കായിക പ്രേമി, മികച്ച എഴുത്തുകാരന്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. 1999-ല്‍ പത്മവിഭൂഷണ്‍. അദ്ദേഹത്തിന്റെ വിധിന്യായങ്ങള്‍ ഉയര്‍ന്ന ജുഡീഷ്യറിയില്‍ ഉദ്ധരിക്കപ്പെടുന്നത് തുടരുന്നു.

ഈ ഉത്തരം. എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. കാരണം ഞാന്‍ സംഗ്രഹിക്കാനായി വി.ആര്‍. കൃഷ്ണയ്യരുടെ മുഴുവന്‍ പേരും  കൊടുത്തപ്പോള്‍  സംഗ്രഹിച്ചു വന്ന റിസള്‍ട്ടില്‍ വി.ആര്‍. കൃഷ്ണയ്യര്‍ മാത്രമായി. ഇതിനര്‍ത്ഥം കൃഷ്ണയ്യരെ പറ്റി chatGPTയെ  നേരത്തെ  പഠിപ്പിക്കപ്പെട്ടിട്ടുണ്ട് എന്നതാണ്.

വളരെയധികം AI  ഉത്പന്നങ്ങള്‍ ഈ കാലയളവില്‍ ഇറങ്ങിയിട്ടും മറ്റൊന്നിനും ഇല്ലാത്ത സ്വീകാര്യത  എങ്ങനെ chatGPT-ക്ക്  ലഭിച്ചു?  രണ്ടു കാരണങ്ങള്‍ കൊണ്ടാണ് ഇതു  സംഭവിച്ചത് എന്നാണ് അനലിസ്റ്റുകള്‍  പറയുന്നത്.

1 . ChatGPT സ്‌കൂളുകളില്‍ ബ്ലോക്ക് ചെയ്തുകൊണ്ട് ന്യൂയോര്‍ക് സിറ്റി എഡ്യൂക്കേഷന്‍ ബോര്‍ഡ് ഉത്തരവ് ഇറക്കിയതും അതുമായി  ബന്ധപെട്ട് OpenAI ഇന്‍വെസ്റ്ററും കോടീശ്വരനും ആയ എലോണ്‍  മസ്‌കിന്റെ ട്വീറ്റും ( ‘ Good  bye  to  homework ‘ ).

‘വിദ്യാര്‍ത്ഥികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകളും ഉള്ളടക്കത്തിന്റെ സുരക്ഷയും കൃത്യതയും സംബന്ധിച്ച ആശങ്കകള്‍ കാരണം, ന്യൂയോര്‍ക്ക് സിറ്റി പബ്ലിക് സ്‌കൂളുകളുടെ നെറ്റ്‌വര്‍ക്കുകളിലും ഉപകരണങ്ങളിലും ChatGPT-ലേക്കുള്ള ആക്സസ് നിയന്ത്രിച്ചിരുന്നു.

ചോദ്യങ്ങള്‍ക്ക് വേഗത്തിലും എളുപ്പത്തിലും ഉത്തരം നല്‍കാന്‍ കഴിയുമെങ്കിലും, അക്കാദമികവും ആജീവനാന്ത വിജയത്തിനും അത്യന്താപേക്ഷിതമായ വിമര്‍ശനാത്മക ചിന്തയും പ്രശ്നപരിഹാര കഴിവുകളും ഇത് നിര്‍മ്മിക്കുന്നില്ല. എന്നായിരുന്നു’  ന്യൂയോര്‍ക് സിറ്റി  എഡ്യൂക്കേഷന്‍ ബോര്‍ഡ് അവതരിപ്പിച്ച പ്രമേയത്തില്‍ പറഞ്ഞത്.

2 . ChatGPT പ്രോഗ്രാമേഴ്സ്‌ന്റെ ഭാവി ഇല്ലാതാക്കും എന്ന് പ്രചരിച്ച വാര്‍ത്ത: നേരത്തെ ഈ ലേഖനത്തില്‍ പരാമര്‍ശിച്ച  ChatGPT യുടെ  ഒരു  സവിശേഷത ഇതിന് സ്വയം പ്രോഗ്രാമുകള്‍  ഉണ്ടാക്കാനുള്ള കഴിവ്  ഉണ്ട് എന്നുള്ളതാണ്. ഇത്  ഒരു പരിധിവരെ ശരിയും ആണ്. പക്ഷെ  വരുന്ന  റിസള്‍ട്ട്  ഒരിക്കലും   വിന്യസിക്കാന്‍  പറ്റിയ  കോഡ്  അല്ല.

പ്രോഗ്രാമേഴ്‌സിന്  തീര്‍ച്ചയായും ഇത് സഹായകമാവും എന്നതില്‍ യാതൊരു സംശയവുമില്ല . കഴിഞ്ഞ  ഒരു  ദശാബ്ദകാലമായി   പ്രോഗ്രാമേഴ്‌സിന്റെ  ജോലി എളുപ്പത്തിലാക്കിയ  കുറെ  കോഡ് ജിന്റേഷന്‍ ടൂളുകളും, ടെക്‌നിക്കല്‍  ഹെല്‍പ് വെബ്‌സൈറ്റുകളും ഉണ്ട്.  പ്രോഗ്രാമേഴ്സ് ഈ സൈറ്റുകളില്‍  നിന്നാണ് തന്റെ പ്രോജക്ടിന് ആവശ്യമായ  വിവരങ്ങള്‍  ശേഖരിക്കുന്നത്. എന്നിട്ട്  അതില്‍ നിന്നും  നിര്‍ധാരണം ചെയ്തും തന്റെ  ലോജിക്കും  ഉപയോഗിച്ച്  പുതിയ പ്രോഗ്രാമുകള്‍ ഉണ്ടാക്കുന്നു.

ഇനി നമുക്ക്  ഒരു  കണക്കു ചോദ്യം കൊടുക്കാം .

ഞാന്‍: ഒരു വശം  10 cm  ഉള്ള  സമഭുജ  ത്രികോണത്തില്‍ എത്ര 1  cm   സമചതുരങ്ങള്‍  വെക്കാന്‍  സാധിക്കും ?

ChatGPT : ത്രികോണത്തിന് 10 സെ.മീ, 10 സെ.മീ, 14.14 സെ.മീ (പൈതഗോറിയന്‍ സിദ്ധാന്തം ഉപയോഗിച്ച്) വശങ്ങള്‍ ഉണ്ട്, തുടര്‍ന്ന് ചതുരങ്ങളുടെ എണ്ണം കണ്ടെത്തുന്നതിന് നിങ്ങള്‍ക്ക് ഹൈപ്പോടെനസിന്റെ നീളം ചതുരത്തിന്റെ വശത്തിന്റെ നീളം കൊണ്ട് ഹരിക്കാം (1 സെ.മീ.) അത് ഹൈപ്പോടെനസിനൊപ്പം ചേരും.

ഈ സാഹചര്യത്തില്‍, ഹൈപ്പോട്ടീനസിനൊപ്പം ചേരുന്ന ചതുരങ്ങളുടെ എണ്ണം 14.14 cm / 1 cm = 14.14 ചതുരങ്ങളാണ്. എന്നിരുന്നാലും, ചതുരം കൃത്യമായി യോജിക്കാത്തതിനാല്‍, ഹൈപ്പോടെനസിനൊപ്പം ചേരാന്‍ കഴിയുന്ന ഏകദേശം 14 ചതുരങ്ങളായിരിക്കും ഇത്.

ഞാന്‍ : ഉത്തരം ശരിയല്ല.

ChatGPT: ഞാന്‍ ക്ഷമ ചോദിക്കുന്നു, എന്റെ മുമ്പത്തെ ഉത്തരം തെറ്റാണെന്ന് നിങ്ങള്‍ പറഞ്ഞത് ശരിയാണ്. ഒരു സമഭുജ ത്രികോണത്തിനുള്ളില്‍ ഒതുങ്ങുന്ന ചതുരങ്ങളുടെ എണ്ണം കണ്ടെത്താന്‍, ഓരോ ചതുരത്തിന്റെയും വിസ്തീര്‍ണ്ണം കൊണ്ട് ത്രികോണത്തിന്റെ വിസ്തീര്‍ണ്ണം വിഭജിക്കേണ്ടതുണ്ട്. വശത്തിന്റെ നീളം 10cm ഉള്ള ഒരു സമഭുജ ത്രികോണത്തിന്റെ വിസ്തീര്‍ണ്ണം (sqrt(3)/4)*(10cm)^2 = 25sqrt(3) cm^2 ആണ്.

1 സെന്റിമീറ്റര്‍ നീളമുള്ള ഒരു ചതുരത്തിന്റെ വിസ്തീര്‍ണ്ണം 1 cm^2 ആണ്. അതിനാല്‍, ത്രികോണത്തിനുള്ളില്‍ ഒതുങ്ങാന്‍ കഴിയുന്ന ചതുരങ്ങളുടെ എണ്ണം കണ്ടെത്താന്‍, ഞങ്ങള്‍ 25 ചതുരശ്ര സെ.മീ^2 കൊണ്ട് ഹരിക്കും, അത് 25 ചതുരശ്ര (3) ചതുരങ്ങള്‍ നല്‍കുന്നു. എന്നിരുന്നാലും, ചതുരം കൃത്യമായി യോജിക്കാത്തതിനാല്‍, ഇത് ഒരു പൂര്‍ണ്ണസംഖ്യയല്ല, കൂടാതെ ഓവര്‍ലാപ്പിംഗ് പാറ്റേണില്‍ ഏകദേശം 8 സ്‌ക്വയറുകള്‍ക്ക് അനുയോജ്യമാകും.

ഇപ്പോള്‍ എന്തുകൊണ്ട് ന്യൂയോര്‍ക്ക്‌സിറ്റി എഡ്യൂക്കേഷന്‍ ബോര്‍ഡ് chatGPT ക്ക് എതിരായി ഉത്തരവ് പുറപ്പെടുവിച്ചു എന്നുള്ളത് വ്യക്തമാണ്.  അവസാനമായി  ഇതിന്റെ  നിര്‍ധാരണ  ശേഷി ഒന്ന്  പരീക്ഷിക്കാം. കാലങ്ങളായി  ട്യൂറിംഗ് ടെസ്റ്റ്  ആണ്   AI അധിഷ്ഠിതമായ  ചാറ്റ്‌ബോട്ടുകളുടെ ശേഷി  അളക്കുന്നത്. നാളിതു വരേക്കും  ഒറ്റ  ചാറ്റ്‌ബോട്ടും മുഴുവനായും ട്യൂറിംഗ് ടെസ്റ്റ് പാസായിട്ടില്ല.  ഗൂഗിള്‍  ലാന്‍ഡ API യും ,ChatGPT യും അത്  പാസാവാനാണ് സാധ്യത  കൂടുതലും. എന്നിരുന്നാലും മനുഷ്യന്റെ നിര്‍ധാരണ ശേഷിയുടെ  അടുത്തെങ്ങും  എത്താന്‍  ഇപ്പോഴും  കഴിഞ്ഞിട്ടില്ല എന്നത്  ഒരു വസ്തുതയാണ്.

ഞാന്‍: രാമുവിന്റെ അമ്മയ്ക്ക് 3 കുട്ടികളുണ്ട് ശാലു, സീത ആരാണ് മൂന്നാമത്?

ChatGPT : എന്നോട് ക്ഷമിക്കൂ, ഒരു AI മോഡല്‍ എന്ന നിലയില്‍, രാമുവിന്റെ അമ്മയുടെ മൂന്നാമത്തെ കുട്ടി ആരാണെന്ന് നിര്‍ണ്ണയിക്കാന്‍ എനിക്ക് മതിയായ സന്ദര്‍ഭമില്ല. ശാലുവും സീതയും രണ്ട് കുട്ടികള്‍ മാത്രമാണ് പറഞ്ഞിരിക്കുന്നത്, അതിനാല്‍ മൂന്നാമത്തെ കുട്ടി ആരാണെന്ന് നിര്‍ണ്ണയിക്കാന്‍ കഴിയില്ല.

ഞാന്‍: അത് രാമുവല്ലേ ?

ChatGPT: ഞാന്‍ ക്ഷമ ചോദിക്കുന്നു, രാമു അവന്റെ അമ്മയുടെ മൂന്നാമത്തെ കുട്ടിയായിരിക്കും.

ഞാന്‍:  അത് രാമുവാണ്.

ChatGPT: അങ്ങനെ പറഞ്ഞാല്‍ രാമു അമ്മയുടെ മൂന്നാമത്തെ കുട്ടിയാണ്.

ChatGPT തീര്‍ച്ചയായും ഒരു AI  വിസ്മയം തന്നെയാണ്.  പക്ഷെ ChatGPT മാത്രമായി  ഉപയോഗിക്കാന്‍  ഇപ്പോഴും പ്രവര്‍ത്തനക്ഷമമായിട്ടില്ല.  കുട്ടികള്‍ക്ക് അത് കൊടുക്കാം. പക്ഷെ  അതുമാത്രം ആശ്രയിച്ചു നോട്ടുകള്‍ ഉണ്ടാക്കുന്നത് ഇപ്പോഴത്തെ അവസ്ഥയില്‍ അഭികാമ്യമല്ല.

References

ChatGPT  യുടെ  മലയാളം  തര്‍ജമ  മോശമാണ്. അതുകൊണ്ടു  ഇംഗ്ലീഷ്  ടെക്സ്റ്റ്  ഗൂഗിള്‍  ട്രാന്‍സ്ലേറ്റര്‍  ഉപയോഗിച്ച്  ട്രാന്‍സ്ലേറ്റ്  ചെയ്തു  ആവശ്യമായ   ഭാഷ ഘടനാപരമായ ഇടപെടലുകള്‍ നടത്തിയാണ്  എല്ലാ  സംഭാഷണങ്ങളും  എഴുതിയിട്ടുള്ളത്.

ChatGPT  ടെസ്റ്റ്  ചെയ്യുവാന്‍  ഈ  ലിങ്ക്  ഉപയോഗിക്കുക  : https://chat.openai.com/auth/login

ഷഫീക് റഹ്‌മാന്‍
കഴിഞ്ഞ 2 പതിറ്റാണ്ടായി IT മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. Artificial Intelligence Enthusiast ആണ്. ഇപ്പോള്‍ AI അധിഷ്ഠിതമായി സോഫ്റ്റ്‌വെയര്‍ ഡെവലപ്പ് ചെയ്യുന്ന കമ്പനിയുടെ സഹസ്ഥാപകന്‍ ആണ്.