ഇന്ന് ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിനിടെ ഗ്യാലറിയിലിരുന്ന് ആരാധക ശ്രദ്ധ പിടിച്ചു പറ്റിയത് ഇവരായിരുന്നു. 87 വയസുള്ള ചാരുലത പട്ടേല്‍. എം.എസ് ധോണിയും റിഷഭ് പന്തും ബാറ്റ് ചെയ്യുന്നതിനിടെ ട്രംപറ്റ് വായിച്ച് ടീം ഇന്ത്യയെ പ്രോത്സാഹിപ്പിച്ച ഇവരെ കമന്ററി പറയുകയായിരുന്ന സൗരവ് ഗാംഗുലിയാണ് തിരിച്ചറിഞ്ഞത്.
87 year old Charulata Patel who was seen cheering for India in the stands during #BANvIND match: India will win the world cup I am sure. I pray to Lord Ganesha that India wins. I bless the team always. When Kapil paaji won the World Cup in 1983, I was there as well. #CWC19 pic.twitter.com/Y35NmXmbCt
— ANI (@ANI) July 2, 2019
വീല്‍ ചെയറിലാണ് ചാരുലത മത്സരം കാണാനെത്തിയത്. 1983ല്‍ കപിലിന്റെ ചെകുത്താന്‍മാര്‍ ലോകകപ്പേന്തിയപ്പോള്‍ അന്ന് മത്സരം കാണാന്‍ താനും ഉണ്ടായിരുന്നുവെന്നും ഇത്തവണയും ഇന്ത്യ കപ്പുയര്‍ത്തുമെന്നും ചാരുലത പട്ടേല്‍ സ്റ്റേഡിയത്തില്‍ വെച്ച് മാധ്യമങ്ങളോട് പ്രതികരിച്ചു.
Well done camera man you have captured the amazing spirit this videos shows that age is just a number and She proves it with her enthusiasm?#INDvBAN #hitman pic.twitter.com/2FhCXFQydk
— SHUBHAM PRAJAPATI (@Shubham_RSS_BJP) July 2, 2019
ഇന്ത്യയ്ക്ക് വേണ്ടി ഗണേശ ഭഗവാനോട് പ്രാര്‍ത്ഥിച്ചിട്ടുണ്ടെന്നും എല്ലായ്‌പ്പോഴും തന്റെ പ്രാര്‍ത്ഥന ടീമിനുണ്ടാവുമെന്നും ചാരുലത പട്ടേല്‍ പറഞ്ഞു.
ചാരുലതാ പട്ടേലിന്റെ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്ക് വെച്ച മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോന്‍ വിശേഷിപ്പിച്ചത് ഈ ലോകകപ്പിലെ ഏറ്റവും മികച്ച ചിത്രമെന്നാണ്.
View this post on Instagram
Love this … No idea how old this lady is but it’s the picture of the World Cup for me … #CWC19
#WATCH Birmingham: 87 years old Charulata Patel who was seen cheering for India in the stands during #BANvIND match, waves the tricolor and blows a vuvuzela. #CWC19 pic.twitter.com/oVoOhbjFyp
— ANI (@ANI) July 2, 2019