തന്റെ സിനിമാ ജീവിതത്തിലെ വഴിത്തിരിവായി മാറിയ അനുഭവങ്ങളെക്കുറിച്ച് പറയുകയാണ് നടി ചാര്‍മിള. കൂടുതല്‍ സിനിമകളില്‍ താന്‍ അഭിനയിച്ചതിന് നടന്‍ മോഹന്‍ലാല്‍ കാരണക്കാരനായ കഥയാണ് ചാര്‍മിള ജെ.ബി ജങ്ഷനില്‍ പറയുന്നത്.
താന്‍ സിനിമയിലേക്ക് വരുന്നതില്‍ അച്ഛന് തീരെ താല്‍പര്യമില്ലായിരുന്നുവെന്നും തന്റെ സമ്മര്‍ദ്ദത്തിനൊടുവിലാണ് അച്ഛന്‍ സമ്മതിച്ചതെന്നും ചാര്‍മിള പറയുന്നു.
‘ആ സമയത്ത് അച്ഛന്‍ തന്റെ നല്ല ഫോട്ടോകള്‍ പോലും എടുത്തുവെച്ചിരുന്നില്ല. പോര്‍ട്ട്‌ഫോളിയോകളൊന്നും എടുത്തുവയ്ക്കാതിരുന്നപ്പോള്‍ ലാലേട്ടന്‍ അച്ഛനോട് പറഞ്ഞു മകളുടെ നല്ല ഫോട്ടോകള്‍ എടുത്തുവെച്ചാല്‍ നല്ല സിനിമകള്‍ കിട്ടുമെന്ന്. എന്നാല്‍ അതൊന്നും വേണ്ട. അവള്‍ കൂടുതല്‍ സിനിമകളൊന്നും ചെയ്യേണ്ടെന്ന് അച്ഛന്‍ പറഞ്ഞു.
പിന്നീട് മോഹന്‍ലാല്‍ സര്‍ എന്നോട് ചോദിച്ചു കൂടുതല്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്ന്. ഉണ്ടെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ എങ്കില്‍ ഷൂട്ട് കഴിഞ്ഞാല്‍ മേക്കപ്പ് അഴിക്കാതെ എന്നോട് വരാന്‍ പറഞ്ഞു. ആ ദിവസം മോഹന്‍ലാല്‍ സര്‍ സ്വയം ക്യാമറയെടുത്തുവന്ന് ഹോട്ടലിന് താഴെയുള്ള പൂന്തോട്ടത്തില്‍ വെച്ച് എന്റെ ഫോട്ടോ എടുത്തു. ആ ഫോട്ടോകള്‍ മറ്റ് നിര്‍മാതാക്കള്‍ക്കും സംവിധായകര്‍ക്കും കൊടുത്തു. അങ്ങനെയാണ് ഞാന്‍ കൂടുതല്‍ സിനിമകള്‍ ചെയ്തത്,’ ചാര്‍മിള പറയുന്നു.
ഒരു സൂപ്പര്‍സ്റ്റാറിന് അങ്ങനെയൊന്നും ചെയ്യേണ്ടതിന്റെ ഒരാവശ്യവും ഇല്ലായിരുന്നുവെന്നും എന്നിട്ടും മോഹന്‍ലാല്‍ തന്നെ സഹായിക്കുകയായിരുന്നുവെന്നും ചാര്‍മിള പറഞ്ഞു. ആ സമയത്ത് പോട്ട്‌ഫോളിയോ ചെയ്യാന്‍ 30000വും 40000വും വരെ ചിലവുണ്ടായിരുന്ന കാലത്താണ് മോഹന്‍ലാല്‍ വന്ന് സ്വന്തം ക്യാമറ കൊണ്ട് തന്റെ ഫോട്ടോകള്‍ എടുത്തതെന്നും നടി ഓര്‍ക്കുന്നു.
മലയാളം അറിയാത്തതുകൊണ്ട് പല സീനുകളിലും തനിക്ക് പഠിക്കാന്‍ ക്ഷമയോടെ സമയം തന്നതും മോഹന്‍ലാലാണെന്ന് ചാര്‍മിള അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Charmila says about Mohanlal