| Friday, 24th March 2023, 11:52 pm

എന്റെ സിനിമകളില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഡ്രസിങ് സ്റ്റൈല്‍ ആ കഥാപാത്രത്തിന്റേതാണ്: ദുല്‍ഖര്‍ സല്‍മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോളിവുഡിന്റെ ഫാഷന്‍ ഐക്കണാണ് ദുല്‍ഖര്‍ സല്‍മാന്‍. സിനിമകളിലായാലും പൊതുവേദികളിലായാലും ദുല്‍ഖറിന്റെ സ്റ്റൈലിഷ് ഫാഷന്‍ സെന്‍സ് ശ്രദ്ധ നേടാറുണ്ട്.

ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഡ്രസിങ് സ്റ്റൈല്‍ ഏതെന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് ദുല്‍ഖര്‍. സ്വയംവര സില്‍ക്ക്‌സിന്‍റെ കൊണ്ടോട്ടിയിലെ ഷോറൂം ഉദ്ഘാടനം ചടങ്ങിനിടയിലുള്ള ഇന്ററാക്ഷന്‍ സെഷനിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഡ്രസിങ് സ്റ്റൈല്‍ ഏതാണെന്ന ചോദ്യത്തിന് ചാര്‍ലി എന്നായിരുന്നു ചോദ്യത്തിന് ദുല്‍ഖറിന്റെ മറുപടി. ‘കാരണം അതിനൊരു റഫറന്‍സ് ഇല്ലായിരുന്നു. സമീര്‍ ആയിരുന്നു ഞങ്ങളുടെ സ്റ്റൈലിസ്റ്റ്. നമുക്കൊരു എക്‌സ്‌പെരിമെന്റ് ചെയ്താലോ എന്ന് സമീര്‍ ചോദിച്ചു. ചെയ്യാമെന്ന് ഞാന്‍ പറഞ്ഞു. കട്ട്‌സും ഫിറ്റും അല്ലാത്ത എന്തും ഞാന്‍ ഇടും. അങ്ങനെ ഒരു സ്‌ട്രെയ്ഞ്ച് കോണ്‍ഫിഡന്‍സ് എനിക്കുണ്ട്,’ ദുല്‍ഖര്‍ പറഞ്ഞു.

വേദിയില്‍ വെച്ച് ആരാണ് ദുല്‍ഖറിന്റെ ഫാഷന്‍ ഐക്കണ്‍ എന്ന ചോദ്യം ഉയര്‍ന്നിരുന്നു. ചെറുപ്പം മുതലെ മമ്മൂട്ടിയാണ് തന്റെ ഫാഷന്‍ ഐക്കണ്‍ എന്നാണ് ദുല്‍ഖര്‍ മറുപടി പറഞ്ഞത്. വലിയ കയ്യടിയോടെയാണ് ജനം ദുല്‍ഖറിന്റെ മറുപടിയെ വരവേറ്റത്.

‘എനിക്ക് ചെറുപ്പം മുതലെ ഒരു ഫാഷന്‍ ഐക്കണേ ഉള്ളൂ, അതെന്റെ വാപ്പച്ചിയാണ്. വാപ്പച്ചി എപ്പോഴും സിനിമയില്‍ ഒരു സ്ലാങ് പിടിച്ചിരിക്കും. അത് ഇപ്പോള്‍ തിരുവനന്തപുരം ആണെങ്കിലും കണ്ണൂരാണെങ്കിലും എല്ലാം അദ്ദേഹം അനായാസം പിടിച്ചിരിക്കും. അതുപോലെ ഞാനും ഉറപ്പായിട്ടും പിടിക്കും,’ ദുല്‍ഖര്‍ പറഞ്ഞു.

കിങ് ഓഫ് കൊത്തയാണ് പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുല്‍ഖര്‍ ചിത്രം. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷിമി, ഗോകുല്‍ സുരേഷ് ഗോപി, രാജേഷ് ശര്‍മ, അനിഖ സുരേന്ദ്രന്‍ തുടങ്ങിയവരാണ് അഭിനയിക്കുന്നത്. ഗ്യാങ്‌സ്റ്റര്‍ ലീഡറായി ദുല്‍ഖര്‍ എത്തുന്ന ബിഗ് ബജറ്റ് ചിത്രം ഓണം റിലീസായാണ് എത്തുന്നത്.

Content Highlight: charlie’s dressing style is my favorite, says dulquer salmaan

We use cookies to give you the best possible experience. Learn more