| Monday, 14th September 2015, 12:02 pm

കുഞ്ഞ് അയ്‌ലന്റെ മരണത്തെ പരിഹസിച്ച് ഷാര്‍ലി ഹെബ്ദോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിറിയയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ബോട്ടപകടത്തില്‍ മരണപ്പെട്ട അയ്‌ലന്‍ കുര്‍ദി എന്ന കുഞ്ഞിനെ പരിഹസിച്ച് ഷാലി ഹൈബ്ദോ. പ്രവാചക നിന്ദ ആരോപിച്ച് തീവ്രവാദികള്‍ ഓഫീസ് ആക്രമിക്കുകയും 12 മാധ്യമ പ്രവര്‍ത്തരെ കൊലപ്പെടുത്തുകയും ചെയ്ത ഷാര്‍ലി ഹെബ്ദോ മാഗസിന്‍ വീണ്ടും വിവാദത്തിലായിരിക്കുന്നത്.

“ലക്ഷ്യത്തിന് തൊട്ടടുത്ത്” എന്ന തലക്കെട്ടോടെയാണ് മാഗസിന്‍ കാര്‍ട്ടൂര്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒന്നിന്റെ വിലയില്‍ രണ്ട് കുട്ടികള്‍ എന്നും കാര്‍ട്ടൂണിനൊപ്പം നല്‍കിയിട്ടുണ്ട്. ലോകത്തെ കണ്ണീരിലാഴ്ത്തിയ കുട്ടിയെ പരിഹസിച്ചതിനെത്തുടര്‍ന്ന് രൂക്ഷ വിമര്‍ശനമാണ് മാഗസിന് എതിരെ ഉയര്‍ന്നിരിക്കുന്നത്.

മക്‌ഡൊണാള്‍ഡ്‌സിന്റെ പരസ്യ പ്രചാരണ ബോര്‍ഡിന്റെ സമീപമായാണ് അയ്‌ലന്റെ മൃതദേഹം ചിത്രീകരിച്ചിരിക്കുന്നത്. യുറോപ്പ് ക്രിസ്ത്യന്‍ രാജ്യമാണെന്ന തലക്കെട്ടോട് കൂടിയുളള മറ്റൊരു കാര്‍ട്ടൂണും മാഗസിന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു കുട്ടിയുടെ കാലു മാത്രം വെള്ളത്തിന് മുകളില്‍ കിടക്കുന്നതും മറുഭാഗത്ത് ക്രിസ്തുവിനെ പോലെ തോന്നിപ്പിക്കുന്ന ഒരാള്‍ ക്രിസ്ത്യാനികള്‍ക്ക് വെളളത്തിന് മീതേ നടക്കാന്‍ കഴിയും എന്നാല്‍ മുസ്‌ലീങ്ങള്‍ മുങ്ങി മരിക്കുമെന്ന് പറയുന്നതുമാണ് ചിത്രം.

അയലന്റെ മരണം കണ്ണീരോടെയാണ് ലോകം സ്വീകരിച്ചത്. അയ്‌ലാന്റെ മരണത്തെത്തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ അഭയാര്‍ത്ഥികള്‍ക്ക് സംരക്ഷണം നല്‍കാനും തയ്യാറായിരുന്നു. സോഷ്യല്‍ മീഡിയയിലും ഷാര്‍ലി ഹെബ്ദോയ്‌ക്കെതിരെ ശക്തമായ പ്രതികരണമാണ് ഉണ്ടായിരിക്കുന്നത്.

We use cookies to give you the best possible experience. Learn more