കടലില്‍ മുങ്ങി മരിച്ച സിറിയന്‍ അഭയാര്‍ത്ഥി ബാലന് ഐലന് കുര്‍ദിയെ സ്ത്രീ പീഡകനായി ചിത്രീകരിച്ച് ഷാര്‍ലി ഹെബ്ദോയുടെ കാര്‍ട്ടൂണ്‍. ജര്‍മനിയില്‍ സ്ത്രീകള്‍ക്കെതിരെ നടന്ന ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ടാണ് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. “ഐലന് കുര്‍ദി വളര്‍ന്ന് വലുതായാല്‍ ഒരു സ്ത്രീ പീഡകനാവും” എന്ന തലക്കെട്ടോടെയാണ് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്.
ന്യൂഇയര്‍ രാവില്‍ ജര്‍മനിയിലെ കൊളോഗണില് സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തിയത് കുടിയേറ്റക്കാരാണെന്ന പ്രചരണത്തിന്റെ പശ്ചാത്തലത്തിലാണ് യൂറോപ്പിലെത്തിയ കുടിയേറ്റജനതയെ മോശമായി ചിത്രീകരിച്ച് മാഗസിന് കാര്‍ട്ടൂണ്‍ വരച്ചത്. കാര്‍ട്ടൂണിനെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
ഇതു രണ്ടാം തവണയാണ് കുര്‍ദിയെ മോശമായി ചിത്രീകരിച്ച് മാഗസിന് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Charlie Hebdo”s “humour”:”What would little Aylan become if he”d grown up?”. An ape molesting german women. pic.twitter.com/eAvtIPveEk
— Emran Feroz (@Emran_Feroz) January 13, 2016