ചാര്‍ളി ഹെബ്ദോ പ്രത്യേക പതിപ്പിറക്കുന്നു
Daily News
ചാര്‍ളി ഹെബ്ദോ പ്രത്യേക പതിപ്പിറക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st January 2016, 12:03 pm

charlie-hebdo

പാരിസ്: കഴിഞ്ഞ വര്‍ഷം ആക്രമിക്കപ്പെട്ട ഫ്രഞ്ച് ആക്ഷേപഹാസ്യ മാസിക ചാര്‍ളി ഹെബ്ദോയുടെ പ്രത്യേക പതിപ്പിറക്കുന്നു.

പ്രവാചകന്‍ മുഹമ്മദിനെ മാസികയില്‍ ആക്ഷേപഹാസ്യപരമായി ചിത്രീകരിച്ചപ്പോള്‍ ജിഹാദിസ്റ്റുകള്‍ മാസികയുടെ ഓഫീസുകളില്‍ ആക്രമണം നടത്തുകയും 12പേരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു.

പാരിസിലെ ഓഫിസുകളില്‍ ഒരു ഡസനോളം പേര്‍ ജിഹാദിസ്റ്റുകളാല്‍ കൊല്ലപ്പെട്ട ആ വര്‍ഷത്തെ അടയാളപ്പെടുത്താനായാണ് മാസിക പറത്തിറക്കുന്നത്.

32 പേജുകളുള്ള മാസിക ജനുവരി ആദ്യവാരം പുറത്തിറക്കും. അക്രമത്തില്‍ കൊല്ലപ്പെട്ട കാര്‍ട്ടൂണിസ്റ്റിന്റെ ചിത്രങ്ങളും മറ്റും  മാസികയില്‍ ഉള്‍പ്പെടുത്തും.

ആക്രമണത്തിന് ശേഷമാണ് മാസിക ലോകമെമ്പാടും അറിയപ്പെട്ടത്. അക്രമത്തെ അതിജീവിച്ച മാസിക 2014 ജനുവരി 7നു ഒരാഴ്ചയ്ക് ശേഷം  “സര്‍വൈവേഴ്‌സ് എഡിഷന്‍” പുറത്തിറക്കി. അക്രമത്തെ തുടര്‍ന്ന് മാസികയുടെ സര്‍കുലേഷന്‍ വര്‍ദ്ധിക്കുകയും 7.5മില്ല്യണ്‍ കോപ്പികള്‍ വിറ്റഴിക്കപ്പെടുകയും ചെയ്തു.

ഇപ്പോള്‍ മാസികയുടെ 10,000 കോപ്പികള്‍  ലോകമെമ്പാടും,  183,000 സബ്‌സ്‌ക്രിപ്ഷനുകളോട്കൂടി 100,000 കോപ്പികള്‍ ഫ്രഞ്ച് ന്യൂസ് ഏജന്റുകളിലും  വിറ്റഴിക്കപ്പെടുന്നുണ്ടെന്നും പ്രാസാധകര്‍ പറയുന്നു.

ഇസിസില്‍ ഉള്‍പ്പെടുന്ന ജിഹാദിസ്റ്റ ഗ്രൂപ്പുകള്‍ പാരിസില്‍ 130പേരെ കൊന്നൊടുക്കിയ ശേഷം യൂറോപ്പില്‍ വെടിവെപ്പും സ്‌ഫോടനങ്ങളും അടങ്ങിയ അക്രമപരമ്പര നടത്തിയിരുന്നു. ആ സമയത്തായിരുന്നു ചാര്‍ളി ഹെബ്ദോ എഡിഷന്‍ പുറത്തിറക്കിയത്.