| Wednesday, 21st October 2015, 6:38 pm

'ചാപ്ലിന്റെ അരാജകബാലന്‍' (പൂര്‍ണ മലയാള പരിഭാഷ); തീര്‍ച്ചയായും ഇത് ചിരിക്കാന്‍ മാത്രമുള്ളതല്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തുവയസുമാത്രം പ്രായമുള്ളഅരാജകവാദിയായ റുപര്‍ട്ട് മക്കാബിയെ എസ്‌ത്രോവിയയിലെ രാജാവ് ഇഗോര്‍ ഷദോവ് കണ്ടുമുട്ടുമ്പോള്‍ വളരെ ധീരതയോടെ രാജാവിനെ റുപ്പര്‍ട്ട് “അരാജകവാദ രാഷ്ട്രീയം” എന്താണെന്ന് വ്യക്തമാക്കിക്കൊടുക്കുന്നതാണ് വീഡിയോ ഭാഗം. രാജാവായി ചാപ്ലിനും റുപര്‍ട്ടായി അദ്ദേഹത്തിന്റെ മകനും ചേര്‍ന്ന് തകര്‍ത്തഭിനയിക്കുന്നുണ്ട് രംഗത്ത്. ശക്തമായ രാഷ്ട്രീയസംവാദത്തെ ഹാസ്യാത്മകമായി നമ്മുടെ ഹൃദയങ്ങളിലേയ്ക്ക് സന്നിവേശിപ്പിക്കുകയാണ് ചാപ്ലിന്‍.



പ്രകൃതിയെയും മനുഷ്യരെയും മൃഗങ്ങളുമടക്കം ഈ ഭൂമിയിലെ മൊത്തം ജീവജാലങ്ങളെയും അപകടത്തിലാഴ്ത്തിക്കൊണ്ട് ആണവോര്‍ജത്തെ ആശ്രയിക്കുകയും അണുവായുധം ഒരു യുദ്ധോപകരണമായി പ്രയോഗിക്കാന്‍ തയ്യാറാവുകയും ചെയ്യുന്ന വര്‍ത്തമാനകാല മുതലാളിത്തത്തിന്റെ ക്രൗര്യഭാവത്തിനു നേരെയുള്ള കനത്ത പ്രഹരമാണ് ചാപ്ലിന്റെ ഈ സിനിമയും ഈ ഭാഗവും.


| തയ്യാറാക്കിയത് : സൂരജ് കെ.ആര്‍ |

“ചാര്‍ലി ചാപ്ലിന്‍ Vs അരാചകവാദിയായ ബാലനും”(Charlie chaplin Vs Anarchist kid) എന്നത് വളരെ പ്രസിദ്ധമായ ഒരു വീഡിയോ ദൃശ്യമാണ്. ചാര്‍ളി ചാപ്ലിന്‍ രാഷ്ട്രീയം പറയുന്നത് ഇങ്ങനെയാണ് എന്നതിന്റെ ഹൃദ്യവും ലളിതവും തമാശനിറഞ്ഞതും വളരെ ശക്തവുമായ ആവിഷ്‌കാരമാണ് പ്രസ്തുത ഭാഗം. “A King in New York” എന്ന ചാപ്ലിന്‍ ചിത്രത്തിലേതാണ് പ്രസ്തുതഭാഗം.

പത്തുവയസുമാത്രം പ്രായമുള്ളഅരാജകവാദിയായ റുപര്‍ട്ട് മക്കാബിയെ എസ്‌ത്രോവിയയിലെ രാജാവ് ഇഗോര്‍ ഷദോവ് കണ്ടുമുട്ടുമ്പോള്‍ വളരെ ധീരതയോടെ രാജാവിനെ റുപ്പര്‍ട്ട് “അരാജകവാദ രാഷ്ട്രീയം” എന്താണെന്ന് വ്യക്തമാക്കിക്കൊടുക്കുന്നതാണ് വീഡിയോ ഭാഗം. രാജാവായി ചാപ്ലിനും റുപര്‍ട്ടായി അദ്ദേഹത്തിന്റെ മകനും ചേര്‍ന്ന് തകര്‍ത്തഭിനയിക്കുന്നുണ്ട് രംഗത്ത്. ശക്തമായ രാഷ്ട്രീയസംവാദത്തെ ഹാസ്യാത്മകമായി നമ്മുടെ ഹൃദയങ്ങളിലേയ്ക്ക് സന്നിവേശിപ്പിക്കുകയാണ് ചാപ്ലിന്‍.

1957ലാണ് “A King in New York” നിര്‍മ്മിക്കപ്പെടുന്നത്. ഇഗോര്‍ ഷദോവ് ന്യൂയോര്‍ക്ക് നഗരത്തിലെത്തുകയും അവിടെവെച്ച് തന്റെ പണവും മറ്റും സ്വന്തം പ്രധാനമന്ത്രിയാല്‍ കവരപ്പെടുകയും ചെയ്ത ശേഷം അമേരിക്കയിലെ ആണവോര്‍ജ കമ്മീഷനെ കാണാന്‍ ശ്രമിക്കുന്നു. ആണവോര്‍ജ്ജം വെച്ച് ഒരു ഉട്ടോപ്യ പണിയുക എന്നതാണ് രാജാവിന്റെ ലക്ഷ്യം.

തുടര്‍ന്ന് അദ്ദേഹം ഒരു പുരോഗമന വിദ്യാലയത്തിലേയ്ക്ക് ക്ഷണിക്കപ്പെടുന്നു. അവിടെ വെച്ച് സ്‌കൂളിലെ ബുദ്ധിജീവിയും അവിടുത്തെ മാഗസിന്‍ എഡിറ്ററുമായ പത്തുവയസുകാരന്‍ റുപര്‍ട്ടിനെ കാണുന്നു. അവിടെ വെച്ചാണ് പ്രസ്തുത സംഭാഷണം നടക്കുന്നത്.

പ്രകൃതിയെയും മനുഷ്യരെയും മൃഗങ്ങളുമടക്കം ഈ ഭൂമിയിലെ മൊത്തം ജീവജാലങ്ങളെയും അപകടത്തിലാഴ്ത്തിക്കൊണ്ട് ആണവോര്‍ജത്തെ ആശ്രയിക്കുകയും അണുവായുധം ഒരു യുദ്ധോപകരണമായി പ്രയോഗിക്കാന്‍ തയ്യാറാവുകയും ചെയ്യുന്ന വര്‍ത്തമാനകാല മുതലാളിത്തത്തിന്റെ ക്രൗര്യഭാവത്തിനു നേരെയുള്ള കനത്ത പ്രഹരമാണ് ചാപ്ലിന്റെ ഈ സിനിമയും ഈ ഭാഗവും.

മനുഷ്യന്‍, ഭരണകൂടം, സ്വാതന്ത്ര്യം, വ്യക്തി, എന്നുവേണ്ട ഇന്ന് മനുഷ്യരനുഭവിക്കുന്ന മിക്ക ഭരണകൂടാധികാര പ്രശ്‌നങ്ങളും അടിച്ചമര്‍ത്തലുകളും കേവലം മൂന്ന് നാലുമിനിറ്റോളം ദൈര്‍ഘ്യമുള്ള ഈ ചലച്ചിത്രഭാഗം അനാവൃതമാക്കുകയും അപനിര്‍മിക്കുകയും നമ്മുടെ മനസിലേയേക്ക് എയ്ത് തറയ്ക്കുകയും ചെയ്യുന്നു. പ്രസ്തുത ഭാഗത്തിന്റെ മലയാളത്തിലേയ്ക്ക്:

അദ്ധ്യാപകന്‍: (റുപര്‍ട്ട് എന്ന ബാലനെ ചൂണ്ടിക്കാണിച്ചുകൊണ്ട്) ഇതാ പ്രഭോ ഇവിടെ ഒരു കുട്ടിപ്രതിഭാസം, റൂപര്‍ട്ട്. വെറും പത്തു വയസ്സു മാത്രമുള്ള ഒരു ബുദ്ധിജീവി. മാത്രമല്ല അവന്‍ ഒരു ചരിത്രകാരനും ഞങ്ങളുടെ സ്‌കൂള്‍ മാഗസിന്റെ എഡിറ്ററുമാണ്.

വീഡിയൊ കണ്ട ശേഷം അതിന്റെ മൊഴിമാറ്റം താഴെ നല്‍കിയിരിക്കുന്നത് വായിക്കുക :)


സര്‍ക്കാര്‍ നയിക്കുക എന്നതിനര്‍ത്ഥം അതൊരു രാഷ്ട്രീയ അധികാരശക്തിയാണെന്നാണ്. രാഷ്ട്രീയ അധികാരശക്തിശക്തി എന്നാലോ, ജനങ്ങളെ എതിര്‍ക്കുന്നതിനുള്ള ഔദ്യോഗിക സംവിധാനവും.


രാജാവ്: കൊള്ളാമല്ലോ. ഹലോ റൂപര്‍ട്ട്, എന്തൊക്കെയാണ് വിശേഷങ്ങള്‍? എന്താണ് നീ വായിക്കുന്നത്?

റൂപര്‍ട്ട്: കാറല്‍ മാര്‍ക്‌സിനെ.

രാജാവ്: ഓ, പക്ഷേ നീയൊരു കമ്മ്യൂണിസ്റ്റൊന്നുമല്ലല്ലോ അല്ലേ?

റൂപര്‍ട്ട്: മാര്‍ക്‌സിനെ വായിക്കാന്‍ കമ്മ്യൂണിസ്റ്റാകണം എന്നുണ്ടോ?

രാജാവ്: അതൊരു നല്ല ചോദ്യമാണ്. കമ്മ്യൂണിസ്റ്റല്ലെങ്കില്‍ പിന്നെ നീ എന്താണ്?

റൂപര്‍ട്ട്: ഞാന്‍ ഒന്നുമല്ല.

രാജാവ്: ഒന്നുമല്ലേ?

റൂപര്‍ട്ട്: ഞാന്‍ ഒരുതരത്തിലുള്ള സര്‍ക്കാര്‍ സംവിധാനത്തെയും ഇഷ്ടപ്പെടുന്നില്ല.

രാജാവ്: പക്ഷേ ആരെങ്കിലും നമ്മളെയെല്ലാം ഭരിക്കേണ്ടേ?

റൂപര്‍ട്ട്: “ഭരണം” എന്ന വാക്കിനെയും ഞാന്‍ ഇഷ്ടപ്പെടടുന്നില്ല.

രാജാവ്: ശരി “ഭരണം” എന്നല്ലെങ്കില്‍ നമുക്കതിനെ “നേതൃത്വം” എന്നു പറയാമല്ലോ.

റൂപര്‍ട്ട്: സര്‍ക്കാര്‍ നയിക്കുക എന്നതിനര്‍ത്ഥം അതൊരു രാഷ്ട്രീയ അധികാരശക്തിയാണെന്നാണ്. രാഷ്ട്രീയ അധികാരശക്തിശക്തി എന്നാലോ, ജനങ്ങളെ എതിര്‍ക്കുന്നതിനുള്ള ഔദ്യോഗിക സംവിധാനവും.

രാജാവ്: (അദ്ധ്യാപകനോട് തിരിഞ്ഞ് ചോദിക്കുന്നു) ഈ കുട്ടി എന്ത് മാഗസിന്‍ എഡിറ്റ് ചെയ്യുന്നു എന്നാണ് താങ്കള്‍ പറഞ്ഞത്?


ഭരണകൂടം എല്ലാവരെയും തങ്ങള്‍ക്ക് വേണ്ടും പോലെയാക്കിത്തീര്‍ക്കുന്നു. പാസ്‌പോര്‍ട്ട് ഇല്ലാതെ ജനങ്ങള്‍ക്ക് ചെറുവിരല്‍ പോലും അനക്കാനാകുന്നില്ല. നിങ്ങള്‍ പറയുന്ന സ്വതന്ത്രലോകത്ത് അവര്‍ പൗരന്മാര്‍ക്ക് ലഭിക്കേണ്ട അടിസ്ഥാന അവകാശങ്ങള്‍ പോലും നിരാകരിക്കുന്നു.അവര്‍ രാഷ്ട്രീയ സ്വേച്ഛാധിപതികളായി മാറിയിരിക്കുന്നു. നിങ്ങള്‍ അവര്‍ ചിന്തിക്കുന്നതു പോലെയല്ല ചിന്തിക്കുന്നതെങ്കില്‍ അവര്‍ നിങ്ങളുടെ പാസ്‌പോര്‍ട്ട് തടഞ്ഞുവയ്ക്കും. പിന്നീട് ഒരു രാജ്യം വിടുക എന്നാല്‍ ജയില്‍ നിന്നും ചാടും പോലെ കഠിനമാണ്. മറ്റൊരു രാജ്യത്ത് പ്രവേശിക്കുക എന്നത് സൂചിയുടെ തുളയിലൂടെ കടക്കും പോലെയും. പറയൂ, എനിക്ക് സഞ്ചാര സ്വാതന്ത്രമുണ്ടോ?


അദ്ധ്യാപകന്‍: സമകാലിക സംഭവങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കുന്ന മാഗസിന്‍.

രാജാവ്: പക്ഷേ മോനേ, രാഷ്ട്രീയം എന്നത് അത്യന്താപേക്ഷിതമാണ്.

റൂപര്‍ട്ട്: രാഷ്ട്രീയം എന്നാല്‍ ജനങ്ങള്‍ക്കുമേല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരിക എന്നതാണ്.

രാജാവ്: പക്ഷേ ഈ രാജ്യത്ത് നിയന്ത്രണങ്ങളൊന്നുമില്ലല്ലോ. എല്ലാവരും സ്വതന്ത്രരാണ്.

റൂപര്‍ട്ട്: താങ്കള്‍ ചുറ്റുമൊന്നു നടന്നു നോക്കൂ. അപ്പോഴറിയാം അവര്‍ സ്വതന്ത്രരാണോ അല്ലയോ എന്ന്.

രാജാവ്: ഞാനൊന്നു പറയട്ടെ.

റൂപര്‍ട്ട്: ഭരണകൂടം എല്ലാവരെയും തങ്ങള്‍ക്ക് വേണ്ടും പോലെയാക്കിത്തീര്‍ക്കുന്നു. പാസ്‌പോര്‍ട്ട് ഇല്ലാതെ ജനങ്ങള്‍ക്ക് ചെറുവിരല്‍ പോലും അനക്കാനാകുന്നില്ല. നിങ്ങള്‍ പറയുന്ന സ്വതന്ത്രലോകത്ത് അവര്‍ പൗരന്മാര്‍ക്ക് ലഭിക്കേണ്ട അടിസ്ഥാന അവകാശങ്ങള്‍ പോലും നിരാകരിക്കുന്നു.

അവര്‍ രാഷ്ട്രീയ സ്വേച്ഛാധിപതികളായി മാറിയിരിക്കുന്നു. നിങ്ങള്‍ അവര്‍ ചിന്തിക്കുന്നതു പോലെയല്ല ചിന്തിക്കുന്നതെങ്കില്‍ അവര്‍ നിങ്ങളുടെ പാസ്‌പോര്‍ട്ട് തടഞ്ഞുവയ്ക്കും. പിന്നീട് ഒരു രാജ്യം വിടുക എന്നാല്‍ ജയില്‍ നിന്നും ചാടും പോലെ കഠിനമാണ്. മറ്റൊരു രാജ്യത്ത് പ്രവേശിക്കുക എന്നത് സൂചിയുടെ തുളയിലൂടെ കടക്കും പോലെയും. പറയൂ, എനിക്ക് സഞ്ചാര സ്വാതന്ത്രമുണ്ടോ?

രാജാവ്: തീര്‍ച്ചയായും ഉണ്ട്.

റൂപര്‍ട്ട്: പക്ഷേ എനിക്ക് പാസ്‌പോര്‍ട്ട് ഉണ്ടെങ്കില്‍ മാത്രം, അല്ലേ.

രാജാവ്: ഞാനൊരു കാര്യം പറഞ്ഞോട്ടെ…

റൂപര്‍ട്ട്: (കുട്ടി നിര്‍ത്തുന്നില്ല.) അതെ, പാസ്‌പോര്‍ട്ട് ഉണ്ടെങ്കില്‍ മാത്രം. പക്ഷേ മൃഗങ്ങള്‍ക്ക് പാസ്‌പോര്‍ട്ട് ആവശ്യമാണോ?

രാജാവ്: ശരി ഇനി ഞാന്‍ പറയട്ടെ…

റൂപര്‍ട്ട്: ആണവ ശക്തിയുടെയും വേഗതയുടെയും ഈ ലോകത്ത് എത്ര അസംബന്ധമാണ് അത്. നമ്മള്‍ രാജ്യത്തിനകത്തും പുറത്തും പാസ്‌പോര്‍ട്ടുകളാല്‍ തടയപ്പെടുകയാണ്.

രാജാവ്: നീ കുറച്ചുനേരം മിണ്ടാതിരിക്കൂ, ഞാനെന്തെങ്കിലും പറഞ്ഞോട്ടെ…

റൂപര്‍ട്ട്: കൂടാതെ സംസാര സ്വതന്ത്ര്യം, അങ്ങനെയൊന്ന് നിലനില്‍ക്കുന്നുണ്ടോ ഇവിടെ?

രാജാവ്: തീര്‍ച്ചയായും ആ സ്വാതന്ത്ര്യം നിനക്കുണ്ടല്ലോ.

നിങ്ങളും നിങ്ങളെപ്പോലുള്ളവരും കരുതുന്നത് അണുബോംബിന് നിങ്ങളുടെ എല്ലാ പ്രശ്‌നവും പരിഹരിക്കാനാകുമെന്നാണ്.

റൂപര്‍ട്ട്: സ്വതന്ത്ര സംരംഭകത്വമോ?

രാജാവ്: നമ്മള്‍ പാസ്‌പോര്‍ട്ടിനെക്കുറിച്ചല്ലേ സംസാരിക്കുന്നത്?

റൂപര്‍ട്ട്: ഇന്ന് എവിടെയും കുത്തകവല്‍ക്കരണമാണ്.

രാജാവ്: ശരി, ഇനി ഞാന്‍ സംസാരിക്കട്ടെ…

റൂപര്‍ട്ട്: എനിക്ക് വാഹന നിര്‍മ്മാണരംഗത്തിറങ്ങാനും അവിടെ പിടിച്ചുനില്‍ക്കാനും കഴിയുമോ? ഒരിക്കലുമില്ല. എനിക്ക് പലചരക്ക് വ്യവസായത്തിലേക്കിറങ്ങാന്‍ സാധിക്കുമോ? അതുമില്ല.

രാജാവ്: എന്നെയൊന്ന് പറയാന്‍ സമ്മതിക്കൂ… നിനക്കൊന്ന് മിണ്ടാതിരിക്കാമോ?

റൂപര്‍ട്ട്: സ്വയംസംരഭകത്വത്തിന് ഭീഷണിയാണ് കുത്തകവല്‍ക്കരണം. ഒരു 60 വര്‍ഷം പിന്നിലേയ്ക്ക് നോക്കൂ…

രാജാവ്:  നീ 60 വര്‍ഷം മുമ്പ് ഭൂമിയിലുണ്ടായിരുന്നോ? ശരി, ഇനിയെങ്കിലും ഞാന്‍ സംസാരിക്കട്ടെ… നീ ആദ്യം മുതല്‍ത്തന്നെ തെറ്റായ വാദങ്ങളാണ് ഉന്നയിക്കുന്നത്.
ആദ്യം നീ പറഞ്ഞത്… ഓ അത് ഞാന്‍ മറന്നല്ലോ, നാശം.

റൂപര്‍ട്ട്: പിന്നെ അണുബോംബ്… ലോകം ആണവശക്തിക്കായി കേഴുമ്പോള്‍ അണുബോംബ് നിര്‍മ്മിക്കുന്നത് കുറ്റകൃത്യം തന്നെയാണ്. നിങ്ങള്‍ക്ക് അണുബോംബുകള്‍ നിര്‍മ്മിക്കണമല്ലേ.

രാജാവ്: എനിക്കോ, ഞാന്‍ അണുബോംബിന് എതിരാണ്.


അധികാരത്തിന്റെ കുത്തകവല്‍ക്കരണം കാരണം. അത് സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നു. അത്  വ്യക്തികളെ ചവിട്ടിത്താഴ്ത്തുകയും ഇരകളാക്കുകയും ചെയ്യുന്നു. ഇന്ന് എന്താണ് വ്യക്തികളുടെ അവസ്ഥ?


റൂപര്‍ട്ട്: നിങ്ങള്‍ക്ക് ഈ സംസ്‌കാരത്തെ തന്നെ ഇല്ലാതാക്കണം, ലോകത്തെ സകല ജീവജാലങ്ങളെയും നശിപ്പിക്കണം. നിങ്ങളിപ്പോഴും വിചാരിച്ചുകൊണ്ടിരിക്കുന്നത് നിങ്ങള്‍ ജീവിക്കുന്നത് 19ാം നൂറ്റാണ്ടിലാണെന്നാണ്.

രാജാവ്: നോക്കൂ, എനിക്ക് കിരീടം നഷ്ടപ്പെട്ടതുതന്നെ അണുബോംബിനെതിരെ പ്രതികരിച്ചതുകൊണ്ടാണ്.

റൂപര്‍ട്ട്: നിങ്ങളും നിങ്ങളെപ്പോലുള്ളവരും കരുതുന്നത് അണുബോംബിന് നിങ്ങളുടെ എല്ലാ പ്രശ്‌നവും പരിഹരിക്കാനാകുമെന്നാണ്.

രാജാവ്: ഇനി മിണ്ടരുത്, ഞാന്‍ പറയട്ടെ…

റൂപര്‍ട്ട്: ഇന്ന് മനുഷ്യന് അധികാരം ഏറെയാണ്. സീസറുടെ കൊലപാതകത്തോടെ റോമന്‍ സാമ്രാജ്യം തകര്‍ന്നു. എന്തുകൊണ്ട്? അധികാരം കൂടിപ്പോയതുകൊണ്ട്. ഫ്രഞ്ച് വിപ്ലവത്തോടെ ജന്മിത്വം നാമാവശേഷമായി, എന്തുകൊണ്ട്, അവിടെയും അധികാരം അമിതമായിപ്പോയതിനാല്‍ത്തന്നെ. നോക്കിക്കോളൂ, വൈകാതെ ഈ ലോകം തന്നെ ഇല്ലാതാകും, കാരണം പറയാമോ?

രാജാവ്: അധികാരം ഏറിപ്പോയതുകൊണ്ട്, അല്ലേ?

റൂപര്‍ട്ട്: അല്ല, അധികാരത്തിന്റെ കുത്തകവല്‍ക്കരണം കാരണം. അത് സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നു. അത്  വ്യക്തികളെ ചവിട്ടിത്താഴ്ത്തുകയും ഇരകളാക്കുകയും ചെയ്യുന്നു. ഇന്ന് എന്താണ് വ്യക്തികളുടെ അവസ്ഥ?

രാജാവ്: എനിക്കറിയില്ല…

റൂപര്‍ട്ട്: ഭയത്താല്‍ സ്വയം നഷ്ടപ്പെട്ടിരിക്കുന്നു. കാരണം സ്‌നേഹിക്കുന്നതിനു പകരം വെറുക്കാനാണ് അവനെ ശീലിപ്പിച്ചിരിക്കുന്നത്. സംസ്‌കാരത്തിന് അതിജീവിക്കണം എന്നുണ്ടെങ്കില്‍ നമ്മള്‍ അധികാരത്തിനെതിരെ പൊരുതണം. മനുഷ്യന്റെ ആത്മാഭിമാനവും സമാധാനവും തിരികെക്കിട്ടുംവരെ പൊരുതുക തന്നെ വേണം.

Latest Stories

We use cookies to give you the best possible experience. Learn more